Connect with us

മഞ്ജു വാര്യരാവാൻ ഇറങ്ങിത്തിരിച്ച് ജീവിതത്തിൽ നശിച്ചവരുടെ കഥ പറയാൻ തുടങ്ങിയാൽ പത്ത് എപ്പിസോഡ് വേണമെങ്കിൽ പറയാൻ പറ്റും; ശാന്തിവിള ദിനേശ്

general

മഞ്ജു വാര്യരാവാൻ ഇറങ്ങിത്തിരിച്ച് ജീവിതത്തിൽ നശിച്ചവരുടെ കഥ പറയാൻ തുടങ്ങിയാൽ പത്ത് എപ്പിസോഡ് വേണമെങ്കിൽ പറയാൻ പറ്റും; ശാന്തിവിള ദിനേശ്

മഞ്ജു വാര്യരാവാൻ ഇറങ്ങിത്തിരിച്ച് ജീവിതത്തിൽ നശിച്ചവരുടെ കഥ പറയാൻ തുടങ്ങിയാൽ പത്ത് എപ്പിസോഡ് വേണമെങ്കിൽ പറയാൻ പറ്റും; ശാന്തിവിള ദിനേശ്

മലയാളികള്‍ക്ക് മഞ്ജു വാര്യര്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കി, തന്റെ ജൈത്രയാത്ര തുടരുകയാണ് നടി. മൂന്ന് വര്‍ഷക്കാലം മലയാള സിനിമയില്‍ സജീവമായി നിന്നിരുന്ന മഞ്ജു, 1998 ല്‍ നടന്‍ ദിലീപിനെ വിവാഹം ചെയ്തതോടെ സിനിമയില്‍ നിന്ന് വലിയ ഒരു ഇടവേള എടുക്കുകയായിരുന്നു. പിന്നീട് ദിലീപുമായി വേർപിരിഞ്ഞതോടെ സിനിമയിലേക്ക് ഒരു ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.

ഈ പുഴയും കടന്ന് എന്ന സിനിമയ്ക്കിടെയാണ് മഞ്ജുവും ദിലീപും പ്രണയത്തിലാവുന്നത്. മഞ്ജുവിനെക്കുറിച്ചും ദിലീപിനെക്കുറിച്ചും സംവിധായകൻ ശാന്തിവിള ദിനേശൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മഞ്ജുവിന്റെ താരത്തിളക്കം കാണിച്ച് മഞ്ജുവിനെ പോലെ താരമാക്കാം എന്ന് പറഞ്ഞ് പല പെൺകുട്ടികളെയും സിനിമാ രംഗത്തുള്ളവർ ചൂഷണം ചെയ്യുന്നുണ്ടെന്ന് ഇദ്ദേഹം ആരോപിച്ചു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാടക വീടിന്റെ രണ്ടാമത്തെ നിലയിൽ താമസിക്കുമ്പോഴാണ് മഞ്ജു വാര്യരെ സല്ലാപത്തിന് വേണ്ടി ലോഹിതദാസും സുന്ദർദാസും പോയി കാണുന്നത്. അവരെ സെലക്ട് ചെയ്തു. പിന്നെ ദിലീപിനെ നിർത്തി ചുവരിൽ ഉയരം വരച്ചിട്ട് മഞ്ജു വന്ന ശേഷം ഉയരം നോക്കി. ദിലീപിന്റെ ജോഡിയാവാനുള്ള പൊക്കമാണോയെന്ന്. അങ്ങനെയാണ് സല്ലാപത്തിൽ മഞ്ജു അഭിനയിക്കുന്നതെന്ന് ശാന്തിവിള ദിനേശൻ പറഞ്ഞു.

‘ആ മഞ്ജു പ്രശസ്തയായി ഒരു പ്രസ്ഥാനമായി വളർന്നു. കല്യാണം കഴിച്ച് ഒരു കുട്ടിയായി പതിനഞ്ച് വർഷം കഴിഞ്ഞ് വന്നും താരമായി നിൽക്കുമ്പോൾ മഞ്ജു എല്ലാവർക്കും റോൾ മോഡലാണ്. പക്ഷെ അങ്ങനെ മഞ്ജു വാര്യരാവാൻ ഇറങ്ങിത്തിരിച്ച് ചിറകരിഞ്ഞും ചിറക് കരിഞ്ഞുമൊക്കെ എത്രപെൺകുട്ടികളുടെ ജീവിതം നശിച്ചെന്ന് ചോദിച്ചാൽ ഒരുപാടുണ്ട്’

‘മഞ്ജു വാര്യരാവാൻ ഇറങ്ങിത്തിരിച്ച് ജീവിതത്തിൽ നശിച്ചവരുടെ കഥ പറയാൻ തുടങ്ങിയാൽ പത്ത് എപ്പിസോഡ് വേണമെങ്കിൽ പറയാൻ പറ്റും. നിർമാതാവോ സംവിധായകനോ പറഞ്ഞാൽ മനസ്സിലാക്കാം. പക്ഷെ യാതൊരു യോഗ്യതയുമില്ലാത്ത മാമാപ്പണി ചെയ്യുന്നവനാണ് ഈ പെൺകുട്ടികളെ വീഴ്ത്തുന്നത്’ സിനിമയിലെ ജ്വലിക്കുന്ന സൗന്ദര്യം മാത്രം കണ്ട് പറന്ന് വരുന്നവരുണ്ട്. അങ്ങനെയാണീ ചതിയിൽ പെടുന്നതെന്നും ശാന്തിവിള ദിനേശൻ പറഞ്ഞു.

More in general

Trending