News
അർച്ചനാ കവിയും ഇനി സീരിയൽ നായികാ; എന്തുകൊണ്ടാണ് വിവാഹിതരായ നായികമാരെ തേടി സീരിയൽ അവസരങ്ങൾ?; സീരിയല്‍ താരമെന്ന് അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്നില്ല, പക്ഷെ തീരുമാനം മാറ്റി; സത്യസന്ധമായ ആ വാക്കുകൾ !
അർച്ചനാ കവിയും ഇനി സീരിയൽ നായികാ; എന്തുകൊണ്ടാണ് വിവാഹിതരായ നായികമാരെ തേടി സീരിയൽ അവസരങ്ങൾ?; സീരിയല്‍ താരമെന്ന് അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്നില്ല, പക്ഷെ തീരുമാനം മാറ്റി; സത്യസന്ധമായ ആ വാക്കുകൾ !
മലയാളികൾക്കിടയിൽ ഏറെ പ്രിയപ്പെട്ട നടിയാണ് അർച്ചന കവി. സിനിമയിൽ അത്ര സജീവമല്ലെങ്കിലും മീഡിയയിൽ തന്നെ അർച്ചന സജീവമായി നിൽക്കുന്നുണ്ട്. തൻ്റെ യൂട്യൂബ് ചാനലിലൂടെ മലയാളികളുടെ ഇഷ്ടം ഇപ്പോഴും അർച്ചന കാത്തുസൂക്ഷിക്കുന്നുണ്ട്.
നീലത്താമര എന്ന സിനിമയിലൂടെയാണ് അര്‍ച്ചന കവി മലയാളികൾക്കിടയിൽ ആദ്യം എത്തുന്നത്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം അര്‍ച്ചന കവി മടങ്ങിയെത്തുകയാണ്. തിരിച്ചുവരവ് സീരിയലിലൂടെയാണ്.
റാണി രാജ എന്ന പരമ്പരയിലൂടെയാണ് അര്‍ച്ചനയുടെ തിരിച്ചുവരവ്. പരമ്പരയുടെ ടീസര്‍ ഇതിനോടകം തന്നെ ജനശ്രദ്ധ നേടിയിട്ടുണ്ട്. അര്‍ച്ചനയുടെ സീരിയല്‍ എന്‍ട്രി ആരാധകര്‍ക്ക് സര്‍പ്രൈസായി മാറിയിരിക്കുകയാണ്.
തന്റെ തിരിച്ചുവരവിനെക്കുറിച്ചും സീരിയല്‍ തിരഞ്ഞെടുക്കാനുണ്ടായ കാരണത്തെക്കുറിച്ചുമൊക്കെ അര്‍ച്ചന കവി മനസ് തുറക്കുകയാണ്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് അര്‍ച്ചന മനസ് തുറന്നിരിക്കുന്നത്.
വിവാഹം കഴിഞ്ഞതും സീരിയലില്‍ നിന്നും നിരവധി അവസരങ്ങള്‍ വന്നിരുന്നു. സമാനമായ അനുഭവമുണ്ടായ വേറേയും സുഹൃത്തുക്കളുണ്ട്. എന്തുകൊണ്ടാണ് വിവാഹിതരായ നടിമാരെ തേടി ടെലിവിഷനിലുളളവര്‍ എത്തുന്നതെന്ന് അറിയില്ലെന്നും അര്‍ച്ചന പറയുന്നു. പക്ഷെ ഞാന്‍ സത്യസന്ധമായി പറയുകയാണെങ്കില്‍ സിനിമ ചെയ്തിട്ട് നില്‍ക്കുമ്പോള്‍ ടെലിവിഷനോ എന്ന ചിന്തയായിരുന്നുവെന്നാണ് അര്‍ച്ചന പറയുന്നത്.
സീരിയല്‍ താരമെന്ന് അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ അത് വളരെ മോശം ചിന്തയാണ്. എനിക്ക് തുടക്കത്തില്‍ അതുണ്ടായിരുന്നു. ജോലിയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറിയതിന്റെ ക്രെഡിറ്റ് അബീഷിനാണ് ഞാന്‍ കൊടുക്കുകയെന്നാണ് അര്‍ച്ചന പറയുന്നത്. അര്‍ച്ചന കവിയുടെ മുന്‍ ഭര്‍ത്താവായ അബീഷ് മാത്യു സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനാണ്.
