ബിഗ് ബോസ്സ് മലയാളം സീസണ് 5 ല്‍ ചലഞ്ചര്‍ ആയി ഇത്തവണ എത്തിയത് നാലാം സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ റിയാസ് സലീമായിരുന്നു. മൂന്ന് ദിനങ്ങള്‍ ബിഗ് ബോസ് ഹൌസില്‍ ചെലവഴിച്ച ശേഷം മദാകുകയും ചെയ്തു. ഈ സീസണിന്റെ ടോപ്പ് 5 ല്‍ ആരൊക്കെ എത്തുമെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇപ്പോൾ റിയാസ്.
“അഖില്‍ മാരാര്‍ ഒരു ഗെയിമര്‍ ആണെന്ന് നിങ്ങള്‍ക്കെല്ലാം തോന്നുന്നുണ്ടെങ്കില്‍ പുള്ളിക്കാരന് ടോപ്പ് 5 ല്‍ ഉണ്ടാവാം. ഞാന്‍ അവിടെ പോയിട്ട് ഏറ്റവുമധികം സമയം ചെലവഴിച്ചത് ജുനൈസും സെറീനയുമായിട്ടാണ്. അവര്‍ രണ്ടുപേരും നല്ല വ്യക്തികളാണെന്ന് എനിക്ക് മനസിലായി. അതുപോലെതന്നെ നാദിറ മെഹ്റിന്. അവരൊക്കെ വരട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ പ്രവചനം ഞാന്‍ പറയുന്നില്ല. ഞാന്‍ ആരെ പിന്തുണയ്ക്കുന്നു എന്നും പറയുന്നില്ല. കാരണം ഇത് കാണുന്ന മനുഷ്യര്‍ക്ക് നിങ്ങള്‍ക്ക് ഇഷ്ടമാവുന്ന, ശരിയായി ഗെയിം കളിക്കുന്ന നല്ല വ്യക്തികളാണെന്ന് തോന്നുന്ന ആളുകള്‍ക്ക് വോട്ട് ചെയ്യുക. അതുകൊണ്ട് ഈയൊരു സമയത്ത് എന്റെ പിന്തുണ ഞാന്‍ ആര്‍ക്കും കൊടുക്കുന്നില്ല”, റിയാസ് സലിം പറയുന്നു
ബിഗ് ബോസ് മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മത്സരാർത്ഥികളാണ് ജാസ്മിനും ഗബ്രിയും. ഇരുവരുടേയും കോമ്പോയോക്കെതിരെ വലിയ വിമർശനം ഹൗസിനകത്തും പുറത്തും...