Connect with us

തമിഴ് ബിഗ് ബോസ് സീസണ്‍ 6 വരുന്നു…സ്‌റ്റൈലിഷ് ലുക്കിലത്തി കമല്‍ഹസന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രൊമോ വീഡിയോ

News

തമിഴ് ബിഗ് ബോസ് സീസണ്‍ 6 വരുന്നു…സ്‌റ്റൈലിഷ് ലുക്കിലത്തി കമല്‍ഹസന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രൊമോ വീഡിയോ

തമിഴ് ബിഗ് ബോസ് സീസണ്‍ 6 വരുന്നു…സ്‌റ്റൈലിഷ് ലുക്കിലത്തി കമല്‍ഹസന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രൊമോ വീഡിയോ

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് കമല്‍ഹസന്‍. അദ്ദേഹത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തമിഴ് ബിഗ് ബോസ് സീസണ്‍ 6 വരുന്നുവെന്നുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഇത്തവണയും അവതാരകനായി കമല്‍ഹാസന്‍ തന്നെയാണ് എത്തുന്നത്.

കമല്‍ഹസന്‍ പ്രത്യക്ഷപ്പെടുന്ന ബിഗ് ബോസ് പ്രൊമൊ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ബിഗ് ബോസ് തമിഴ് സീസണ്‍ ആറ് വിജയ് ടെലിവിഷനില്‍ ഒക്ടോബര്‍ ഒമ്പത് മുതല്‍ സംപ്രേഷണം ചെയ്യും. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലും ഷോ സ്ട്രീം ചെയ്യും.

സ്‌റ്റൈലിഷ് ലുക്കിലാണ് കമല്‍ഹാസന്‍ ബിഗ് ബോസ് പ്രൊമോയിലുള്ളത് എസ് ഷങ്കറിന്റെ ‘ഇന്ത്യന്‍ 2’ എന്ന ചിത്രത്തിന്റെ തിരക്കുകള്‍ക്കിടയിലാണ് കമല്‍ഹാസന്‍ ബിഗ് ബോസും അവതരിപ്പിക്കുക.

അതേസമയം, എസ് ശങ്കറിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകനായി 1996ല്‍ പ്രദര്‍ശനത്തിന് എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഇന്ത്യന്റെ’ രണ്ടാം ഭാഗമാണ് ഇത്. കുറേക്കാലമായി പല കാരണങ്ങളാല്‍ മുടങ്ങിയിരുന്നു ചിത്രത്തിന്റെ ചിത്രീകരണ ജോലികള്‍. ഇരുന്നൂറ് കോടി രൂപ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക.

‘ഇന്ത്യന്‍ 2’വില്‍ ബോളിവുഡ് താരം വിദ്യുത് ജമാല്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. രവി വര്‍മ്മ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്.

More in News

Trending

Recent

To Top