Malayalam
മമ്മൂക്ക കുടിക്കാത്ത ആളാണ്, ലാലേട്ടന്‍ മദ്യപിച്ചാല്‍ അറിയാന്‍ പോലും പറ്റില്ല; തുറന്ന് പറഞ്ഞ് ആൽബർട്ട് അലക്സ്
മമ്മൂക്ക കുടിക്കാത്ത ആളാണ്, ലാലേട്ടന്‍ മദ്യപിച്ചാല്‍ അറിയാന്‍ പോലും പറ്റില്ല; തുറന്ന് പറഞ്ഞ് ആൽബർട്ട് അലക്സ്
മലയാള സിനിമയില്‍ താരങ്ങളുടെ അച്ചടക്കമില്ലായ്മയും ദുശീലങ്ങളുമൊക്കെ അടുത്തിടെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. യുവതാരങ്ങളുമായി ബന്ധപ്പെട്ട് വന്ന ചില വാര്‍ത്തകളുടെ പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ചകള്‍. മുതിര്‍ന്ന താരങ്ങളുടെ മദ്യപാന ശീലങ്ങള്‍ അടക്കം ആ സമയത്ത് ചര്‍ച്ചയാവുകയുണ്ടായി. മുന്‍പ് സെറ്റുകളില്‍ മദ്യപാനം സജീവമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി നിരവധി സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഒപ്പം സ്ഥിരം മദ്യപാനികളായ മുതിര്‍ന്ന താരങ്ങളെ കുറിച്ചുള്ള കഥകളും പുറത്തു വന്നിരുന്നു. കലാഭവന്‍ മണി, സോമന്‍, തിലകന്‍ തുടങ്ങിയവരുടെ മദ്യപാന ശീലമാണ് ശീലത്തെ കുറിച്ചുള്ള കഥകളൊക്കെയാണ് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായത്. ഇപ്പോഴിതാ ജഗതി ശ്രീകുമാര്‍, മോഹന്‍ലാല്‍ എന്നിവരുടെ മദ്യപാനത്തെ കുറിച്ച് നടനും ഗള്‍ഫ് പ്രോഗ്രാമുകളുടെ കോര്‍ഡിനേറ്ററുമായ ആല്‍ബര്‍ട്ട് അലക്‌സ് പറഞ്ഞ വാക്കുകളും ശ്രദ്ധനേടുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതിനെ കുറിച്ച് സംസാരിച്ചത്.
വേദിയില്‍ വച്ച് മദ്യപിക്കുന്ന സ്വഭാവം ജഗതി ശ്രീകുമാറിന് ഉണ്ടായിരുന്നുവെന്ന് ആല്‍ബര്‍ട്ട് പറയുന്നു. മോഹന്‍ലാല്‍ മദ്യപിക്കാറുണ്ടെന്നും നടന്‍ തന്നെ അത് തുറന്നു പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘മദ്യപിച്ച് കഴിഞ്ഞാല്‍ നല്ല സാധനങ്ങള്‍ ജഗതി ചേട്ടനില്‍ നിന്ന് വരും. പരസ്യമായി മദ്യപിക്കുന്ന ശീലമൊന്നുമില്ല. വേദിയിലൊക്കെ ആണെങ്കില്‍ വെള്ളം കൊടുക്കുന്ന ഗ്ലാസില്‍ കൊണ്ടുപോയി കൊടുത്താല്‍ വെള്ളം പോലെ കുടിക്കും. ആള് വേദിയില്‍ വച്ച് ചോദിക്കും. കുടിച്ചിട്ടുണ്ടെന്ന് ആര്‍ക്കും മനസിലാവില്ല’, ആല്‍ബര്‍ട്ട് പറഞ്ഞു. ലാലേട്ടന്‍ മദ്യപിച്ചാല്‍ അറിയാന്‍ പോലും പറ്റില്ല. മമ്മൂക്ക കുടിക്കാത്ത ആളാണ്. എന്നാല്‍ ലാലേട്ടന്‍ കുടിക്കുകയും കുടിക്കാറുണ്ടെന്ന് തുറന്നു പറയാന്‍ യാതൊരു മടിയുമില്ലാത്ത ആളാണ്. അടുത്തിടെ തന്നെ ഒരു അഭിമുഖത്തില്‍ സ്ത്രീ വിഷയത്തെ കുറിച്ചും തുറന്നു സംസാരിക്കുന്നുണ്ടായിരുന്നു,’ ആല്‍ബര്‍ട്ട് അലക്‌സ് പറഞ്ഞു. മോഹന്‍ലാലിന്റെ പഴയ അഭിമുഖങ്ങളിലാണ് താന്‍ മദ്യപിക്കാറുണ്ടെന്ന് പറഞ്ഞിട്ടുള്ളത്.
