Connect with us

ചേട്ടത്തി അമ്മയുടെ എല്ലാ ഉത്തരവാദിത്വങ്ങളും നടത്തി മഞ്ജു, ആളുകൾ പറയുന്നത് പറഞ്ഞോട്ടെ ! നിധി പോലെ ആ ചിത്രം സൂക്ഷിച്ച് ലക്ഷ്മിയും; വീണ്ടും വൈറൽ

general

ചേട്ടത്തി അമ്മയുടെ എല്ലാ ഉത്തരവാദിത്വങ്ങളും നടത്തി മഞ്ജു, ആളുകൾ പറയുന്നത് പറഞ്ഞോട്ടെ ! നിധി പോലെ ആ ചിത്രം സൂക്ഷിച്ച് ലക്ഷ്മിയും; വീണ്ടും വൈറൽ

ചേട്ടത്തി അമ്മയുടെ എല്ലാ ഉത്തരവാദിത്വങ്ങളും നടത്തി മഞ്ജു, ആളുകൾ പറയുന്നത് പറഞ്ഞോട്ടെ ! നിധി പോലെ ആ ചിത്രം സൂക്ഷിച്ച് ലക്ഷ്മിയും; വീണ്ടും വൈറൽ

ദിലീപും നടന്റെ കുടുംബവും പ്രേക്ഷകർക്ക് പരിചിതമാണ്. ദിലീപിന്റെ സഹോദരൻ അനൂപ് ആദ്യമായി സംവിധാനം ചെയ്തതട്ടാശ്ശേരികൂട്ടത്തിന്റെ റിലീസിന്റെ അന്നാണ് അനൂപിന്റെ ഭാര്യ ലക്ഷ്മി പ്രിയ സോഷ്യൽ മീഡിയിൽ നിറഞ്ഞു നിന്നത്. അന്ന് മുതൽ ആ വീട്ടിലെ മറ്റുളവരെ പോലെ തന്നെ ലക്ഷ്മിയും പ്രേക്ഷകർക്ക് പ്രിയങ്കരി ആയി മാറി.

പത്മസരോവരത്തിലെ ആദ്യ മരുമകൾ മഞ്ജു തന്നെയാണ്. ആളുകൾ പറയുന്നത് പറഞ്ഞോട്ടെ എന്ന രീതിയിൽ ആണ് മഞ്ജുവിന്റെ ചിത്രങ്ങൾ ഇന്നും ലക്ഷ്മി സ്വന്തം പ്രൊഫൈലിൽ സൂക്ഷിക്കുന്നത്. ലക്ഷ്മിയുടെ ഇളയ കുഞ്ഞിന്റെ നൂല് കെട്ടു സമയത്ത് ചേട്ടത്തി അമ്മയുടെ എല്ലാ ഉത്തരവാദിത്വങ്ങളും നടത്തുന്ന മഞ്ജുവിന്റെ ചിത്രം ഇന്നും നിധിപോലെ സൂക്ഷിക്കുകയാണ് ലക്ഷ്മി

സ്വന്തം പ്രൊഫൈലിൽ ഇപ്പോഴും മുൻ ഏട്ടത്തി അമ്മയുടെ ചിത്രങ്ങൾ ലക്ഷ്മി സൂക്ഷിച്ചു വച്ചതിനെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ മുൻപും ചർച്ചകൾ നടന്നിരുന്നു. പിന്നാലെയാണ് ദിലീപിന്റെയും കുടുംബത്തിന്റെ അപൂർവ്വ ചിത്രങ്ങൾ ഇപ്പോൾ വീണ്ടും വൈറലാകുന്നത്.

ദിലീപിന്റെ ഭാര്യ കാവ്യയെ പോലെ തന്നെ ആഘോഷിക്കപ്പെടേണ്ട വ്യക്തിയാണ് ലക്ഷ്മി പ്രിയയും എന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്. സൗന്ദര്യത്തിന്റെ കാര്യത്തിൽ ഒട്ടും പുറകിലല്ല ലക്ഷ്മിയും. കാണാൻ കാവ്യക്ക് ഒപ്പം തന്നെയുണ്ട് ലക്ഷ്മിയും. അനൂപ് സിനിമ പ്രവർത്തകൻ ആയിട്ടും ലക്ഷ്മി പ്രിയ മാറി നിൽക്കുന്നത് എന്താണ് എന്നും ചിലർ ചോദിക്കുന്നു.

