Connect with us

ഷോയില്‍ പങ്കെടുക്കാന്‍ ചില പ്രശ്നങ്ങളുണ്ട്… താന്‍ ഇപ്പോള്‍ പിഎച്ച്ഡി ചെയ്യുകയാണ്, അമ്മ വീട്ടില്‍ ഒറ്റക്കാണ്. ചിലപ്പോള്‍ ഷോയില്‍ പങ്കെടുക്കുമെന്ന് സന്തോഷ് വർക്കി

Malayalam

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് ബിഗ് ബോസ്സ് മലയാളം അഞ്ചാം സീസൺ തുടങ്ങുകയാണ്. ഇതിനോടകം സോഷ്യൽ മീഡിയയിൽ പലരുടെയും പേരുകൾ ഉയർന്ന് കേൾക്കുന്നുണ്ട്.
പ്രഡിക്ഷന്‍ ലിസ്റ്റുകളില്‍ നിറഞ്ഞു നിന്നിരുന്ന താരമാണ് ആറാട്ട്’ സിനിമയുടെ പ്രതികരണം പറഞ്ഞ് ശ്രദ്ധ നേടിയ സന്തോഷ് വര്‍ക്കി

ബിഗ് ബോസ് അഞ്ചാം സീസണില്‍ മത്സരിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് സന്തോഷ് വര്‍ക്കി ഇപ്പോള്‍.

ബിഗ് ബോസില്‍ പങ്കെടുക്കാന്‍ ഇതുവരെ ആരും വിളിച്ചിട്ടില്ല. ഷോയില്‍ പങ്കെടുക്കാന്‍ ചില പ്രശ്നങ്ങളുണ്ട്. താന്‍ ഇപ്പോള്‍ പിഎച്ച്ഡി ചെയ്യുകയാണ്. സ്‌കോളര്‍ഷിപ്പുള്ളത് കൊണ്ട് യുജിസിയുടെ ചില പ്രശ്നങ്ങളുണ്ട്. അമ്മ വീട്ടില്‍ ഒറ്റക്കാണ്. അങ്ങനെയുള്ള ചില പ്രശ്നങ്ങളുണ്ട്. ചിലപ്പോള്‍ ഷോയില്‍ പങ്കെടുക്കും എന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്.

ബിഗ് ബോസ് സീസണ്‍ 5ല്‍ വരാന്‍ ആഗ്രഹമുള്ള മത്സാരാര്‍ത്ഥികള്‍ ആരൊക്കെയാണെന്ന ചോദ്യത്തിന്, അഖില്‍ മാരാര്‍, യൂട്യൂബര്‍ വ്‌ളോഗര്‍മാരായ ചെകുത്താന്‍, സീക്രട്ട് ഏജന്റ്, കോക്ക് എന്നിവര്‍ ആണെന്നാണ് സന്തോഷ് പറയുന്നത്. ഇവര്‍ വന്നാല്‍ മികച്ചതായിരിക്കുമെന്നും ഈ കൂട്ടത്തില്‍ താനും കൂടെ വന്നാല്‍ അടിപൊളി ആയിരിക്കുമെന്നും സന്തോഷ് പറഞ്ഞു

ബിഗ് ബോസിലേക്ക് പോകാനുള്ള താല്‍പര്യം ലാലേട്ടനെ കാണാം എന്നുള്ളത് കൊണ്ടാണെന്നും സന്തോഷ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അതേസമയം, മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുന്നത്. അഞ്ചാം സീസണിന്റെ ലോഗോ ഈയടുത്ത ദിവസം പുറത്തു വന്നിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top