Connect with us

തീ പിടുത്തതിന് ശേഷം നടി കനകയുടെ ജീവിതം ഇങ്ങനെ; സഹായത്തിന് അടുത്ത ഫ്ളാറ്റിലെ സെക്യൂരിറ്റിക്കാരൻ മാത്രം

Malayalam

തീ പിടുത്തതിന് ശേഷം നടി കനകയുടെ ജീവിതം ഇങ്ങനെ; സഹായത്തിന് അടുത്ത ഫ്ളാറ്റിലെ സെക്യൂരിറ്റിക്കാരൻ മാത്രം

തീ പിടുത്തതിന് ശേഷം നടി കനകയുടെ ജീവിതം ഇങ്ങനെ; സഹായത്തിന് അടുത്ത ഫ്ളാറ്റിലെ സെക്യൂരിറ്റിക്കാരൻ മാത്രം

സൂപ്പർ താരങ്ങളുടെ നായികയായി മലയാളത്തിൽ തിളങ്ങി നിന്ന നടിയാണ് കനക. താരത്തിന്റെ വീട്ടിൽ കുറച്ചുനാൾ മുമ്പ് തീ പിടിക്കുകയും നിരവധി തുണികൾ കത്തിനശിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അതിനു പിന്നാലെ കനകയുടെ മാനസിക ആരോഗ്യം മോശമാണെന്ന തലത്തിൽ വാർത്തകൾ സോഷ്യൽ മീഡിയയിൽപ്രചരിച്ചിരുന്നു. ഇപ്പോൾ ഒരു വ്‌ളോഗർ കനകയുടെ വീട്ടിലെ ഇപ്പോഴത്തെ സ്ഥി അറിയാൻ പോയതിന്റെ വീഡിയോ വൈറൽ ആവുകയാണ്.

കനകയുടെ വീട്ടിൽ എത്തിയപ്പോൾ നടി തമിഴിലും ഇംഗ്ലീഷിലും സംസാരിക്കുന്നതു കേട്ടു. ജോലിക്കാരോട് ആവും എന്ന് കരുതിയെങ്കിലും അത് ഫോണിലായിരുന്നു. കാളിങ് ബെൽ അടിക്കാൻ ശ്രമിച്ചെങ്കിലും അത് കേടായി കിടക്കുകയായിരുന്നു. വീട്ടിൽ ഒരു സെക്യൂരിറ്റി പോലും ഇല്ലാതെ ഒറ്റക്കുള്ള ജീവിതമാണ് ഇവർ നയിക്കുന്നതെന്ന് അയൽക്കാർ പറഞ്ഞു. ഓൺലൈൻ ഓർഡർ ചെയ്ത സാധനങ്ങൾ വാങ്ങാൻ മാത്രമേ കനക പുറത്തേക്ക് വരാറുള്ളൂ. മുമ്പ് കാർ എടുത്ത് പുറത്തേക്കു പോകുമായിരുന്നു എന്നാലിപ്പോൾ അതും കുറവാണ് എന്നും അയൽക്കാർ പറഞ്ഞു. കനകയുടെ വീട്ടിൽ തീ ഉയരുന്നത് കണ്ടതും ഫയർ ഫോഴ്‌സിനെ അറിയിച്ചതും അയൽക്കാരാണ്.

തീ അണക്കാൻ ഉണ്ടായിയുന്ന ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത് അകത്തേക്ക് കടക്കാൻ ഫയർ ഫോഴ്‌സിനെ കനക ആദ്യം സമ്മതിച്ചില്ല. തുടർന്ന് പോലീസിന്റെ സഹായത്തോടെയാണ് അവർ കയറിയത്. കുറച്ചു തുണികളും കവറുകളും കാർഡ്ബോർഡ് പെട്ടികളും കത്തുന്നത് കണ്ടു . പൂജ മുറിയിൽ നിന്ന് തീ പടർന്നതാകാം എന്ന് കനക പറഞ്ഞു എന്നും വ്യക്തമാക്കി . അരമണിക്കൂറിനുള്ളിൽ തീ അണക്കാൻ സാധിച്ചു എന്നും വലിയ നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായില്ല എന്നും ഈ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായി എന്ന് ബ്ലോഗർമാർ പറഞ്ഞുണ്ടാക്കിയതാണ് എന്നും അദ്ദേഹത്തെ പറഞ്ഞു.