അനൂപിന്റെ സംവിധാനത്തിൽ എത്തിയ തട്ടാശ്ശേരി കൂട്ടത്തിനു പൂർണ്ണ പിന്തുണയാണ് ലക്ഷ്മി കൊടുത്തത്. “ഒരുപാട് സന്തോഷം ഉണ്ട്. എല്ലാം നന്നായി വന്നിട്ടുണ്ട്. ആദ്യമൂവിയാണ്. മറ്റുള്ളവർ പറയുന്നത് കൂടി നോക്കാം എന്ന് ലക്ഷ്മി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ആദ്യമായി ചെയ്തതിന്റെ ഫീൽ ഉണ്ടായിരുന്നില്ല. വളരെ നന്നായി വന്നിട്ടുണ്ട് എന്നാണ് ചിത്രം റിലീസിംഗിന്റെ അന്ന് ലക്ഷ്മി പ്രതികരിച്ചത്.

പെരിയാറിന്റെ തീരത്ത് കൊട്ടാരക്കടവിനോട് ചേര്‍ന്നാണ് ദിലീപിൻറെ പദ്മസരോവരം വീട്. ആലുവ മണപ്പുറത്തിന് അഭിമുഖമായിട്ടാണ് വീട് നിലനിൽക്കുന്നത്. മുന്‍ ഭാര്യ മഞ്ജുവിനൊപ്പം വിവാഹജീവിതം ജീവിച്ചു തീര്‍ത്തത് ഇവിടെയായിരുന്നു.

കാവ്യയുമായുള്ള വിവാഹശേഷവും ദിലീപ് എത്തിയത് പത്മസരോവരത്തിലേക്ക് തന്നെ ആയിരുന്നു. എന്നാൽ കെട്ടിലും മട്ടിലും മാറ്റങ്ങൾ വരുത്തി എന്നാണ് റിപ്പോർട്ട്. മീനാക്ഷി അടക്കമുള്ള കുട്ടികളുടെ കുട്ടിക്കാലവും ഈ വീട്ടിൽ തന്നെ ആയിരുന്നു.

അത്യാധുനിക ശൈലിയില്‍ പുനര്‍നിര്‍മിച്ച പത്മസരോവരത്തിലേക്ക് ആണ് കാവ്യ താലികെട്ടിനു ശേഷം എത്തിയത്. പറവൂര്‍ കവലയില്‍ വിഐപി നഗറിലാണ് അനൂപും ലക്ഷ്മിപ്രിയയും താമസിക്കുന്നത്. അതേസമയം ഇപ്പോൾ ദിലീപും കാവ്യയും ചെന്നൈയിൽ ആണ് താമസം എന്നും അടുത്തിടെ ചർച്ചകൾ നടന്നിരുന്നു.

അതേസമയം, നിരവധി സിനിമകളാണ് ദിലീപിന്റേതായി അണിയറയില്‍ ഉള്ളത്. കേശു ഈ വീടിന്റെ നാഥന്‍ ആണ് ദിലീപിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രം ഓടിടി റിലീസ് ആയിട്ടായിരുന്നു പ്രേക്ഷകരിലേക്ക് എത്തിയത്. ഉര്‍വ്വശിയായിരുന്നു ചിത്രത്തില്‍ നായിക. വോയ്‌സ് ഓഫ് സത്യനാഥനാണ് ദിലീപിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. റാഫി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ദിലീപും ജോജുവും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യത്തെ സിനിമയാണ് വോയ്‌സ് ഓഫ് സത്യനാഥന്‍. ഇവര്‍ക്ക് പുറമെ അലന്‍സിയര്‍ ലോപ്പസ്, സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ഫൈസല്‍, ഉണ്ണിരാജ, വീണ നന്ദകുമാര്‍ എന്നീ താരങ്ങളും ചിത്രത്തിലുണ്ട്. ഇതു കൂടാതെ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന ആക്ഷന്‍ ചിത്രമാണ് അണിയറയില്‍ ഉള്ളത്. തെന്നിന്ത്യന്‍ താരസുന്ദരി തമന്ന നായികയായി എത്തുന്ന ചിത്രമാണ് ബാന്ദ്ര. ചിത്രത്തില്‍ ഡോണ്‍ ആയിട്ടാണ് ദിലീപെത്തുന്നത്. ഇതിനു പുറമെ പറക്കും പപ്പന്‍ എന്ന സിനിമയും വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രവും ദിലീപിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

More in general

Trending

Recent

To Top