ജോര്‍ജുകുട്ടിയുടെ കാറിന്റെ നമ്പർ വ്യാജം
മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ദൃശ്യം 2 ഇതിനോടകം തന്നെ പ്രേക്ഷകമനസില്‍ സ്വീകാര്യത നേടി കഴിഞ്ഞു. സിനിമയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ മുഖ്യചർച്ചാവിഷയമാണ്
മോഹന്‍ലാല്‍ കഥാപാത്രമായ ജോര്‍ജുകുട്ടിയുടെ ഫോര്‍ഡ് എകോ സ്പോര്‍ട് കാര്‍.
ജോര്‍ജുകുട്ടിയുടെ കാറിന്റെ നമ്പർ വ്യാജമാണെന്നും അത് ഹോണ്ട ഡിയോ സ്കൂടെറിന്റെ പേരിലുള്ള നമ്പറാണെന്നുമാണ് സോഷ്യല്‍ മിഡിയയിലെ പുതിയ കണ്ടെത്തല്‍. പരിവാഹന്‍ വെബ്സൈറ്റിലെ വാഹനവിവരങ്ങളുടെ സ്ക്രീന്‍ ഷോട് സഹിതമാണ് സോഷ്യല്‍ മീഡിയയിലെ ഈ രസകരമായ ചര്‍ച്ച . സംഭവം വൈറലായതോടെ ഇത് ഗതാഗത വകുപ്പിന്റെ വീഴ്ചയാണെന്നും വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച ജോര്‍ജുകുട്ടിയുടെ പേരില്‍ മോടോര്‍ വാഹന വകുപ്പ് നടപടി എടുക്കണമെന്നും ഉള്ള രസകരമായ കമന്റുകളാണ് വരുന്നത്. ജോര്‍ജുകുട്ടി വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചത് മോടോര്‍ വാഹന വകുപ്പിന്റെ വീഴ്ചയല്ലേയെന്നും ചിലര്‍ ചോദിക്കുന്നു.
