News
ഈ ചെലവ് താങ്ങാൻ എനിക്കിപ്പോൾ കഴിയും; റിയാസിൻ്റെ നേട്ടങ്ങൾ ഇത്; ഉമ്മയും ഉപ്പയും ഹാപ്പി ; ലോകത്തിലെ ഏറ്റവും വലിയ സന്തോഷം ഇതായിരിക്കും; പടച്ചോൻ ഇനിയും അനുഗ്രഹിക്കട്ടെ എന്ന് ആരാധകർ!
ഈ ചെലവ് താങ്ങാൻ എനിക്കിപ്പോൾ കഴിയും; റിയാസിൻ്റെ നേട്ടങ്ങൾ ഇത്; ഉമ്മയും ഉപ്പയും ഹാപ്പി ; ലോകത്തിലെ ഏറ്റവും വലിയ സന്തോഷം ഇതായിരിക്കും; പടച്ചോൻ ഇനിയും അനുഗ്രഹിക്കട്ടെ എന്ന് ആരാധകർ!
ബിഗ് ബോസ് മലയാളം നാലാം സീസൺ ഇന്നും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് നോക്കുമ്പോൾ നാലാം സീസൺ മികച്ച വിജയമായിരുന്നു. അതിനു ഒരുപരിധിവരെ മത്സരാർത്ഥികളാണ് കാരണക്കാർ. ഓരോ സീസൺ കഴിയുമ്പോഴും മലയാളത്തിലെ ഷോയ്ക്ക് ജനപ്രീതി കൂടുന്നുണ്ട്.
ന്യൂ നോർമൽ എന്ന ടാഗ് ലൈനിലെത്തിയ സീസൺ നാലിന്റെ വിജയിയായത് ദിൽഷ പ്രസന്നൻ ആയിരുന്നു. പക്ഷെ ഏറ്റവും കൂടുതൽ ചർച്ചയായ മത്സരാർഥികളിൽ ഒരാൾ വൈൽഡ് കാർഡ് എൻട്രിയായെത്തി ബിഗ് ബോസ് വീടിനകത്തും പുറത്തും ഒരുപോലെ വലിയ ചലനങ്ങൾ സൃഷ്‌ടിച്ച റിയാസ് സലീം ആയിരുന്നു.
തന്നെക്കുറിച്ചും തന്റെ കാഴ്ചപ്പാടുകളേയും രാഷ്ട്രീയത്തേയും കുറിച്ചുമെല്ലാം തുറന്നു സംസാരിക്കുന്ന വേദിയായിട്ടാണ് റിയാസ് സലീം ബിഗ് ബോസ് ഷോയെ കണ്ടത്. ജനപ്രീതി നേടുന്നതിലുപരി പിന്തിരിപ്പൻ ആശയങ്ങൾക്കെതിരെ ശബ്ദമുയർത്താൻ വേണ്ടിയാണ് റിയാസ് മുന്നോട്ട് വന്നത്. റിയാസ് പങ്കുവെച്ച പല കാര്യങ്ങളും പിന്നീട് സമൂഹത്തിൽ തന്നെ വലിയ ചർച്ചകൾക്കും മാറ്റങ്ങൾക്കും വഴിവെച്ചിരുന്നു.
സീസൺ ഫോർ അമ്പത് ദിവസം പിന്നിട്ട ശേഷമാണ് റിയാസ് ഷോയിലേക്ക് എത്തിയത്. ശേഷം അതുവരെയുള്ള ഗെയിമിൽ തന്നെ വലിയ മാറ്റം വന്നിരുന്നു. ജനപിന്തുണയുടെ കാര്യത്തിൽ പോലും ഏറ്റവും മുന്നിലായിരുന്ന റോബിൻ രാധാകൃഷ്ണനെപ്പോലും ഷോയിൽ നിന്ന് പുറത്താകാൻ കാരണക്കാരൻ റിയാസ് ആയിരുന്നു. വന്നപ്പോൾ തന്നെ റിയാസ് ജാസ്മിൻ, നിമിഷ, ഡെയ്സി എന്നിവരുമായിട്ടായിരുന്നു കൂട്ട്. ആ സൗഹൃദം ഷോയിൽ നിന്നും പുറത്തിറങ്ങിയ ശേഷവും ഉണ്ടായിരുന്നു.