ഒരു അഭിമുഖത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്ന ബദറുദ്ദീനും മോഹന്‍ലാലിന്റെ മദ്യപാനത്തെ കുറിച്ച് സംസാരിച്ചിരുന്നു. അങ്ങനെ എപ്പോഴും മദ്യപിക്കുന്ന ആളല്ല മോഹന്‍ലാല്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. എന്തെങ്കിലും കാരണം വേണം അദ്ദേഹത്തിന് മദ്യപിക്കാന്‍. എന്തെങ്കിലും ആഘോഷങ്ങള്‍ ഒക്കെ വരുമ്പോഴാണ് അദ്ദേഹം മദ്യപിക്കുക. എപ്പോഴും നാട്ടുകാര്‍ക്ക് വേണ്ടി നാട്യം നടത്താന്‍ പറ്റുമോ, പുളിക്കും ഇടക്ക് ആഘോഷിക്കണ്ടേ. അദ്ദേഹം കഴിക്കുന്നത് ആര്‍ക്കും അറിയില്ല. അത് ആരെയും അറിയാന്‍ അനുവദിച്ചിട്ടില്ല, എന്നായിരുന്നു ബദറുദ്ദീന്റെ വാക്കുകള്‍. മദ്രാസ് 20 മെയിലിലെ മദ്യപാന രംഗങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ ആയിരുന്നു ഇക്കാര്യം പറഞ്ഞത്.
യുവതാരങ്ങളുടെ പെരുമാറ്റവും അച്ചടക്കമില്ലയ്മയും മലയാള സിനിമ ലോകത്ത് ഏറെ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. പല യുവതാരങ്ങള്‍ക്കുമെതിരെ വിമര്‍ശനങ്ങളുമായി നിര്‍മാതാക്കളും നടന്മാരുമൊക്കെ രംഗത്തെത്തുകയും ചെയ്തു. സെറ്റില്‍ എപ്പോഴും മദ്യപിച്ച് എത്തിയിരുന്നവരാണ് തിലകനും എം ജി സോമനും എന്നൊക്കെ ശാന്തിവിള ദിനേശ് മുന്‍പ് പറഞ്ഞിരുന്നു. രാവിലെ ചായ കുടിക്കുന്ന പോലെയാണ് എം ജി സോമന്‍ മദ്യം കഴിച്ചിരുന്നത്. ആ മദ്യപാനമാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത് എന്നായിരുന്നു ശാന്തിവിള ദിനേശ് പറഞ്ഞിരുന്നത്. ഒരു കാലത്ത് മദ്യപിച്ചു രണ്ടു ദിവസമൊക്കെ ഹോട്ടല്‍ മുറിയില്‍ ബോധമില്ലാതെ കിടക്കുന്ന ഒരാളായിരുന്നു നടന്‍ മധുവെന്ന് ശാന്തിവിള ദിനേശ് പറഞ്ഞിട്ടുണ്ട്. മുന്‍പ് സെറ്റുകളില്‍ മദ്യപാനം മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് ലഹരി ഉപയോഗവും നടക്കുന്നു എന്നാണ് പലരും ആരോപിക്കുന്നത്.
