Connect with us

ഇക്കാലത്ത് ഇങ്ങനെയൊന്നും പറയാന്‍ പാടില്ല, വ്യക്തിപരമായി ഇടതുപക്ഷ ചായ്‌വുള്ള ഒരാളാണ് താനെന്ന് സെയ്ഫ് അലി ഖാന്‍

News

ഇക്കാലത്ത് ഇങ്ങനെയൊന്നും പറയാന്‍ പാടില്ല, വ്യക്തിപരമായി ഇടതുപക്ഷ ചായ്‌വുള്ള ഒരാളാണ് താനെന്ന് സെയ്ഫ് അലി ഖാന്‍

ഇക്കാലത്ത് ഇങ്ങനെയൊന്നും പറയാന്‍ പാടില്ല, വ്യക്തിപരമായി ഇടതുപക്ഷ ചായ്‌വുള്ള ഒരാളാണ് താനെന്ന് സെയ്ഫ് അലി ഖാന്‍

വ്യക്തിപരമായി ഇടതുപക്ഷ ചായ്‌വുള്ള ഒരാളാണ് താനെന്ന് ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍. ‘വിക്രം വേദ’യിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മാഫിയ പ്രശ്‌നം നിയന്ത്രണാതീതമാകുമ്പോള്‍, ഒരു കുറ്റവാളിയെ വെടിവച്ച് കൊല്ലുന്നു. അതിനെയാണ് ഏറ്റുമുട്ടല്‍ അഥവാ ‘വ്യാജ ഏറ്റുമുട്ടല്‍’ എന്ന് പറയുന്നത്. അത് പൂര്‍ണ്ണമായും നിയമ വിരുദ്ധമാനെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാല്‍ ഇത് സിനിമാറ്റിക് ആയി അവതരിപ്പിക്കുന്നത് വലിയ അസ്വസ്ഥത ഉണ്ടാക്കുന്നു.

എന്റെ കഥാപാത്രം അങ്ങനെയാണ് ചെയ്യുന്നത്. എന്നാല്‍ താനൊരു നല്ല വ്യക്തിയാണ് എന്ന് എന്റെ കഥാപാത്രത്തിന് ബോധ്യമുണ്ട്. കാരണം, ഇത് ആവശ്യമായതാണെന്ന് അദ്ദേഹം കരുതുന്നു,’ എന്നും സെയ്ഫ് അലി ഖാന്‍ പറഞ്ഞു.

ഞാന്‍ അല്പം കൂടി വ്യത്യസ്തനാണ്. ഇടതു പക്ഷം. ഇക്കാലത്ത് ഇങ്ങനെയൊന്നും പറയാനുതകുന്ന അവസ്ഥയാണെന്ന് തോന്നുന്നില്ല. എന്റെ ചിന്താഗതികള്‍ കുറേകൂടി വിശാലമാണ്. വിധിയ്ക്ക് മുന്‍പായി എല്ലാവര്‍ക്കും ന്യായമായ വിചാരണയ്ക്ക് അര്‍ഹത ഉണ്ടെന്ന് ഞാന്‍ കരുതുന്നു.

സംശയത്തിന്റെ നിഴലില്‍ കുറ്റവാളികളെ വധിക്കാന്‍ ഞാന്‍ തീര്‍ച്ചയായും തയ്യാറല്ല. എന്റെ കഥാപാത്രം അത് ഇഷ്ടപ്പെടുന്നുണ്ട്,’ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഈ മാസം മുപ്പതിനാണ് സിനിമ തിയേറ്ററുകളില്‍ എത്തുക.

More in News

Trending