എന്നാൽ റിയാസിന് ഹൗസിന് പുറത്ത് ഹേറ്റേഴ്സ് കൂടാൻ ഇതെല്ലാം കാരണമായി. റോബിൻ പുറത്താകാൻ കാരണവും റിയാസ് ആണെന്ന് അറിഞ്ഞതോടെ വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ റിയാസിനെതിരെ പ്രതിഷേധങ്ങൾ വന്ന് തുടങ്ങി.
പക്ഷെ തന്റെ ഹേറ്റേഴ്സിനെ പോലും പിന്നീടുള്ള പ്രവൃത്തിയിലൂടെയും സംസാരത്തിലൂടെയും ഫൈനൽ ആയപ്പോഴേക്കും റിയാസ് ഫാൻസാക്കി മാറ്റിയിരുന്നു. എയർപോർട്ടിലടക്കം വലിയ സ്വീകരണമാണ് ബിഗ് ബോസ് കഴിഞ്ഞ് തിരിച്ചെത്തിയ റിയാസിന് ആരാധകർ നൽകിയത്. ബിഗ് ബോസിന് ശേഷം വലിയ രീതിയിൽ മാറ്റങ്ങൾ റിയാസിന്റെ ജീവിതത്തിൽ സംഭവിച്ചു.
അടുത്തിടെയാണ് താരം ദുബായ് വിസിറ്റ് കഴിഞ്ഞ് തിരികെ നാട്ടിലെത്തിയത്. ഇപ്പോഴിത തന്റെ ജീവിതത്തിലെ പുതിയൊരു സന്തോഷത്തെ കുറിച്ച് സംസാരിച്ച് എത്തിയിരിക്കുകയാണ് റിയാസ്. വലിയൊരു റസ്‌റ്റോറന്റില്‍ ഉമ്മയ്ക്കും വാപ്പയ്ക്കും ഒപ്പം ഡിന്നറിന് പോയ ചിത്രങ്ങളാണ് റിയാസ് സലീം പങ്കുവെച്ചിരിക്കുന്നത്.
ഭക്ഷണ സാധനങ്ങള്‍ക്ക് മുമ്പില്‍ രണ്ട് പേരെയും ചേര്‍ത്ത് പിടിച്ച് ഇരിക്കുന്ന റിയാസിന്റെ ഫോട്ടോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ‘ഡിന്നര്‍ ഡേറ്റ് വിത്ത് പാരന്റ്‌സ്’ എന്നാണ് ഫോട്ടോയ്ക്ക് റിയാസ് ഹാഷ് ടാഗ് കൊടുത്തിരിക്കുന്നത്.
ഉപ്പയ്ക്കും ഉമ്മയ്ക്കും ഒപ്പം ഒരു ഡിന്നര്‍ ഡേറ്റ്… കാരണം ഇപ്പോള്‍ ഈ ചെലവ് എനിക്ക് താങ്ങാന്‍ കഴിയും. നിങ്ങള്‍ നിങ്ങളുടെ സ്വപ്‌നങ്ങള്‍ ഉപേക്ഷിച്ച് ടണ്‍ കണക്കിന് ത്യാഗം ചെയ്തത് കൊണ്ട് എനിക്ക് എന്നെ നേടാന്‍ സാധിച്ചു. നിങ്ങള്‍ രണ്ട് പേരെയും എന്റെ ജീവിതത്തില്‍ കിട്ടിയതിന്റെ സന്തോഷത്തെ കുറിച്ച് പറയാന്‍ വാക്കുകളില്ല. ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം’ ഫോട്ടോയ്ക്കൊപ്പം റിയാസ് സലീം കുറിച്ചു.
മീര നന്ദന്‍, സൗഭാഗ്യ വെങ്കടേഷ്, ജാസ്മിന്‍, നിമിഷ, ദില്‍ഷ, ഡെയ്‌സി ഡേവിഡ് തുടങ്ങിയ സെലിബ്രിറ്റികള്‍ റിയാസിന്റെ പുതിയ പോസ്റ്റിന് കമന്റുമായി എത്തി.
ബിഗ് ബോസ് ഹൗസിൽ ആയിരിക്കുമ്പോഴെല്ലാം ഉമ്മയേയും ഉപ്പയേയും കുറിച്ച് പലപ്പോഴും റിയാസ് വാചാലനായിരുന്നു. തനിക്ക് നല്ല ചെരുപ്പും ഷര്‍ട്ടും വാങ്ങി താരാനായി വീട്ട് ജോലിയ്ക്ക് പോയ ഉമ്മയുടെ കഥ കരഞ്ഞുകൊണ്ടാണ് പലപ്പോഴും റിയാസ് സലീം പറഞ്ഞിരുന്നത്.
about riyas salim
