Connect with us

സുപ്രിയ കേക്ക്, ഐസ്ക്രീം ഐറ്റംസാണ് ഉണ്ടാക്കുന്നത്, അതിനുള്ള മിടുക്കുണ്ട്..പ്രാർഥനയും നക്ഷത്രയും നന്നായി ഭക്ഷണമുണ്ടാക്കും. പൂർണിമയ്ക്ക് പ്രാണയൊക്കെ ഉള്ളതുകൊണ്ട് ഒന്നിനും സമയമില്ല, അലംക‍ൃത എന്ത് കണ്ടാലും, എന്തെങ്കിലും ചുറ്റും നടന്നാലും അതിനെ കുറിച്ച് ഒരു പാര​ഗ്രാഫ് എഴുതും; മല്ലിക സുകുമാരൻ

Malayalam

മലയാളികളുടെ ഇഷ്ട താരകുടുംബമാണ് സുകുമാരന്റേത്. മക്കളും മരുമക്കളുമൊക്കെ സിനിമ മേഖലയിൽ സജീവമാണ്. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ മക്കൾ സിനിമയിലെത്തിയത് പോലെ തന്നെ മരുമക്കളും സിനിമയിലെ സജീവ സാന്നിധ്യമാണ്. മൂത്ത മരുമകൾ പൂർണിമ അഭിനേത്രിയായി കയ്യടി നേടിയപ്പോൾ രണ്ടാമത്തെ മരുമകൾ സുപ്രിയ നിർമ്മാണത്തിലാണ് കയ്യൊപ്പ് ചാർത്തിയത്.

മക്കൾക്കൊപ്പമല്ല ഒറ്റയ്ക്കാണ് മല്ലിക സുകുമാരന്റെ താമസം. ഇടയ്ക്കിടെ മക്കൾ മല്ലികയെ കാണാൻ വരികയോ മല്ലിക മക്കളെ കാണാൻ പോവുകയോ ആണ് ചെയ്യാറുള്ളത്.

ഇപ്പോഴിത ഒരു അഭിമുഖത്തിൽ മക്കളെ കുറിച്ചും മരുമക്കളെ കുറിച്ചും കൊച്ചുമക്കളെ കുറിച്ചുമെല്ലാം സംസാരിച്ചിരിക്കുകയാണ് ‌മല്ലിക സുകുമാരൻ.

വളരെ അപൂർവമായാണ് ഞങ്ങൾ എല്ലാവരും ഒരുമിച്ച് കൂടുന്നത്. വിളിക്കുമ്പോൾ എല്ലാവരും ഇന്ത്യയ്ക്ക് പുറത്തായിരിക്കും. ഏറ്റവും കുസൃതിക്കാരിയായ കൊച്ചു മകൾ അലംകൃതയാണ്.’ മക്കളുമായുള്ള ഒത്തുകൂടലുകളെ കുറിച്ച് സംസാരിച്ച് മല്ലിക പറഞ്ഞു.

മുടി ബോബ് ചെയ്ത നടക്കുന്നതിന് പിന്നിലെ കാരണവും മല്ലിക സുകുമാരൻ വെളിപ്പെടുത്തി. സുകുമാരന്റെ പൂർണസമ്മതത്തോടെയാണ് താൻ ഈ ഒരു ഹെയർസ്റ്റൈലിലേക്ക് മാറിയത് എന്നാണ് മല്ലിക പറയുന്നത്.

സുകുവേട്ടൻ ഉള്ള കാലം മുതൽ മുടി ബോബ് ചെയ്യാറുണ്ട് ഞാൻ. എനിക്ക് ഇടയ്ക്കിടെ തോള് വേദന വരാറുണ്ട്. ഒരിക്കൽ പഴയ നടി ലക്ഷ്മിയാണ് എന്നോട് പറഞ്ഞത് മുടി ബോബ് ചെയ്താൽ മതി തോള് വേദന തുറയുമെന്ന്. കാരണം വി​ഗ് വെക്കുമ്പോൾ തല വിയർക്കുമല്ലോ. അങ്ങനെയാണ് ബോബ് ചെയ്യാൻ തീരുമാനിച്ചത്. നീ മൊട്ടയടിച്ചാലും വിരോ​ധമില്ലെന്നാണ് മുടി ബോബ് ചെയ്യട്ടേയെന്ന് ചോദിച്ചപ്പോൾ സുകുവേട്ടൻ പറഞ്ഞ മറുപടി.

