നിങ്ങൾ ഈ ലോകത്തിൽ നിന്ന് വേർപിരിഞ്ഞതിൽ എനിക്ക് സങ്കടം തോന്നുന്നത് പോലെ, നിങ്ങൾ തീർച്ചയായും ഒരു മികച്ച സ്ഥലത്താണെന്ന് എനിക്കറിയാം, ഒടുവിൽ നിങ്ങൾ നിങ്ങളുടെ സമാധാനം കണ്ടെത്തി; മുൻ ഭർത്താവിന്റെ മരണത്തിന് പിന്നാലെ വനിത വിജയകുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചത്

തമിഴ് ബിഗ്ബോസ് താരം വനിത വിജയകുമാറിന്‍റെ മൂന്നാമത്തെ ഭര്‍ത്താവ് പീറ്റര്‍ പോള്‍ അന്തരിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിരവധി പ്രമുഖർ ആണ് അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി രംഗത്ത് വന്നത്.
ശനിയാഴ്ച പീറ്ററിന്‍റെ മരണത്തില്‍ അനുശോചിച്ച് വനിത ഇന്‍സ്റ്റഗ്രാം സ്റ്റോറി ഇട്ടിരുന്നു. വികാരഭരിതമായ വാക്കുകൾ ആണ് വനിത പങ്കിട്ടത്. പീറ്റർ പോൾ എവിടെയായിരുന്നാലും സമാധാനം കണ്ടെത്തണമെന്നും സന്തോഷവാനായിരിക്കണമെന്നും താൻ ആഗ്രഹിക്കുന്നുവെന്നും വനിത പറയുന്നു.
നിങ്ങൾ അഭിമുഖീകരിച്ച പ്രശ്നങ്ങളോടും, നിങ്ങൾ അനുഭവിച്ച വിഷമങ്ങളോടും പോരാടിയ ശേഷമാണു നിങ്ങൾ സമാധാനം കണ്ടെത്തിയെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങൾ ഈ ലോകത്തിൽ നിന്ന് വേർപിരിഞ്ഞതിൽ എനിക്ക് സങ്കടം തോന്നുന്നത് പോലെ, നിങ്ങൾ തീർച്ചയായും ഒരു മികച്ച സ്ഥലത്താണെന്ന് എനിക്കറിയാം, ഒടുവിൽ നിങ്ങൾ നിങ്ങളുടെ സമാധാനം കണ്ടെത്തി, നിങ്ങൾ എവിടെയായിരുന്നാലും സന്തോഷമായിരിക്കുക.
2020 ജൂൺ 27 ന് ആണ് ചെന്നൈയിൽ വെച്ച് നടന്ന വനിതാ വിജയകുമാറിന്റെയും പീറ്റർ പോളിന്റെയും വിവാഹം നടന്നത്. വനിതയുടെ മൂന്നാം വിവാഹവും പീറ്റർ പോളിന്റെ രണ്ടാം വിവാഹവും ആയതിനാൽ അവരുടെ ബന്ധം എല്ലാവരും അംഗീകരിച്ചില്ല. പീറ്ററിന്റെ ആദ്യ ഭാര്യ എലിസബത്ത് ഹെലൻ പോലീസിൽ പരാതി നൽകി, അദ്ദേഹം നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നും അവരുടെ പുതിയ വിവാഹം അസാധുവാണെന്നും ആരോപിച്ചിരുന്നു.
ഹെലന്റെ ആരോപണത്തിന് പിന്നാലെ വനിതയും പീറ്ററുമായും പ്രശ്നങ്ങൾ തുടങ്ങി. അവരുടെ ദാമ്പത്യം ഏതാനും മാസങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളൂ, 2020 ഒക്ടോബറിൽ വനിതാ പീറ്റർ പോളുമായി വേർപിരിഞ്ഞു. അയാളുടെ മദ്യപാനവും ദേഹോപദ്രവും താങ്ങാൻ വയ്യാതെ ആയതോടെയാണ് വേർപിരിയലിലേക്ക് വനിതയെ എത്തിച്ചതെന്ന് റിപ്പോർട്ടുണ്ട്.
പീറ്റർ പോൾ മദ്യപാനിയായിരുന്നുവെന്നും മുമ്പ് ഒരു ഡീ അഡിക്ഷൻ സെന്ററിൽ ആയിരുന്നുവെന്നും വനിത ആരോപിച്ചിരുന്നു
കഴിഞ്ഞ ദിവസമായിരുന്നു നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ വിലക്ക് നീക്കി ഫിയോക്. രഞ്ജി പണിക്കര്‍ക്ക് പങ്കാളിത്തമുള്ള നിര്‍മ്മാണ കമ്പനി തിയേറ്ററുടമകള്‍ക്ക് കുടിശ്ശിക...
ചെന്നൈയില്‍ പെയ്യുന്ന അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും അപ്പാര്‍ട്മെന്റില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അറിയിച്ച് നടി കനിഹ. താമസിക്കുന്ന അപ്പാര്‍ട്മെന്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് കനിഹ ഇന്‍സ്റ്റഗ്രാം...
മലയാളികള്‍ക്ക് സുപരിചിതയാണ് ഊര്‍മ്മിള ഉണ്ണി. ഊര്‍മ്മിളയെ പോലെ തന്നെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് താരത്തിന്റെ മകള്‍ ഉത്തര ഉണ്ണിയും. അഭിനയം കൊണ്ടും...