Malayalam
ജോർജുകുട്ടിയുടെ കോടതിയിലെ എന്‍ട്രി, ജിത്തു ചേട്ടൻ പറഞ്ഞത് അത് മാത്രമായിരുന്നു; എന്നാൽ അവിടെ ഞെട്ടിയത് ഞങ്ങളായിരുന്നു
ജോർജുകുട്ടിയുടെ കോടതിയിലെ എന്‍ട്രി, ജിത്തു ചേട്ടൻ പറഞ്ഞത് അത് മാത്രമായിരുന്നു; എന്നാൽ അവിടെ ഞെട്ടിയത് ഞങ്ങളായിരുന്നു
ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 നെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സോഷ്യൽ മീഡിയയിലടക്കം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് അഞ്ജലി. സരിത എന്ന കഥാപാത്രത്തെയാണ് അഞ്ജലി അവതരിപ്പിച്ചത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സിനിമയുടെ വിശേഷങ്ങൾ താരം പങ്കുവെച്ചത്
‘നമ്മള് ചെയ്യേണ്ട റിയാക്ഷന്‍സ് ഒക്കെ ജീത്തു ചേട്ടന് വളരെ കൃത്യമായി പറഞ്ഞു തന്നിരുന്നു. ചില സീനുകള്‍ ഷൂട്ട് ചെയ്യുമ്ബോള്‍ ഓപ്പോസിറ്റ് ഫ്രെയിമില്‍ എന്താണ് ഷൂട്ട് ചെയ്തതെന്ന് പറയാറില്ല. അവിടെ എന്തോ സംഭവം നടക്കുന്നുണ്ട്. അപ്പോള്‍ നിങ്ങള്‍ ഇങ്ങനെയൊരു എക്സ്പ്രഷന്‍ കൊടുക്കണം എന്ന് പറഞ്ഞു തന്നിരുന്നു. ഞാനും സുമേഷേട്ടനും അപ്പോള്‍ പറയാറുണ്ട്. ശരിക്കും അവിടെ എന്താണ് നടക്കുന്നതെന്ന്. അപ്പുറത്ത് ചിത്രത്തിന്റെ ട്വിസ്റ്റുകളാണ് നടക്കുന്നത്. നമ്മളോട് അത് മുഴുവനായി പറയുന്നില്ലല്ലോ. ഞങ്ങള്‍ സിനിമ കണ്ടപ്പോഴാണ് ദൃശ്യം 2 എന്താണെന്ന് മനസ്സിലായത്’, അഞ്ജലി പറഞ്ഞു.
ചിത്രത്തില്‍ നിരവധി പേര് പ്രശംസിച്ച ഒരു രംഗമാണ് ലാലേട്ടന് അവതരിപ്പിച്ച ജോര്‍ജൂട്ടി എന്ന കഥാപാത്രത്തിന്റെ കോടതിയിലെ എന്‍ട്രി. സത്യത്തില്‍ ആ രംഗം ഷൂട്ട് ചെയ്തതിനെപ്പറ്റിയും അഞ്ജലി മനസ്സു തുറന്നു.
‘ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു ആ സീനാണ് അവിടെ ഷൂട്ട് ചെയ്യുന്നത്. ഞങ്ങളോട് യൂണിഫോം ഇട്ട് അവിടെ നിര്‍ത്തിയ ശേഷം ലാലേട്ടനെ നോക്കി ആ എക്സ്പ്രഷന്‍ കൊടുക്കണമെന്നായിരുന്നു പറഞ്ഞത്. അപ്പുറത്ത് ഇതായിരുന്നു സംഭവിച്ചതെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു’, അഞ്ജലി പറയുന്നു.
സ്റ്റേജ് മിമിക്രി ആര്‍ട്ടിസ്റ്റുകള്‍ക്ക് ചിത്രത്തില്‍ മികച്ച വേഷം നല്കിയ സംവിധായകന് ജീത്തു ജോസഫിനെപ്പറ്റിയും അഞ്ജലി വാചാലയായി. അത്തരം ഒരു കാര്യം ചെയ്തത് അദ്ദേഹത്തിന്റെ ഗ്രേറ്റ്നെസ്സ് ആണ് തെളിയിക്കുന്നതെന്നും അഞ്ജലി പറഞ്ഞു.
