Malayalam
അമ്മയുടെ ഹൃദയം പഴയത് പോലെയായിട്ടില്ല നികത്താനാവാത്ത നഷ്ടം കണ്ണീര് മൂടി കാഴ്ച മങ്ങുന്നു
അമ്മയുടെ ഹൃദയം പഴയത് പോലെയായിട്ടില്ല നികത്താനാവാത്ത നഷ്ടം കണ്ണീര് മൂടി കാഴ്ച മങ്ങുന്നു
വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പരമ്പരകളുടെ പട്ടികയില്‍ ഇടം നേടിയ പരമ്പരയാണ് ചക്കപ്പഴം. പതിവ് രീതികളില്‍ നിന്നും മാറിയുള്ള അഭിനയശൈലിയും അവതരണവുമാണ് ചക്കപ്പഴത്തെ വ്യത്യസ്തമാക്കുന്നത്. പരമ്പരയിൽ നിരവധി താരങ്ങള്‍ ആണ് അണിനിരക്കുന്നത്. എസ്പി ശ്രീകുമാര്‍, അവതാരക അശ്വതി ശ്രീകാന്ത് എന്നിവരാണ് സീരിയലില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലളിതയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സബീറ്റ ജോര്‍ജ് എത്തിയത്. കുറിക്ക് കൊള്ളുന്ന കൗണ്ടറുകളും പ്രേക്ഷകരെ ചിരിപ്പിക്കുന്ന തമാശകളുമൊക്കെയായി ലളിതയും സജീവമാണ്.
സബിറ്റയെയും ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. പരമ്പരയിലെ കാര്യങ്ങള്‍ മാത്രമല്ല വ്യക്തിജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ചും താരങ്ങളെത്താറുണ്ട്.
ഇപ്പോൾ ഇതാ മകനെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ കുറിപ്പുമായെത്തിയിരിക്കുകയാണ് സബിറ്റ ജോര്‍ജ്. നാല് വര്‍ഷം മുന്‍പ് വിട്ടുപിരിഞ്ഞ മകന് മാക്സ് വെല്ലിനൊപ്പമുള്ള ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട് താരം.
‘എന്റെ ചെക്കന് എന്നെ തനിച്ചാക്കി പോയിട്ട് ഇന്നേക്ക് 4 വര്‍ഷം, അമ്മയുടെ കണ്ണീര് തോര്‍ന്നിട്ടും. 4 വര്‍ഷം മുന്‍പ് ഏതാണ്ട് ഈ സമയത്താണ് നീ എന്നെ വിട്ടുപോയത് മാക്സ് ബോയ്. അതിന് ശേഷം ഒരിക്കലും അമ്മയുടെ ഹൃദയം പഴയത് പോലെയായിട്ടില്ല. നീയുമായി ഒത്തുചേരാന്‍ സര്വ്വേശ്വരന് ഒരവസരം തന്നാല്‍ ഒരുനിമിഷം പോലും ഞാന്‍ മടിച്ചുനില്‍ക്കില്ല, കാരണം നീ എന്റെ ജീവിതത്തിലെ നികത്താനാവാത്തൊരു നഷ്ടമാണ്. കണ്ണീര് മൂടി കാഴ്ച മങ്ങിയതിനാല്‍ മമ്മിക്ക് കൂടുതലൊന്നും എഴുതാനാവുന്നില്ലെന്നുമായിരുന്നു സബീറ്റ കുറിച്ചത്.
