Malayalam
ഒരിക്കലെങ്കിലും ഈ പ്രിയപെട്ടവരെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു… ഷഹാനയുടെ മുഖം നെഞ്ചില്‍ ടാറ്റു ചെയ്ത വീഡിയോ കണ്ടപ്പോള്‍ അടുത്ത് തന്നെ ഒന്ന് കാണണമെന്ന് ആഗ്രഹിച്ചു; വേദനയോടെ സീമ ജി നായർ
ഒരിക്കലെങ്കിലും ഈ പ്രിയപെട്ടവരെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു… ഷഹാനയുടെ മുഖം നെഞ്ചില്‍ ടാറ്റു ചെയ്ത വീഡിയോ കണ്ടപ്പോള്‍ അടുത്ത് തന്നെ ഒന്ന് കാണണമെന്ന് ആഗ്രഹിച്ചു; വേദനയോടെ സീമ ജി നായർ
ഷഹാനയെ തനിച്ചാക്കി പ്രണവിന്റെ അപ്രതീക്ഷിത വിയോഗം നാടിനും കൂട്ടുകാർക്കും ബന്ധുക്കൾക്കും വലിയ വേദനയായി മാറിയിരിക്കുകയാണ്. പലർക്കും ഇപ്പോഴും ആ വേദനയിൽ നിന്നും കര കയറാൻ സാധിച്ചിട്ടില്ല വെള്ളി രാവിലെ രക്തം ഛർദിച്ച് അവശനായ പ്രണവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇപ്പോഴിതാ നടി സീമ ജി. നായര്‍ പ്രണവിനെക്കുറിച്ച് പങ്കുവെച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
പ്രണവിന് ആദരാഞ്ജലികള്‍. ഒരിക്കലെങ്കിലും ഈ പ്രിയപെട്ടവരെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ ദിവസം ഷഹാനയുടെ മുഖം നെഞ്ചില്‍ ടാറ്റു ചെയ്ത വീഡിയോ കണ്ടപ്പോള്‍ അടുത്ത് തന്നെ ഒന്ന് കാണണമെന്ന് ആഗ്രഹിച്ചു. പക്ഷെ ഇപ്പോള്‍ കേട്ടത് വിശ്വസിക്കാന്‍ പറ്റുന്നില്ല. രാവിലെ മുതലുള്ള ഓട്ടം കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ ന്യൂസില്‍ കണ്ടത് ഇത്. ജീവിച്ചു കൊതി തീരാതെയാണല്ലോ മോനെ നിന്റെ മടക്കം. ആ കുട്ടി എങ്ങനെ ഇതിനെ അതിജീവിക്കും.
പ്രണവ് ഷഹാന എന്ന പേരിലാണ് ഈ യുവാവ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. പ്രണവിന്റെ ദുരിതപൂർവമായ ജീവിതസാഹചര്യം തിരിച്ചറിഞ്ഞ് 2022 മാർച്ച് നാലിനാണ് തിരുവനന്തപുരം സ്വദേശിനി ഷഹാന ജീവിതസഖിയായത്. 2021 ജനുവരില്‍ ഫെയ്സ്ബുക്കില്‍ നിന്ന പ്രണവിന്റെ ഫോണ്‍ നമ്പര്‍ കണ്ടെത്തി ഷഹാന നേരിട്ട് വിളിച്ചു. ആ ഫോണ്‍കോള്‍ ഇരുവരുടേയും ജീവിതത്തിന്റെ വഴി നിര്‍ണയിക്കുന്നതായിരുന്നു. പിന്നീട് എല്ലാ ദിവസവും ഇവര്‍ ഫോണില്‍ സംസാരിക്കാന്‍ തുടങ്ങി.
പരസ്പരം വിശേഷങ്ങള്‍ പങ്കുവെച്ചു. അടുത്ത സുഹൃത്തുക്കളായി മാറി. ഈ സൗഹൃദ്ദം പിന്നീട് പ്രണയത്തിലേക്ക് വളര്‍ന്നു. പ്രണവിനെ വിവാഹം കഴിക്കാനുള്ള താത്പര്യം ഷഹാന ഒരു ദിവസം തുറന്നുപറഞ്ഞു. എന്നാല്‍ അവളെ പിന്തിരിപ്പിക്കാനായിരുന്നു പ്രണവ് ശ്രമിച്ചത്. പക്ഷേ ഷഹാനയുടെ തീരുമാനം ഉറച്ചതായിരുന്നു. അങ്ങനെ
സമൂഹ മാധ്യമത്തിലൂടെയുള്ള പരിചയം വിവാഹത്തിലെത്തുകയായിരുന്നു. ഒട്ടേറെ എതിർപ്പുകൾ മറികടന്നാണ് ഇരുവരും ഒന്നിച്ചത്. ഏത് ഏറെ ചർച്ചയാവുകയും ചെയ്തു. വിവാഹ ശേഷം സന്തോഷം മാത്രമായിരുന്നു പ്രണവിനുണ്ടായത്. ഇതിനിടെ ചെറിയ ആരോഗ്യ പ്രശ്നവും ഉണ്ടായി. അതിനേയും ശസ്ത്രക്രിയയിലൂടെ അതിജീവിച്ചു. പക്ഷേ അപ്രതീക്ഷിതമായി മരണം പ്രണവിനെ തേടിയെത്തുകയായിരുന്നു.
നവമാധ്യമങ്ങളിൽ സജീവമായതിനൊപ്പം, റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികളിലും സജീവമായി. പ്രണവിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള മുന്നോട്ടുപോക്ക് സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടേറെ പേർക്ക് പ്രചോദനമായിരുന്നു. എട്ടുവർഷം മുമ്പായിരുന്നു പ്രണവിന്റെ ജീവിതത്തെ കീഴ്മേൽ മറിച്ച അപകടം. കുതിരത്തടം പൂന്തോപ്പിൽ നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് ഗുരുതരപരിക്കേൽക്കുകയായിരുന്നു. നട്ടെല്ല് തകർന്നും കൈകാലുകളും വാരിയെല്ലുകളും ഒടിഞ്ഞും ഏറെനാൾ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞു. അത്ഭുതകരമായാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
