Connect with us

കോടീശ്വരന്‍ അനൂപിനോട് മുകേഷിന്റെ ആ ചോദ്യം : മറുപടി ഇങ്ങനെ !

Movies

കോടീശ്വരന്‍ അനൂപിനോട് മുകേഷിന്റെ ആ ചോദ്യം : മറുപടി ഇങ്ങനെ !

കോടീശ്വരന്‍ അനൂപിനോട് മുകേഷിന്റെ ആ ചോദ്യം : മറുപടി ഇങ്ങനെ !

കേരള ലോട്ടറിയുടെ തിരുവോണം ബംബറിന്റെ ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചത് തിരുവനന്തപുരത്തുകാരനായ അനൂപിനായിരുന്നു . കേരള ലോട്ടറിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ ആദ്യ ദിവസങ്ങളിലെ സന്തോഷം പിന്നീട് അനൂപിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല .

കാരണം സാഹയം അഭ്യർത്ഥിച്ച് എത്തുന്നവർ മൂലം സ്വന്തം വീട്ടില്‍ നിന്ന് തന്നെ വിട്ട് നില്‍ക്കേണ്ട അവസ്ഥായാണ് തനിക്കെന്ന് വ്യക്തമാക്കി അനൂപ് തന്നെ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസില്‍ അതിഥിയായി എത്തിയ അനൂപിനോട് നടന്‍ മുകേഷിനും ചോദിക്കാനുള്ളത് ഇതേക്കുറിച്ച് തന്നെയാണ്.കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍ എന്ന് അനൂപിനെ വിശേഷിപ്പിച്ചുകൊണ്ടായിരുന്നു മുകേഷ് തന്റെ സംസാരം ആരംഭിച്ചത്. അതുപോലെ തന്നെ എല്ലാവരും അന്വേഷിക്കുന്നത് പോലെ ഭാഗ്യക്കുറി അടിച്ചതോടെ ഉണ്ടായ ബുദ്ധിമുട്ടിനെക്കുറിച്ചായിരുന്നു മുകേഷിനും ചോദിക്കാനുണ്ടായിരുന്നത്. ‘സംഭാവനകള്‍ പോലെ എന്തെങ്കിലും തരത്തിലുള്ള അറ്റാക്കുകള്‍ തുടങ്ങിയോ’-എന്നായിരുന്നു മുകേഷിന്റെ ചോദ്യം

ലോട്ടറി അടിച്ച അന്ന് മുതല്‍ തന്നെ ഈ അറ്റാക്കുകള്‍ വന്ന് തുടങ്ങിയെന്നാണ് അനൂപിന്റെ മറുപടി. ലക്ഷങ്ങള്‍ മാത്രമേയുള്ളു. പത്ത് ലക്ഷം, ഇരുപത്തിയഞ്ച് ലക്ഷം, 50 ലക്ഷം എന്നിങ്ങനെയാണ് ചോദ്യം. സ്വന്തക്കാരും ബന്ധുക്കളാരും ഇതുവരെ ചോദിച്ചിട്ടില്ല. പുറത്ത് നിന്നുള്ളവരാണ് സഹായങ്ങള്‍ ചോദിച്ച് എത്തിയിരിക്കുന്നതെന്നും മുകേഷിന്റെ ചോദ്യത്തിന് ഉത്തരമായി അനൂപ് പറയുന്നു.സ്വന്തമായി ഒരു ഹോട്ടല്‍ തുടങ്ങണം എന്നുള്ളതായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. അതിന് വേണ്ടിയുള്ള കാശുണ്ടാക്കാനായി മലേഷ്യയിലേക്ക് പോവാനിരിക്കുമ്പോഴാണ് ലോട്ടറി അടിക്കുന്നത്.

ഇനി അത് ഇവിടെ ചെയ്യണം. പിന്നെ കുടുംബക്കാരേയും പാവപ്പെട്ടവരേയുമൊക്കെ സഹായിക്കണം എന്ന് തുടങ്ങിയ ആഗ്രഹങ്ങളാണ് ഉള്ളത്.സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം ഇല്ല. അത് നമ്മളെ കൊണ്ട് പറ്റാത്ത കാര്യമാണ്. രണ്ട് വർഷത്തിന് അപ്പുറത്തുള്ളൊരു ടാക്സടക്കം എല്ലാം കഴിച്ച് 9 കോടിയോളം രൂപയായിരിക്കും കയ്യില്‍ കിട്ടുക. എന്തായാലും ഇപ്പോള്‍ അത് തൊടില്ല. രണ്ട് വർഷത്തേക്ക് ഫിക്സിഡ് ഡെപ്പോസിറ്റായി ഇടും. അതിന് ശേഷം ടാക്സൊക്കെ അടച്ചതിന് ശേഷം എടുത്ത് ഒരോ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.


അതേസമയം, എല്ലാവിധ നികുതികളും കമ്മീഷനും കഴിച്ച് 15.75 കോടി രൂപ അനൂപിന് ലഭിക്കുമെന്നാണ് സംസ്ഥാന ലോട്ടറി വകുപ്പ് വ്യക്തമാക്കുന്നത്. 25 കോടിയില്‍ നിന്നും 10ശതമാനം ഏജന്‍റ് പ്രൈസും 30ശതമാനം ഇന്‍കം ടാക്സുമായിരിക്കും പിടിക്കുക. ഇതിന് പുറമെ മറ്റൊരു തുകയും സർക്കാർ കുറക്കില്ല. ഈ തുക ഒരു മാസത്തിനകം അനൂപിന്റെ അക്കൌണ്ടിലേക്ക് നിക്ഷേപിക്കുമെന്നും ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.15.75 കോടിയില്‍ നിന്നും വരുമാന നികുതി കൊടുക്കേണ്ടി വരും. അത് ഒരോ വർഷത്തേയും തുക കണക്കാക്കി കേന്ദ്ര സർക്കാരായിരിക്കും നിശ്ചയിക്കുക. അതേസമയം, ലോട്ടറി വില്‍പ്പനയിലൂടെ വലിയ ലാഭമാണ് സംസ്ഥാന സർക്കാറിനും ഉണ്ടായിരിക്കുന്നത്. കഴിഞ്ഞവര്‍ഷം 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റതെങ്കില്‍ ഇക്കുറി അത് 66 ലക്ഷം ആയി ഉയര്‍ന്നിട്ടുണ്ട്. എല്ലാ ചിലവുകളും കഴിച്ച് 200 കോടി രൂപയാണ് ഓണം ബംബറിലൂടെ മാത്രം സർക്കാറിന് ലഭിക്കുന്നത്.

More in Movies

Trending

Recent

To Top