Malayalam
”ബിബ്ബോസേ.. ബിബ്ബോസേ ഒരു മെത്ത കൊട് ബിബ്ബോസെ…പിടിച്ചുനില്‍ക്കാന്‍ പല തന്ത്രങ്ങളും പയറ്റും തിരിച്ചു ഇറങ്ങുമ്പോൾ ഡിംപലിന് കിട്ടുന്നത്!
”ബിബ്ബോസേ.. ബിബ്ബോസേ ഒരു മെത്ത കൊട് ബിബ്ബോസെ…പിടിച്ചുനില്‍ക്കാന്‍ പല തന്ത്രങ്ങളും പയറ്റും തിരിച്ചു ഇറങ്ങുമ്പോൾ ഡിംപലിന് കിട്ടുന്നത്!
സംഭവബഹുലമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3 കടന്നു പോകുന്നത്. അതോടൊപ്പം തന്നെ ഷോയെ കുറിച്ചുള്ള അഭിപ്രായങ്ങളും വിലയിരുത്തലുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു നടി അശ്വതിയുടെ കുറിപ്പുകളായിരുന്നു
ഇപ്പോഴിതാ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെ കുറിച്ചുള്ള അശ്വതിയുടെ കുറിപ്പും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. നേരത്തെ ബിഗ് ബോസ് മത്സരാര്‍ത്ഥികളെ വിമര്‍ശിച്ചു കൊണ്ടുള്ള അശ്വതിയുടെ പോസ്റ്റും ശ്രദ്ധ നേടിയിരുന്നു.
”ബിബ്ബോസേ.. ബിബ്ബോസേ ഒരു മെത്ത കൊട് ബിബ്ബോസെ. നല്ല ആശയ സംഘട്ടനങ്ങള്‍ ആണ് ആവശ്യം ഇത് ചുമ്മാ അനാവശ്യമായ കാര്യങ്ങളില്‍ തര്‍ക്കിച്ചു ദിവസങ്ങള്‍ തീര്‍ക്കുന്നു. എന്നാല്‍ എല്ലാവരും തമ്മില്‍ തമ്മില്‍ എവിടെയോ ഒരു ബോണ്ടിങ്ങും ഉണ്ട്” എന്നാണ് അശ്വതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
ആപ്പിള്‍ പിടിച്ചതോടുകൂടി ഒരാള്‍ ഒതുങ്ങിപ്പോയ മട്ടിലാണ്. തിരിച്ചു വരൂ കിടിലന്‍ എന്നാലല്ലേ എനിക്കെന്തെങ്കിലും പറയാന്‍ പറ്റൂ എന്നാണ് കിടിലം ഫിറോസിനെ കുറിച്ച് അശ്വതി പറയുന്നത്. മിഷേലിന്റെ ചീട്ടു എന്താകുമെന്ന് ഈ ആഴ്ച അറിയാമെന്നും അശ്വതി പറയുന്നു. ബിഗ് ബോസിലെ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ പൊട്ടിത്തെറിയായിരുന്നു മിഷേലും ഡിംപലും തമ്മിലുണ്ടായത്.
ഡിംപല്‍ വിഷയം സ്ട്രാറ്റര്‍ജി ആണെങ്കിലും അല്ലെങ്കിലും ഇതൊരു ഗെയിമാണ്. പിടിച്ചുനില്‍ക്കാന്‍ പല തന്ത്രങ്ങള്‍ പയറ്റി എന്നിരിക്കും. തിരിച്ചു ആ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഡിംപലിനൊള്ളത് പ്രേക്ഷകര്‍ പ്രതികരിക്കുമല്ലോ. കാരണം അവര്‍ പ്രേക്ഷകരെ അല്ലെ വഞ്ചിക്കുന്നുള്ളു, മിഷേലിനെ അല്ലല്ലോ. അത് പൊളിച്ചടുക്കി എന്ത് പ്രയോജനം കിട്ടി? എന്നും അശ്വതി ചോദിക്കുന്നു. എനിക്ക് മനസിലാകുന്നില്ലെന്നും ഇനി ആ യൂണിഫോമിനായി കാത്തിരിക്കാമെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.
