ശ്രീനാഥ് ഭാസിക്കെതിരെ ഔദ്യോഗികമായി പരാതി; ചട്ടമ്പി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍, പരാതിക്കാരി, ശ്രീനാഥ് ഭാസി എന്നിവരോട് യോഗം വിശദീകരണം തേടും; നാളെ ഫിലിം ചേംമ്പര്‍ യോഗം
ശ്രീനാഥ് ഭാസിക്കെതിരെ ഔദ്യോഗികമായി പരാതി; ചട്ടമ്പി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍, പരാതിക്കാരി, ശ്രീനാഥ് ഭാസി എന്നിവരോട് യോഗം വിശദീകരണം തേടും; നാളെ ഫിലിം ചേംമ്പര്‍ യോഗം
ശ്രീനാഥ് ഭാസിക്കെതിരെ ഔദ്യോഗികമായി പരാതി; ചട്ടമ്പി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍, പരാതിക്കാരി, ശ്രീനാഥ് ഭാസി എന്നിവരോട് യോഗം വിശദീകരണം തേടും; നാളെ ഫിലിം ചേംമ്പര്‍ യോഗം
ശ്രീനാഥ് ഭാസിക്കെതിരെ ഔദ്യോഗികമായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നാളെ ഫിലിം ചേംബര്‍ യോഗം ചേരുമെന്ന് ഫിലിം ചേംബര്‍ സെക്രട്ടറി അനില്‍ തോമസ്. ചട്ടമ്പി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍, പരാതിക്കാരി, ശ്രീനാഥ് ഭാസി എന്നിവരോട് യോഗം വിശദീകരണം തേടും. ‘ഫിലിം ചേംബറിന്റെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ ആണ് മാധ്യമ പ്രവര്‍ത്തക പരാതി നല്‍കിയത്. അതിനേക്കുറിച്ച് ഒരു ചര്‍ച്ച നടക്കുകയും ചെയ്തിട്ടുണ്ട്.
അതിന്റെ തുടര്‍ നടപടി എന്ന നിലയില്‍ ബന്ധപ്പെട്ട എല്ലാവരേയും അവരവരുടെ ഭാഗം കേള്‍ക്കുന്നതിനായി വിളിച്ചിട്ടൂണ്ട്. ‘ചട്ടമ്പി’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ആയതുകൊണ്ട് നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് ഒരു പരാതി ലഭിച്ചപ്പോള്‍ എന്താണ് അതിന് എടുക്കേണ്ട നടപടികള്‍ എന്നതിനേക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്.
എല്ലാവരുടേയും ഭാഗം കേള്‍ക്കാന്‍ ഫിലിം ചേംബര്‍ തീരുമാനം എടുത്തിട്ടുണ്ട്. അദ്ദേഹത്തിനെതിരെ പരാതികള്‍ ആയി ഇതുവരെ വന്നിട്ടില്ല. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ചില ബുദ്ധിമുട്ടുകള്‍ വന്നിട്ടുണ്ട്. ഔദ്യോഗികമായി ഒന്നും ലഭിച്ചിരുന്നില്ല. ഇപ്പോഴാണ് അതുണ്ടാകുന്നത്. പരാതി ലഭിച്ചപ്പോള്‍ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ബോധ്യപ്പെട്ടതിനാല്‍ ശ്രീനാഥ് ഭാസിക്കും, ചിത്രത്തിന്റെ നിര്‍മ്മാതാവിനും പിആര്‍ഒയ്ക്കും അറിയിപ്പ് കൊടുത്തിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് ശേഷം യോഗം ചേരാനാണ് തീരുമാനം,’എന്നും അനില്‍ തോമസ് പറഞ്ഞു.
പൊതുസ്ഥലത്ത് അപമാനിച്ചുവെന്ന അവതാരകയുടെ പരാതിയില്‍ അറസ്റ്റിലായ നടന് ശ്രീനാഥ് ഭാസിക്ക് ജാമ്യം ലഭിച്ചിരുന്നു. വിഷയത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ശ്രീനാഥ് ഭാസി അറിയിച്ചിരുന്നു. തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് ആരോട് വേണമെങ്കിലും താന്‍ ക്ഷമാപണം നടത്താന്‍ തയ്യാറാണെന്നും ആരേയും മാനസികമായി തളര്‍ത്തുന്ന രീതിയില്‍ ഒന്നും പറഞ്ഞിട്ടില്ല എന്നുമാണ് ശ്രീനാഥ് ഭാസി പ്രതികരിച്ചിരുന്നത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...