ഇപ്പോഴത്തെ കനകയുടെ സഹായി അടുത്ത ഫ്ളാറ്റിലെ 70 വയസ്സിന് മുകളിലുള്ള ഒരു സെക്യൂരിറ്റിക്കാരനാണ് . ഇയാൾ പോയപ്പോഴാണ് തീപിടുത്തം ഉണ്ടായതു അത് കൊണ്ടാണ് അത് വാർത്തയായത് എന്നും ഇദ്ദഹം പറഞ്ഞു . പരിചയമില്ലാത്തവരെ കനക അകത്തേക്ക് പ്രവേശിപ്പിക്കില്ല അടുത്ത ബന്ധുക്കളിൽ നിന്ന് ഉണ്ടായ മോശം അനുഭവമാണ് അതിനു കാരണം. ഇലട്രിസിറ്റി രണ്ട് പോയി കിടക്കുകയായിരുന്നു . അത് നന്നാക്കാനും ആശാരിപ്പണിക്കും എല്ലാം സഹായിയായ സെക്യൂരിറ്റി വഴിയാണ് ആളെ ഏർപ്പാടാക്കുന്നതു. ഇദ്ദേഹം പണ്ട് ഉറക്കം വരാത്തപ്പോൾ രാത്രി പട്ടു വയ്ക്കുമായിരുന്നു. അന്ന് അത് കനക ശ്രദ്ധിച്ചു പിന്നീട് സംസാരിക്കുകയും സഹായി ആയി മരുകയുമാണ് ഉണ്ടായതു. വീട് പെയിന്റ് ചെയ്തു വൃത്തിയാക്കേണ്ടേ എന്ന ചോദ്യത്തിന് ആലോചിക്കാം എന്ന് കനക മറുപടി കൊടുത്തതായും ഇയാൾ വ്യക്തമാക്കി.

സിനിമയൊന്നും ഇല്ലാത്ത കനക ഇപ്പോൾ എങ്ങനെ നിത്യ ചിലവിനു കാശ് കണ്ടെത്തുന്നു എന്ന ചോദ്യത്തിന് സഹായിയുടെ മറുപടി അവർക്കു ഉള്ള സ്വത്തുക്കൾ കുറിച്ച് പൂർണ്ണ വിവരം കനകക്കു ഉണ്ടോ എന്ന് സംശയമാണ്. അവർക്കു സാമ്പത്തികമായി ഒരു ബുദ്ധിമുട്ടും ഇല്ല എന്നും അയാൾ വ്യക്തമാക്കി. ഇടക്ക് ഇലെക്ട്രിസിറ്റി മീറ്ററിന്റെ റീഡിങ് എടുക്കാൻ വന്ന ഉദ്യോഗസ്ഥന് വാതിൽ തുറന്നു കൊടുക്കാൻ വേണ്ടി കനകയെ ഫോണിൽ വിളിച്ചതും ഈ സഹായി തന്നെയാണ്.

കനക കുറച്ച് നേരം വ്‌ളോഗറോട് സംസാരിച്ചു എങ്കിലും ഇപ്പോഴത്തെ തന്റെ ഫോട്ടോ എടുക്കരുത് എന്ന് അഭ്യർത്ഥിച്ചു. മലയാളത്തോടും മലയാളികളോടും തനിക്കു ഒരു പ്രത്യേക ഇഷ്ടം ഉണ്ട് എന്ന് കനക വ്യക്തമാക്കി. തന്നെ കുറിച്ചുള്ള വാർത്തകൾ താൻ കാണാറുണ്ടെന്നും എന്നാൽ അത് തന്നെ ബാധികാറില്ല എന്നും അവർ വ്യക്തമാക്കി. മീഡിയ പറയുന്ന പോലെ എനിക്ക് പ്രശ്നങ്ങൾ ഒന്നും ഇല്ല. പണ്ട് ചില മാധ്യമങ്ങൾക്ക് ഇന്റർവ്യൂ കൊടുക്കാറുണ്ടായിരുന്നു. എന്നാൽ പറയുന്നത് അല്ല അച്ചടിച്ച് വരുന്നത്. തന്റെ പ്രിയപ്പെട്ടവരുമായി തനിക്ക് ഇപ്പോഴും ബന്ധമുണ്ടെന്നും. എല്ലാവരുമായി അകന്നൊന്നുമല്ല താൻ ജീവിക്കുന്നത് എന്നും കനക പറഞ്ഞു എന്നും വ്‌ളോഗർ അവകാശപ്പെട്ടു.

More in Malayalam

Trending

Recent

To Top