featured
മക്കളുടെ പേര് ഇതാണ്; ഇതില്‍ ‘എന്‍’ എന്നത് ലോകത്തിലെ ഏറ്റവും മികച്ച അമ്മയായ നയന്‍താരയുടെ പേരിന്റെ ആദ്യാക്ഷരമാണ്; വിഘ്നേഷ് ശിവൻ
മക്കളുടെ പേര് ഇതാണ്; ഇതില്‍ ‘എന്‍’ എന്നത് ലോകത്തിലെ ഏറ്റവും മികച്ച അമ്മയായ നയന്‍താരയുടെ പേരിന്റെ ആദ്യാക്ഷരമാണ്; വിഘ്നേഷ് ശിവൻ
ഏറെ ആരാധകരുള്ള താരദമ്പതിമാരാണ് നയന്‍താരയും വിഘ്നേഷ് ശിവനും. വാടക ഗര്ഭധാരണത്തിലൂടെയാൻ ഇരട്ട കുട്ടികൾക്കാണ് നയൻതാര ജന്മം നല്കിയയത്. ഉയിര്, ഉലകം എന്നായിരുന്നു പൊന്നോമനകളെ ഇരുവരും വിളിച്ചത്. കുഞ്ഞുങ്ങളുടെ യഥാർത്ഥ പേര് ഇതല്ലെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോൾ അത് ശരിവെയ്ക്കുകയാണ് വിഘ്നേഷ് ശിവൻ
വിഘ്നേഷ് ആണ് ഇന്‍സ്റ്റഗ്രാമിലൂടെ മക്കളുടെ യഥാര്‍ഥ പേര് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.
ഉയിരിന്റെ യഥാര്‍ഥ പേര് രുദ്രൊനീല്‍ എന്‍. ശിവ എന്നും ഉലകിനെ ദൈവിക് എന്‍. ശിവ എന്നുമാണ് വിളിക്കുന്നത്. ഇതില്‍ ‘എന്‍’ എന്നത് ലോകത്തിലെ ഏറ്റവും മികച്ച അമ്മയായ നയന്‍താരയുടെ പേരിന്റെ ആദ്യാക്ഷരമാണെന്നും വിഘ്നേഷ് വ്യക്തമാക്കി
കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിനാണ് നയന്‍താരയും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികളായ ഉയിരിനേയും ഉലകത്തേയും പരിചയപ്പെടുത്തിയത്. ഇരട്ടക്കുട്ടികളുടെ അച്ഛനും അമ്മയുമായതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും അന്ന് വിഘ്നേഷ് കുറിച്ചു. ഏഴു വര്‍ഷത്തെ പ്രണയത്തിന് ശേഷം 2022 ജൂണ്‍ ഒമ്പതിനാണ് വിഘ്നേഷും നയന്‍സും വിവാഹിതരായത്.
ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാന് ആണ് നയൻതാരയുടെ പുതിയ ചിത്രം. വിജയ് സേതുപതി ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രമാണിത്.
