എന്തിനാണീ തൊട്ടിപ്പടം ചെയ്യുന്നതെന്ന് ജോഷി സാറിന് വല്ല ആവശ്യവുമുണ്ടോ എന്നൊക്കെ വമ്പൻമാരെല്ലാവരും ചോദിച്ചു; ആൻ ഞാൻ പറഞ്ഞത് ഇതാണ് ; വെളിപ്പെടുത്തി സുരേഷ് ഗോപി !
മലയാള സിനിമയിൽ ജനപ്രിയ നടനാണ് സുരേഷ് ഗോപി. കരിയറിൽ നീണ്ട ഇടവേള വന്നപ്പോഴും രാഷ്ട്രീയ വിവാദങ്ങളിൽ പെട്ടപ്പോഴും സിനിമാ ലോകത്തും പ്രേക്ഷകർക്കിടയും സുരേഷ് ഗോപി എന്ന നടന്റെ സ്ഥാനം അതുപോലെ നിലനിന്നു. നടന്റെ സിനിമകൾക്ക് അന്നും ഇന്നും വലിയ വരവേൽപ്പാണ് പ്രേക്ഷകർ നൽകുന്നത്. ഇപ്പോഴിതാ താനഭിനയിച്ച സിനിമകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സുരേഷ് ഗോപി.
സമ്മർ ഇൻ ബത്ലഹേം, ട്വന്റി ട്വന്റി എന്നീ സിനിമകളെക്കുറിച്ചാണ് സുരേഷ് ഗോപി സംസാരിച്ചത്. സമ്മർ ഇൻ ബതലേഹം ചെയ്യുന്നതിന് മുമ്പ് ഈ സിനിമയുടെ തിരക്കഥ എഴുതിയ രഞ്ജിത്തുമായുണ്ടായ തർക്കത്തെക്കുറിച്ചും സുരേഷ് ഗോപി സംസാരിച്ചു.രജപുത്രൻ എന്ന സിനിമ എഴുതിയത് രഞ്ജിത്ത് ആണ്. 96 ൽ അതിന്റെ സീൻ ഷൂട്ട് ചെയ്യാനിരിക്കെ മുരളി ചേട്ടൻ ക്രിട്ടിക്സ് അവാർഡ് വാങ്ങിച്ചിട്ടേ വരുമെന്ന് പറഞ്ഞു. ഞാൻ രാത്രി 12 മണിവരെ കാത്തിരുന്നു. അവസാനം മുരളിചേട്ടൻ എത്തിയപ്പോഴേക്കും സീൻ ഇല്ല. ഇനി മേലാൽ രഞ്ജിത്തുമായി ഒരു അസോസിയേഷൻ ഉണ്ടാവില്ലെന്ന് അന്ന് ഞാൻ പറഞ്ഞു’
ഞാൻ നിന്റെ സിനിമയിൽ അഭിനമയിക്കില്ല, എന്നെ അത്രയ്ക്ക് നീ ഒഫന്റ് ചെയ്തെന്ന് പറഞ്ഞു. രഞ്ജിത്തിന് ഭയങ്കര വിഷമം ആയി. അവനൊന്നും തിരിച്ച് പറഞ്ഞില്ല. എന്നേക്കാൾ കുറച്ച് കൂടി വിവേകം അവനുണ്ടായിരുന്നു. അവനത് എന്റെയൊരു കൂളിംഗ് പിരീഡിന് വേണ്ടി വിട്ടു”98 ൽ ഏപ്രിലിൽ തമിഴിൽ ചെയ്യാനുദ്ദേശിച്ച സിനിമ മലയാളത്തിൽ ചെയ്താലേ ഏൽക്കൂ എന്ന് പറഞ്ഞ് തമിഴ് അവർ ഉപേക്ഷിച്ചു. അങ്ങനെയാണ് എന്നെ വിളിക്കുന്നത്. ഞാൻ പഴയ നഴ്സറിക്കാരനായി. ഞാനവന്റെ പടത്തിൽ അഭിനയിക്കില്ലെന്ന് പറഞ്ഞു. അവസാനം സിബി പറഞ്ഞു, അഭിനയിക്കേണ്ട കഥ ഒന്ന് കേൾക്കെന്ന്. രഞ്ജിത്ത് കഥ പറഞ്ഞു’ചെയ്യുന്നോയെന്ന് പിന്നെ തീരുമാനിക്കാം, പക്ഷെ ഇത് സിനിമയാക്കണം, ഇത് 200 ദിവസം ഓടുമെന്ന് ഞാൻ പറഞ്ഞു. നിരഞ്ജനെന്ന കഥാപാത്രത്തിനായി ഒരാളെ തിരയുകയാണ് സുരേഷിന് എന്ത് തോന്നുന്നെന്ന് ചോദിച്ചു.
രജിനി സാറിനെയും കമലിനെയും നോക്കി. രണ്ട് പേരെ കിട്ടിയാലും നിങ്ങൾ ചെയ്യരുത്, ഇതോടിക്കാൻ ഒരാളെ ഉള്ളൂ, മോഹൻലാലെന്ന് നെഞ്ചത്ത് കൈ വെച്ച് പറഞ്ഞു ഞാൻ. എന്റെ കൺവിക്ഷനും അതാണെന്ന് രഞ്ജിത്ത് പറഞ്ഞു. അതിന് ശേഷമാണ് മോഹൻലാലിനെ കാണുന്നത്’
ട്വന്റി ട്വന്റിയെക്കുറിച്ച് വമ്പൻമാർ രണ്ട് പേരും പറഞ്ഞു, എന്തിനാണീ തൊട്ടിപ്പടം ചെയ്യുന്നതെന്ന്, ജോഷി സാറിന് വല്ല ആവശ്യവുമുണ്ടോ എന്നൊക്കെ ചോദിച്ചവരാണ്. വമ്പൻമാരെല്ലാവരും ചോദിച്ചു. ഞാനാണ് പറഞ്ഞത് ഇത് ഒരു വർഷം ഓടുന്ന പടമാണെന്നും ഇനി ഇങ്ങനൊരു പടം മലയാളത്തിൽ ഉണ്ടാവുകയേ ഇല്ലെന്നും അമ്മയുള്ളത് കൊണ്ട് ഈ പടം നടക്കുമെന്നും’
‘കഥ ഫസ്റ്റ് ഹാഫ് മാത്രമേ കേട്ടുള്ളൂ. സെക്കന്റ് ഹാഫ് എനിക്ക് ഊഹിക്കാമായിരുന്നു. ആസ്വാദനത്തിന്റെ ലെവൽ എനിക്ക് നല്ലതാണ്. പക്ഷെ ആ ആസ്വാദനം എന്റെയൊരു സെലക്ഷനിൽ പൂർണമായും പലപ്പോഴും എത്തിയിട്ടില്ല. കേട്ട് മതി മറന്ന് ചെന്ന് ചെയ്ത് കഴിയുമ്പോൾ വെറും ചീളായിപ്പോവും. ഛെ, ഈ വൃത്തികെട്ട പടത്തിന്റെ ഭാഗം ഞാനായല്ലോ എന്ന് പശ്ചാത്തിക്കുമെങ്കിലും ആ സിനിമയിൽ നിന്ന് ഞാനൊരു പാഠം പഠിക്കും,’ സുരേഷ് ഗോപി പറഞ്ഞു.