സുകുവേട്ടൻ എവിടെ പോയാലും മുണ്ടും ഹവായി ചെരുപ്പമാണ് ധരിക്കാറുള്ളത്. ഷൂട്ടിന് പോകുമ്പോൾ ലുങ്കി ഉടുത്താണ് പോകാറുള്ളത്. മല്ലിക പറഞ്ഞു. മരുമക്കളുടെ പാചകത്തെ കുറിച്ചും മല്ലിക വാചാലയായി. കറികളൊക്കെ ഞാൻ ഉണ്ടാക്കിയാൽ തന്നെയാണ് നന്നാവുന്നത്. മരുമക്കൾ ഉണ്ടാക്കിയാൽ അത്രയും ശരിയാകുമെന്ന് എനിക്ക് അഭിപ്രായമില്ല. സുപ്രിയ കേക്ക്, ഐസ്ക്രീം ഐറ്റംസാണ് ഉണ്ടാക്കുന്നത്. അതിനുള്ള മിടുക്കുണ്ട്. പൂർണിമ സകലതും ഉണ്ടാക്കും. പൂർണിമയ്ക്ക് മൂന്ന് മക്കളാണെന്നാണ് ഞാൻ പറയാറുള്ളത്.’

മൂത്തത് പ്രാർഥന, ഇളയത് നക്ഷത്ര പിന്നെ ഒരു ആൺകുഞ്ഞ് കൂടിയുണ്ട് ഇന്ദ്രജിത്ത്. മൂന്ന് പേരും മൂന്ന് ഐറ്റമൊക്കെ ഉണ്ടാക്കണമെന്നാണ് പറയാറുള്ളത്. രാജുവും ഭക്ഷണപ്രിയനൊക്കെയാണ്. ഫിഷ് മോളി, കൊഞ്ച് തീയൽ, അപ്പമൊക്കെ അവന് ഇഷ്ടമാണ്. പക്ഷെ ഇപ്പോൾ ഡയറ്റൊക്കെ നോക്കുന്നുണ്ട്. പൃഥ്വിരാജും ഇന്ദ്രജിത്തും കുക്കിങൊന്നും ചെയ്തതായി അറിവില്ല.

പ്രാർഥനയും നക്ഷത്രയും നന്നായി ഭക്ഷണമുണ്ടാക്കും. പൂർണിമയ്ക്ക് പിന്നെ പ്രാണയൊക്കെ ഉള്ളതുകൊണ്ട് ഒന്നിനും സമയമില്ല. അലംക‍ൃത എന്ത് കണ്ടാലും, എന്തെങ്കിലും ചുറ്റും നടന്നാലും അതിനെ കുറിച്ച് ഒരു പാര​ഗ്രാഫ് എഴുതും. അതൊരു വല്ലാത്ത ടേസ്റ്റാ. പണ്ട് രാജുവിന് ഉണ്ടായിരുന്നു ഈ ഒരു ശീലം. മക്കളും മരുമക്കളും എന്നെ ഒരിടത്തും ടൂർ‌ കൊണ്ടുപോയിട്ടില്ല. ഇന്ദ്രൻ പിന്നെ അടുത്തിടെ ഹോങ്കോങ് പോകാൻ ക്ഷണിച്ചിരുന്നു. പിന്നെ അവർ കുടുംബമായി പോകുമ്പോൾ കട്ടുറുമ്പായി ഒപ്പം പോകാൻ താൽപര്യമില്ല.’ മല്ലിക വിശദീകരിച്ചു.

More in Malayalam

Trending

Recent

To Top