serial story review
ഇത്രനാൾ അനിയന്മാരെ പൊന്നുപോലെ നോക്കിയതിന് കാരണം; ബാലേട്ടൻ ഇത്ര ക്രൂരനായോ?; ഹരിയെ തട്ടിക്കൊണ്ട് പോയത് തമ്പി?; സ്നേഹ സാന്ത്വനം ഇപ്പോൾ വെറുപ്പിക്കുകയാണല്ലോ..?; സാന്ത്വനം സീരിയൽ കണ്ണീർ പരമ്പര!
ഇത്രനാൾ അനിയന്മാരെ പൊന്നുപോലെ നോക്കിയതിന് കാരണം; ബാലേട്ടൻ ഇത്ര ക്രൂരനായോ?; ഹരിയെ തട്ടിക്കൊണ്ട് പോയത് തമ്പി?; സ്നേഹ സാന്ത്വനം ഇപ്പോൾ വെറുപ്പിക്കുകയാണല്ലോ..?; സാന്ത്വനം സീരിയൽ കണ്ണീർ പരമ്പര!
സാന്ത്വനം വീട്ടിലെ പ്രശ്നങ്ങള്‍ ഓരോ ദിവസം ചെല്ലുമ്പോഴും കൂടുതല്‍ വഷളാകുകയാണ്. പ്രശ്നങ്ങൾ തീർന്ന സാന്ത്വനം വീട് എന്ന് കാണാൻ സാധിക്കും എന്ന് ചോദിക്കുകയാണ് ആരാധകർ. തമ്പിയുമായി നടന്ന പ്രശ്നങ്ങളില്‍ അപ്പു വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ ആകെ കൈവിട്ടുപോയ അവസ്ഥയാണ്.
സാന്ത്വന വീട്ടില്‍ അതുവരെ ഉണ്ടായിരുന്ന എല്ല സന്തോഷവും സമാധാനവും ഇതോടെ പോയി എന്ന് പറഞ്ഞാൽ മതിയല്ലോ. സാന്ത്വനം വീട്ടിലുള്ളവര്‍ വളരെ അസ്വസ്ഥരാണ്. അത് ഇപ്പോൾ സാന്ത്വനം പ്രേക്ഷകരേയും അലട്ടുന്നുണ്ട്.
അപ്പുവും തമ്പിയും കാരണം കുടുംബത്തിന് ഉണ്ടായ നഷ്ടങ്ങളുടെ ദേഷ്യമാണ് ഹരിയ്ക്ക്. തമ്പിയുടെ ശ്രമങ്ങള്‍ എന്തിനുള്ളതാണെന്ന് മനസ്സിലാക്കാന്‍ അപ്പു ശ്രമിക്കാത്തതിലും ഹരിയ്ക്ക് നല്ല ദേഷ്യമുണ്ടായിരുന്നു. സ്വത്തിന് വേണ്ടി കുടുംബത്തിലെ സമാധാനം നശിപ്പക്കാന്‍ അപ്പു ശ്രമിച്ചെന്ന ചിന്തയിലാണ് ഹരി. പിണങ്ങിപ്പോയ അപ്പുവിനോട് കാര്യങ്ങള്‍ സംസാരിച്ച് തിരികെ വിളിച്ചുകൊണ്ട് വരണമെന്ന് എല്ലാവരും ആവശ്യപ്പെട്ടിട്ടും ഹരി അവയ്ക്കൊന്നും ചെവികൊടുക്കാത്തതിൻ്റെ കാരണവും ഇത്തരം ചിന്തകളാണ്.
തമ്പിയുടെ വാക്കുകേട്ടാണ് അപ്പു ഇത്രയും വാശി കാണിച്ചത്. എന്നാല്‍ ഹരിയുടെ പ്രതികരണം ഇത്ര കടുത്തതാകും എന്നും ആരും പ്രതീക്ഷിച്ചില്ല. അപ്പുവിന്റെ ഇറങ്ങിപ്പോക്കിനെ എടുത്തുചാട്ടമായാണ് എല്ലാവരും ആദ്യമൊക്കെ കണ്ടിരുന്നതെങ്കിലും ദിവസങ്ങള്‍ പിന്നിട്ടിട്ടും അപ്പു മടങ്ങിവരാത്തതില്‍ എല്ലാവര്ക്കും വലിയ സങ്കടമുണ്ട്. ഇതിനിടയാണ് ഹരിയെ കാണാതാകുന്നത്.
ഹരി എവിടെപ്പോയെന്നോ മടങ്ങിവരാത്തതെന്താണെന്നോ ആര്‍ക്കും അറിയില്ല. തിരിച്ചെത്താന്‍ വൈകിയാല്‍ ഹരിയെ ഒരു പാഠം പഠിപ്പിക്കണമെന്ന് കരുതുന്ന തമ്പിയിലേയ്ക്കാവും ആ സംശയം നീളുന്നത്. മകളെ കഴിയാവുന്നതും ഈ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലുമാണ് തമ്പി. സാന്ത്വനം കുടുംബത്തിലുള്ളവരെ ദ്രോഹിക്കാന്‍ അയാള്‍ക്ക് മറ്റൊരു കാരണംകൂടി ലഭിച്ചിരിക്കുകയാണ്.
അപ്പുവിന്റെ മനസ് മനസ്സിലാക്കി അവളെ സാന്ത്വനം വീട്ടിലേയ്ക്ക് തിരിച്ചയക്കാന്‍ ശ്രമിക്കുകയാണ് അമ്മ അംബിക. ഇന്ന് നീ ഥമ്പിയുടെ മകള്‍ മാത്രമല്ല, ഹരിയുടെ ഭാര്യകൂടിയാണെന്ന് പറയുകയാണ് അംബിക. അവിടെയുണ്ടായ പ്രശ്നങ്ങള്‍ക്ക് കാരണം ഡാഡിയുടെ അനാവശ്യ ഇടപെടലാണെന്നും അംബിക മകളെ പറഞ്ഞ് മനസ്സിലാക്കിക്കാന്‍ ശ്രമിക്കുന്നു.
അതോടൊപ്പം ഹരിയുടെ വീട്ടിലേയ്ക്ക് മടങ്ങാനാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മകളെ ഒരിക്കലും അവിടേയ്ക്ക് അയ്കില്ലെന്ന വാശിയിലാണ് തമ്പി. മകളെ വേദനിപ്പിച്ചതില്‍ ഇത്രയും ദേഷ്യവും അമര്‍ഷവും പുറത്ത് കാണിക്കുന്ന തമ്പി സ്വന്തം ഭാര്യയോട് പെരുമാറുന്ന രീതി ശരിയല്ലെന്നും അംബിക മകളെ ഓര്‍മ്മിപ്പിക്കുന്നു. എന്നുകരുതി താന്‍ ഇവിടെ നിന്ന് ഇറങ്ങിപ്പോകുകയല്ല ചെയ്തതെന്നും അവര്‍ പറയുന്നു.
about santhwanam
