Connect with us

എന്ത് സംഭവിച്ചാലും തോറ്റ് കൊടുക്കില്ല, ആറ് മാസം ഞാന്‍ കടുത്ത ഡിപ്രഷനില്‍ ആയിരുന്നു; ഷെയ്ന്‍ നിഗം

Malayalam

എന്ത് സംഭവിച്ചാലും തോറ്റ് കൊടുക്കില്ല, ആറ് മാസം ഞാന്‍ കടുത്ത ഡിപ്രഷനില്‍ ആയിരുന്നു; ഷെയ്ന്‍ നിഗം

എന്ത് സംഭവിച്ചാലും തോറ്റ് കൊടുക്കില്ല, ആറ് മാസം ഞാന്‍ കടുത്ത ഡിപ്രഷനില്‍ ആയിരുന്നു; ഷെയ്ന്‍ നിഗം

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിയ്ക്കും സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയത്. പിന്നാലെ നിരവധി പേരാണ് ഈ വിഷയത്തില്‍ പ്രതികരണമായി രംഗത്തെത്തിയിരുന്നത്. ‘ആര്‍ഡിഎക്‌സ്’ എന്ന സിനിമയുടെ ലൊക്കേഷനിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഷെയ്ന്‍ നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഇതിനെ തുടര്‍ന്ന് താരസംഘടനയായ ‘അമ്മ’യെ സമീപിച്ചിരിക്കുകയാണ് നടന്‍. ചിത്രത്തിന്റെ സെറ്റില്‍ താന്‍ നേരിട്ട പ്രശ്‌നങ്ങളും നിര്‍മ്മാതാവിന്റെ ഭര്‍ത്താവ് തന്റെ അമ്മയോട് ബഹുമാനമില്ലാതെ സംസാരിച്ചതടക്കം ഒരുപാട് കാര്യങ്ങള്‍ അമ്മയ്ക്ക് നല്‍കിയ കത്തില്‍ ഷെയ്ന്‍ പറഞ്ഞിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ നടന്‍ മുമ്പ് നല്‍കിയൊരു അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു ദിവസവും രാവിലെ എണീറ്റിട്ട് താന്‍ കാരണം ഒരാള്‍ക്കും മോശം ഉണ്ടാവണമെന്ന് ആഗ്രഹിച്ചിട്ടില്ല, ആര്‍ക്കെങ്കിലും ഒരാള്‍ക്ക് നന്മയുണ്ടാവണമെന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളു എന്നാണ് ഷെയ്ന്‍ പറയുന്നത്.

എന്ത് സംഭവിച്ചാലും തോറ്റ് കൊടുക്കില്ല എന്നൊരു വിഷന്‍ നമുക്ക് വേണം. ബാക്കിയെല്ലാം പടച്ചോനാണ്. ആ ധൈര്യം നമ്മുടെ ഉള്ളിലുണ്ടാവണം. ഒരു പരിധിയില്‍ കൂടുതല്‍ നമ്മള്‍ ഒന്നിനെ കുറിച്ചും ചിന്തിക്കാന്‍ പോകരുത്. ചിന്തിച്ചാല്‍ ഒരു അന്തവുമില്ല, ചിന്തിച്ചില്ലെങ്കില്‍ ഒരു കുന്തവുമില്ല. ചിന്തിച്ച് കോംപ്ലിക്കേറ്റഡ് ആക്കരുത്.

എന്നാല്‍ ആറ് മാസം ഞാന്‍ കടുത്ത ഡിപ്രഷനില്‍ ആയിരുന്നു. ചിന്തകളാണ് എന്നെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലേയ്ക്ക് ചാടിച്ചത്. പക്ഷെ അവിടുന്ന് ഞാന്‍ ജീവിക്കുകയാണ്. ഞാന്‍ ഇതില്‍ നിന്നും എനിക്ക് ബോധം വരികയാണ്. പ്രശ്‌നങ്ങള്‍ക്ക് അതീതമായ ഒരു നമ്മളുണ്ട് നമ്മളില്‍ എല്ലാവരിലും.

ആ ഒരു സൈലന്‍സ് ഉണ്ട്, അത് നമ്മള്‍ എല്ലാവരും കീപ് ചെയ്യുക. അതാണ് പടച്ചോന്‍ അതിനെ വിശ്വസിക്കാം. അതാണ് ഞാന്‍ മനസിലാക്കിയ സത്യം. അതിന് മതത്തിന്റെ പേരില്ല, കളറിന്റെ പേരില്ല, രാഷ്ട്രീയത്തിന്റെ പേരില്ല. അതില്‍ എല്ലാം ഒന്നാണ്. ഒരു ദിവസവും ഞാന്‍ രാവിലെ എണീറ്റിട്ട് ആഗ്രഹിച്ചില്ല ഞാന്‍ കാരണം ഒരാള്‍ക്കും മോശം ഉണ്ടാവണമെന്ന്.

ഞാന്‍ കാരണം ആര്‍ക്കെങ്കിലും ഒരാള്‍ക്ക് നന്മയുണ്ടാവണമെന്ന് എല്ലാ ദിവസവും ശ്രമിച്ചിട്ടേയുള്ളൂ. അതിന് വേണ്ടിയേ ഞാന്‍ എന്നും നിന്നിട്ടുള്ളു. പക്ഷെ അതിനപ്പുറത്തേക്ക് നമ്മള്‍ നമ്മളല്ലാതെ ആവുന്ന ഒരു അവസ്ഥ വരും. അത് നമ്മള്‍ ഒരിക്കലും സമ്മതിക്കരുത്. എല്ലാവരും ഒന്നാണ്, നമ്മള്‍ ആരെയും കൂടിയും കാണണ്ട കുറച്ചും കാണണ്ട എന്നും താരം പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top