Connect with us

വിഷു ദിനത്തില്‍ മമ്മൂട്ടി കമ്പനിയുടെ പുതിയ ലോഗോ അവതരിപ്പിച്ചു

Actor

വിഷു ദിനത്തില്‍ മമ്മൂട്ടി കമ്പനിയുടെ പുതിയ ലോഗോ അവതരിപ്പിച്ചു

വിഷു ദിനത്തില്‍ മമ്മൂട്ടി കമ്പനിയുടെ പുതിയ ലോഗോ അവതരിപ്പിച്ചു

വിഷു ദിനത്തില്‍ മമ്മൂട്ടി കമ്പനിയുടെ പുതിയ ലോഗോ അവതരിപ്പിച്ചു. ആഷിഫ് സലിമാണ് ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

മമ്മൂട്ടി കമ്പനി നേരത്തെ ഉപയോഗിച്ചിരുന്ന ലോഗോക്കെതിരെ കോപ്പിയടി ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ലോഗോ പിന്‍വലിച്ചതും പുതിയ ലോഗോ വന്നതും.

ജോസ്മോന്‍ വാഴയില്‍ എന്ന വ്യക്തി സിനിമാ ചര്‍ച്ചാ ഗ്രൂപ്പായ മലയാളം മൂവി ആന്‍ഡ് മ്യൂസിക്ക് ഡാറ്റാ ബേസിലൂടെയാണ് ആരോപണമുന്നയിച്ചത്. 2021 ല്‍ ഡോ. സംഗീത ചേനംപുല്ലി എഴുതിയ ‘മങ്ങിയും തെളിഞ്ഞുംചില സിനിമ കാഴ്ച്ചകള്‍’ എന്ന പുസ്തകത്തിന്റെ കവറിലും ഇതേ ഡിസൈന്‍ തന്നെയാണെന്നായിരുന്നു പ്രധാന ആരോപണം.

ഫ്രീപിക് / വെക്റ്റര്‍സ്റ്റോക് / പിക്സ്റ്റാസ്റ്റോക് / അലാമി, എന്നീ സൈറ്റിലേതില്‍ നിന്നോ എടുത്ത ക്രിയേറ്റീവിന്റെ ഉള്ളില്‍ മമ്മൂട്ടി കമ്പനി എന്ന് പേരെഴുതി കാണിക്കുക മാത്രമാണ് ഡിസൈനര്‍ ചെയ്തിരിക്കുന്നതെന്നും മലയാളത്തില്‍ തന്നെ അതേ ഡിസൈന്‍ ഇതിന് മുന്‍പ് ഉപയോഗിച്ചതായി കാണാമെന്നും ജോസ്മോന്‍ വാഴയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മമ്മൂട്ടി കമ്പനി പോലൊരു പ്രമുഖ നിര്‍മ്മാണ കമ്പനിയ്ക്ക് തനതായ ഐഡന്റിറ്റിയില്ലാതെ പോയതില്‍ വിഷമമുണ്ടെന്നും ഇത് എങ്ങനെ സംഭവിച്ചു എന്ന സംശയവും പങ്കുവെക്കുന്നതായും ജോസ്മോന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പിഴവ് ശ്രദ്ധയില്‍ പെട്ടെന്നും തിരുത്തുമെന്നും മമ്മൂട്ടി കമ്പനി അറിയിച്ചിരുന്നു.

Continue Reading
You may also like...

More in Actor

Trending

Recent

To Top