Malayalam
ഇവിടെ ഒരു പ്രശ്നമേയുള്ളൂ, അത് ഇതാണ്’; റിതു മന്ത്രയ്ക്ക് ഇഷ്ടമല്ലാത്ത ബിഗ് ബോസ് മത്സരാർത്ഥി !
ഇവിടെ ഒരു പ്രശ്നമേയുള്ളൂ, അത് ഇതാണ്’; റിതു മന്ത്രയ്ക്ക് ഇഷ്ടമല്ലാത്ത ബിഗ് ബോസ് മത്സരാർത്ഥി !
ബിഗ് ബോസ് മൂന്നാം പതിപ്പ് രണ്ടാം വാരത്തിലേക്ക് കടന്നപ്പോഴേക്കും ആവേശകരമായി മാറിയിരിക്കുകയാണ്. ആരോപണങ്ങളും പൊട്ടിത്തെറികളുമൊക്കെ തുടങ്ങിക്കഴിഞ്ഞു. ഗ്രൂപ്പ് കളികളും ഗെയിം പ്ലാനുകളുമൊക്കെ പലർക്കുമിടയിൽ സജീവമായിട്ടുണ്ട്. കഴിഞ്ഞ ദിവസം മിഷേലും ഡിംപലും തമ്മിലുള്ള പ്രശ്നം ഇന്നലെ പൊട്ടിത്തെറിയായി മാറിയിരുന്നു. പിന്നാലെ റിതുവും റംസാനും തമ്മിലും വാക്ക് പോരുണ്ടായി.
ഇതിനിടെ ബിഗ് ബോസിലെ മുതിര്‍ന്ന മത്സരാര്‍ത്ഥികളിലൊരാളായ കിടിലം ഫിറോസിനെ കുറിച്ചുള്ള ചര്‍ച്ച കൗതുകമുണര്‍ത്തുന്നതായിരുന്നു. കഴിഞ്ഞ ദിവസം ഡിംപലും മിഷേലും തമ്മിലുണ്ടായ പ്രശ്നത്തെ കുറിച്ച് സംസാരിക്കുകയായിരുന്ന മണിക്കുട്ടനും റിതുവുമാണ് ഇങ്ങനൊരു അഭിപ്രായ പ്രകടനം നടത്തുന്നത്.
ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ അവരുടെ അടുത്തുകൂടി കിടിലം ഫിറോസ് നടന്നുപോകുന്നുണ്ടായിരുന്നു. അപ്പോൾ “ഇവിടെ ഒരു പ്രശ്നമേയുള്ളൂ, അത് ഈ പോകുന്ന കിടിലം ഫിറോസ് ആണെന്നായിരുന്നു റിതു പറഞ്ഞത്. ആരോടും പറയരുതെന്ന് പറഞ്ഞ് മിഷേല്‍ ഡിംപലിനെ കുറിച്ച് പറഞ്ഞ കാര്യം ഫിറോസ് പരസ്യമാക്കിയതിനെ കുറിച്ചായിരുന്നു റിതുവിന്റെ പ്രതികരണം. ഇത് മണിക്കുട്ടന് അംഗീകരിക്കുകയും ചെയ്തു.
ഡിംപല്‍-മിഷേല്‍ പൊട്ടിത്തെറിയ്ക്ക് പിന്നാലെ റംസാനും റിതുവും തമ്മിലുള്ള വാക്പോരിനും ബിഗ് ബോസ് വീട് ഇന്നലെ സാക്ഷിയായി. ക്ലീനിങ് ടീമിലുണ്ടായിരുന്ന റിതുവിനെ മറ്റൊരു ഗ്രൂപ്പിനെ സഹായിക്കാനായി ക്യാപ്റ്റന്‍ നിയോഗിച്ചതിനെ തുടര്‍ന്നായിരുന്നു പ്രശ്നങ്ങളുണ്ടാകുന്നത്. ടീം മാറിയെന്നാണ് റിതു പറഞ്ഞതെന്ന് റംസാന് ആരോപിക്കുകയും എന്നാല്‍ അങ്ങനെയല്ലെന്ന് റിതുവും സൂര്യയും പറയുകയായിരുന്നു.
ഭക്ഷണം കഴിച്ചോണ്ട് ഇരുന്നപ്പോള്‍ സംസാരിച്ച് തുടങ്ങിയ പ്രശ്നത്തില്‍ മത്സരാര്‍ഥികള്‍ എല്ലാവരും തന്നെ ഇടപ്പെട്ടു. ഇടയില്‍ കയറി സംസാരിച്ച ലക്ഷ്മിയ്ക്ക് മാപ്പ് പറയേണ്ടി വന്നു. റിതുവിനെ കുറ്റപ്പെടുത്തി ഏറ്റവും കൂടുതല്‍ വഴക്കുണ്ടാക്കിയത് റംസാനും അഡോണിയുമായിരുന്നു. കഴിഞ്ഞ ദിവസം വരെ മൂവരും ഒന്നിച്ചാണ് സംസാരിച്ചതും പ്രവര്‍ത്തിച്ചിരുന്നതും. റംസാന് കാര്യങ്ങള്‍ മനസിലാക്കാതെ അനാവശ്യമായി ചൂടാവുകയാണെന്നാണ് റിതു പറയുന്നത്.
തുടര്‍ന്ന് ഇരുവരും തമ്മില്‍ വലിയ വഴക്ക് നടന്നു . ദേഷ്യം പിടിച്ച റംസാന് അവിടെ നിന്നും ഇറങ്ങി പോവുകയും ചെയ്തു. ക്യാപ്റ്റനായ സൂര്യ ഇടപെട്ടെങ്കിലും പ്രശ്നം പരിഹരിക്കാന്‍ സാധിച്ചില്ല. പിന്നീടും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. എന്നാല്‍ എപ്പിസോഡ് അവസാനിക്കുന്നതിന് മുന്നോടിയായി റിതുവിന് അരികിലെത്തി റംസാന് പ്രശ്നം സംസാരിച്ച് അവസാനിപ്പിച്ചു. അതേസമയം റിതു കരയുന്നതാണ് കാണാൻ സാധിച്ചത്.
about bigg boss
