News
ഇയാള്‍ ഇങ്ങനെ നോക്കി കൊണ്ടേയിരിക്കും…; എന്നെ കണ്ടതും കരച്ചിലും കാലില്‍ വീഴലും; അവസാനം ‘അമ്മ ഇടപെട്ടു; അമ്മ ഏത് ഭാഷയിലാണ് അയാളോട് അത് പറഞ്ഞ് മനസിലാക്കിയത് എന്നറിയില്ല; ആരാധകനിൽ നിന്നും നേരിട്ട അനുഭവം പങ്കുവച്ച് ഭാവന!
ഇയാള്‍ ഇങ്ങനെ നോക്കി കൊണ്ടേയിരിക്കും…; എന്നെ കണ്ടതും കരച്ചിലും കാലില്‍ വീഴലും; അവസാനം ‘അമ്മ ഇടപെട്ടു; അമ്മ ഏത് ഭാഷയിലാണ് അയാളോട് അത് പറഞ്ഞ് മനസിലാക്കിയത് എന്നറിയില്ല; ആരാധകനിൽ നിന്നും നേരിട്ട അനുഭവം പങ്കുവച്ച് ഭാവന!
പോരാട്ടത്തിന്റെ പെൺപ്രതീകം എന്നാണ് 26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മുഖ്യാതിഥിയായി എത്തിയപ്പോൾ ഭാവനയെ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് വിശേഷിപ്പിച്ചത്. നിരവധി പ്രതിബന്ധങ്ങൾ വന്നുചേരുമ്പോഴും നീതിക്ക് വേണ്ടിയുള്ള തന്റെ പോരാട്ടം തുടരുകയാണ് ഭാവന.
കേരളക്കരയ്ക്കും പോരാട്ടത്തിന്റെ പെൺ പ്രതീകങ്ങളിൽ ഒരാളാണ് ഭാവന. പുതുമുഖ താരങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലെ പരിമളമായി മലയാള സിനിമാ ലോകത്തെത്തിയ നടി കൂടിയാണ് ഭാവന.
ഇതിനിടെ തന്റെ കടുത്ത ആരാധകനെ കുറിച്ചുള്ള ഭാവനയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഒരു ടി വി ചാനലിലെ പരിപാടിയിൽ പങ്കെടുക്കവെ ഭാവന പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. തന്റെ മൂന്ന് ആരാധകരെക്കുറിച്ച് ഭാവന സംസാരിക്കുന്നുണ്ട്.
“ഭാവനയ്‌ക്കൊരു ആരാധകനുണ്ട് കന്നഡയിലെന്ന് കേട്ടു, നിഴലുപോലെ കൂടെ തന്നെയുണ്ടാകുന്നയാള്‍ എന്ന് പറഞ്ഞു കൊണ്ട് അവതാരകനാണ് വിഷയം എടുത്തിടുന്നത്. പിന്നാലെ ഭാവന സംസാരിക്കുകയായിരുന്നു. ടാറ്റു ചെയ്തിട്ടുള്ളൊരു കന്നഡ ഫാന്‍ ആണ്. ഭാവന എന്നാണ് എഴുതിയിരിക്കുന്നത്. കയ്യിലാണ്. ഒരു ലൊക്കേഷനില്‍ എന്നെ കാണാന്‍ വന്നിരുന്നു. കല്യാണം കഴിക്കുമ്പോള്‍ ഭാവന എന്ന പേരുള്ള കുട്ടിയെ തന്നെ കല്യാണം കഴിക്കുന്നതായിരിക്കും ആരോഗ്യത്തിന് നല്ലതെന്ന് ഞാന്‍ പറഞ്ഞുവെന്നാണ് ഭാവന പറയുന്നത്.
പിന്നെയൊരു കന്നഡിഗനായ ആരാധകനുണ്ട്. എല്ലാ ലൊക്കേഷനിലും വരും. പക്ഷെ എന്നെ കാണാന്‍ വരുന്നതാണെന്ന് എനിക്കറിയില്ല. രണ്ട് മൂന്ന് ലൊക്കേഷനില്‍ കണ്ട് മുഖ പരിചയം തോന്നിയപ്പോള്‍ കരുതി പ്രൊഡക്ഷനിലെ ആരെങ്കിലുമായിരിക്കുമെന്ന്.
ഇയാള്‍ ഇങ്ങനെ നോക്കി കൊണ്ടേയിരിക്കും. പിന്നീടൊരിക്കല്‍ ബാംഗ്ലൂരില്‍ ഒരു ഷൂട്ട് നടക്കുമ്പോള്‍ എന്റെ പിഎ ശരവണന്‍ വന്നിട്ട് ഒരാള്‍ കാണാന്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. ശരി വരാന്‍ പറഞ്ഞു. നോക്കുമ്പോള്‍ ഇങ്ങേരാണ്. ഇയാള്‍ എന്നെ കാണാനാണോ വന്നതെന്ന് ഞാന്‍ ചിന്തിച്ചു. എന്നെ കണ്ടതും കരച്ചിലും കാലില്‍ വീഴലുമായി. എന്നെ കൂടെ നിര്‍ത്തണമെന്ന് പറഞ്ഞു. എന്ത് ജോലിയാണെങ്കിലും കുഴപ്പമില്ല, കൂടെ നിര്‍ത്തിയാല്‍ മാത്രം മതിയെന്ന് പറഞ്ഞു.
എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാം എന്ന് പറഞ്ഞ് ശരവണന്റെ നമ്പര്‍ കൊടുത്തു. പിന്നെ ശരവണന് അതൊരു ശല്യമായി. ശരവണനെ നിര്‍ത്താതെ വിളിച്ചു കൊണ്ടിരിക്കും. വീടൊക്കെ തപ്പി വന്ന് വീടിന്റെ മുന്നില്‍ ഗിഫ്റ്റ് ബോക്‌സ് കൊണ്ടു വച്ചിട്ട് പോകും. കേക്ക്, ബിസ്‌ക്കറ്റ്‌സ്, അമ്പലത്തിലെ പൂജ ചെയ്തിട്ടുള്ളതൊക്കെ കൊണ്ടു വെച്ചിട്ട് പോകും. കുറേയായപ്പോള്‍ അമ്മ തന്നെ അയാളോട് വിളിച്ച് ഇത് ശരിയാകില്ലെന്ന് പറഞ്ഞു. അമ്മ ഏത് ഭാഷയിലാണ് അയാളോട് അത് പറഞ്ഞ് മനസിലാക്കിയത് എന്നറിയില്ല. അമ്മയ്ക്ക് കന്നഡ അറിയില്ലെന്നും ഭാവന പറയുന്നു.
ഈയ്യടുത്ത് ഒരു ആരാധകന്‍ പൊതുവേദിയില്‍ കൊച്ചിന് പേരിടാന്‍ പറഞ്ഞിരുന്നു. ഒരുപാട് സന്തോഷം നല്‍കിയ, സ്പര്‍ശിച്ച നിമിഷമായിരുന്നു അത്. സമൃദ എന്നായിരുന്നു പേരിട്ടത്. അവര്‍ തന്നെ ആലോചിച്ചു വച്ചിരുന്ന പേരാണ്, പക്ഷെ ഞാന്‍ പേര് വിളിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹമെന്നും ഭാവന പറയുന്നു.
about bhavana
