News
കൂടെവിടെ സീരിയലിലെ ഭാസിപ്പിള്ളയുടെയും സാന്ത്വനത്തിലെ ലക്ഷ്മി അമ്മയുടെയും പ്രണയ കഥ ആർക്കൊക്കെ അറിയാം…; പ്രണയം സമ്മതിപ്പിക്കാന്‍ ഏഴ് ദിവസം നിരാഹാരം , തല കറങ്ങി വീണ് ആശുപത്രിയിൽ ; പ്രണയ നായകൻ കൊച്ചു പ്രേമന്റെ പ്രണയ കഥ വായിക്കാം !
കൂടെവിടെ സീരിയലിലെ ഭാസിപ്പിള്ളയുടെയും സാന്ത്വനത്തിലെ ലക്ഷ്മി അമ്മയുടെയും പ്രണയ കഥ ആർക്കൊക്കെ അറിയാം…; പ്രണയം സമ്മതിപ്പിക്കാന്‍ ഏഴ് ദിവസം നിരാഹാരം , തല കറങ്ങി വീണ് ആശുപത്രിയിൽ ; പ്രണയ നായകൻ കൊച്ചു പ്രേമന്റെ പ്രണയ കഥ വായിക്കാം !
മലയാളികളുടെ പ്രിയപ്പെട്ട സീരിയലുകളാണ് സാന്ത്വനവും കൂടെവിടെയും. സാന്ത്വനത്തിലെ ലക്ഷ്മി ‘അമ്മയെ എല്ലാവര്ക്കും ഇഷ്ട്ടമാണ്. അതുപോലെ കൂടെവിടെയിൽ പുതുതായി വന്ന ഭാസിപ്പിള്ള. ഇവർ രണ്ടുപേരും ഭാര്യാ ഭർത്താവാണ് എന്ന കാര്യം എല്ലാ മലയാളികൾക്കും അറിയാവുന്നതാണ്.
എന്നാല്‍ ഇരുവരുടെയും പ്രണയ കഥ അത്ര പരിചിതം ആയിരിക്കില്ല. ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ വന്ന കൊച്ചു പ്രേമനും ഭാര്യ ഗിരിജ പ്രേമനും സംഭവ ബഹുലമായ തങ്ങളുടെ പ്രണയത്തെ കുറിച്ച് തുറന്ന് പറയുകയുണ്ടായി. മുപ്പത്തിയെട്ട് വര്‍ഷമായി ആ പ്രണയ ജീവിതം ഇപ്പോള്‍ മുന്നോട്ട് പോകുകയാണ്.
പ്രേമന്‍ എന്ന പേര് പോലെ തന്നെ ചെറുപ്പം മുതലേ പ്രേമ രോഗിയായിരുന്നുവത്രെ കൊച്ചു പ്രേമന്‍. സ്‌കൂള്‍ കാലഘട്ടം മുതല്‍ പലരെയും പ്രേമിച്ചിട്ടുണ്ട് എന്ന് നടന്‍ തന്നെ പറയുന്നു. അങ്ങനെ കണ്ട് ഇഷ്ടത്തിലായതാണ് ഗിരിജയെയും. സ്വാതി തിരുനാള്‍ മ്യൂസിക് കോളേജില്‍ സംഗീതം പഠിപ്പിയ്ക്കാന്‍ വന്ന ടീച്ചറുടെ സന്തത സഹചാരിയായിരുന്നു ഗിരിജ. അനിയത്തിയെ സംഗീതം പഠിപ്പിക്കാനായി കൊണ്ടു പോയതാണ് കൊച്ചു പ്രേമന്‍. അങ്ങനെ ഗിരിജയും പ്രേമനും കണ്ടു മുട്ടി, പരിചയപ്പെട്ടു.
പക്ഷെ പ്രേമിയ്ക്കുന്നത് നാടകത്തിലേക്ക് വന്നതിന് ശേഷമാണ്. ഗിരിജയും പ്രേമനും ഒരേ നാടകത്തിലായിരുന്നു. ഇഷ്ടമാണ് എന്ന് പറഞ്ഞ് എത്ര പുറകെ നടന്നിട്ടും ഗിരിജ സമ്മതിച്ചില്ല. പലരെ കൊണ്ടും പറയിപ്പിച്ചു നോക്കി. വീട്ടുകാര്‍ സമ്മതിക്കില്ല, നടക്കില്ല എന്ന നിലപാടില്‍ ഗിരിജയും ഉറച്ചു നിന്നു.
അവസാനത്തെ അടവ് എന്നോണം കൊച്ചു പ്രേമന്‍ നിരാഹാരം ഇരിക്കാന്‍ തുടങ്ങി. ഏഴ് ദിവസം നിരാഹാരം ഇരുന്ന്, പിന്നെ തല കറങ്ങി വീണു. ഹോസ്പിറ്റലില്‍ കൊണ്ടു പോയ ശേഷമാണ് തന്നെ കെട്ടാന്‍ വേണ്ടിയാണ് പ്രേമന്‍ നിരാഹാരം ഇരുന്നത് എന്ന് ഗിരിജ അറിയുന്നത്.
അവസാനം ഗിരിജ വഴങ്ങി, അങ്ങനെ കൂട്ടുകാരുടെ സഹായത്തോടെ രജിസ്റ്റര്‍ വിവാഹം ചെയ്തു, ഗിരിജ സ്വന്തം വീട്ടിലേക്ക് തന്നെ പോയി. പ്രേമന്റെ വീട്ടുകാരാട് ആണ് രജിസ്റ്റര്‍ കഴിഞ്ഞു എന്ന വിവരം ആദ്യം പറയുന്നത്. അത് എനിക്ക് അറിയാമായിരുന്നു എന്ന് പറഞ്ഞ പ്രേമന്റെ അച്ഛന്‍, ഞാന്‍ പറയുമ്പോള്‍ മാത്രം ഇക്കാര്യം പരസ്യപ്പെടുത്തിയാല്‍ മതി എന്ന് പറഞ്ഞു. അങ്ങനെ നാടകത്തിന്റെ പേര് പറഞ്ഞ് രണ്ട് പേരെയും വീട്ടില്‍ നിന്നും മാറി താമസിപ്പിച്ചു. മൂന്ന് മാസത്തിന് ശേഷം, അച്ഛന്‍ വിളിച്ചു പറഞ്ഞു ഇനി ഗ്രഹപ്രവേശനം എന്ന്.
അപ്പോഴേക്കും ഗിരിജയുടെ വീട്ടുകാരുടെ എതിര്‍പ്പും മാറിയിരുന്നു. അങ്ങനെ അമ്പലത്തില്‍ വച്ച് എല്ലാവരുടെയും സാമിപ്യത്തില്‍ ഒരു മഞ്ഞ താലി ഗിരിജയുടെ കഴുത്തില്‍ കെട്ടി. വീട്ടിലേക്ക് വന്നപ്പോള്‍ ഒരു ജാഥയ്ക്കുള്ള ആളുകള്‍ നില്‍ക്കുന്നു. അവരുടെ എല്ലാം സാന്നിധ്യത്തില്‍ അച്ഛന്‍ ഒരു സ്വര്‍ണ താലി കൂടെ അവളുടെ കഴുത്തില്‍ കെട്ടാന്‍ ആവശ്യപ്പെട്ടു. അങ്ങനെ ഒരു പെണ്ണിനെ തന്നെ മൂന്ന് പ്രാവശ്യം വിവാഹം ചെയ്തു എന്നും കൊച്ചു പ്രേമന്‍ പറഞ്ഞു.
about kochu preman