നിന്നെ തേടി ജോലി വരുന്നത് വരെ കാത്തു നില്‍ക്കരുതെന്നും നീയൊരു കലാകാരിയാണെന്നും നിനക്ക് തന്നെ നിന്റേതായ വര്‍ക്ക് ചെയ്യാനാകുമെന്നും പറഞ്ഞത് അബീഷായിരുന്നു. അങ്ങനെയാണ് ഞാന്‍ സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങുന്നതും വെബ് സീരീസ് ചെയ്യുന്നതുമൊക്കെ. വ്‌ളോഗുകളൊക്കെ ചെയ്തു തുടങ്ങിയത്. അപ്പോഴാണ് എനിക്ക് മനസിലായത്, ആളുകളെ എന്റര്‍ടെയ്ന്‍ ചെയ്യുക എന്നതിലാണ് എന്റെ സന്തോഷമെന്ന്. അതിന് മീഡിയം ഒരു തടസമല്ല. അത് പഠിക്കാനും ചിലത് മറക്കാനുമൊക്കെ സമയമെടുത്തു. പക്ഷെ ഇപ്പോള്‍ ഞാന്‍ ഇവിടെയെത്തി നില്‍ക്കുന്നുവെന്നാണ് താരം പറയുന്നത്.
എന്താണെന്ന് അറിയില്ല, പക്ഷെ നമ്മളെല്ലാം ആശങ്കയോടെ കാണുന്നതാണ് ഇത്. സിനിമ മേഖല സീരിയല്‍ താരങ്ങളേയും യൂട്യൂബര്‍മാരേയും ചെറുതായാണ് കാണുന്നത്. അത് ഉള്ളതാണ്. ആശങ്കപ്പെടുന്നതാണ്.
ടെലിവിഷന്‍ ചെയ്താല്‍ സിനിമയിലേക്ക് വീണ്ടും വിളിക്കില്ലെന്നൊക്കെ ആശങ്കയുണ്ട്. പക്ഷെ ഇതൊന്നും ഞാന്‍ ഇപ്പോള്‍ ഗൗനിക്കുന്നില്ല. നേരത്തെ ഈ ചിന്തകളുണ്ടായിരുന്നു. യുട്യൂബ് ചാനല്‍ തുടങ്ങിയപ്പോഴും ആ ചിന്തയുണ്ടായിരുന്നുവെന്നും താരം പറയുന്നു.
ആദ്യം ചെയ്തത് ഒരു ട്രാവല്‍ വ്‌ളോഗ് ചെയ്യുന്നത്. ഞാന്‍ പിന്നിലേക്കാണോ ചുവടുവെക്കുന്നത്, ആളുകള്‍ക്ക് ഇഷ്ടപ്പെടുമോ എന്നൊക്കെ ചിന്തിച്ചിരുന്നു. എന്നെ ഇഷ്ടപ്പെടുമോ എന്നായിരുന്നു ആശങ്ക. എന്താണ് ഇപ്പോള്‍ ചെയ്യുന്നത് എന്ന് ചോദിക്കുമ്പോള്‍ യൂട്യൂബ് എന്നു പറയുമ്പോള്‍ ആളുകള്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്ന് ചിന്തിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ അതൊന്നും ചിന്തിക്കാറില്ലെന്നും അര്‍ച്ചന കവി പറയുന്നു.
സീരിയലിലേക്ക് വരുമ്പോള്‍ ഒരുപാട് ആശങ്കകളുണ്ടായിരുന്നു. ഇത്രയും നേരം വര്‍ക്ക് ചെയ്യാന്‍ സാധിക്കുമോ, അഭിനയം ശരിയാകുമോ എന്നൊക്കെ ചിന്തയുണ്ടായിരുന്നുവെന്നാണ് അര്‍ച്ചന പറയുന്നത്. പക്ഷെ ചുറ്റുമുണ്ടായിരുന്നവരുടെ പ്രതികരണങ്ങള്‍ പ്രതീക്ഷ നല്‍കുന്നതായിരുന്നുവെന്നും താരം പറയുന്നു.
അതേസമയം സീരിയില്‍ തുടങ്ങിയെന്ന് കരുതി യൂട്യൂബ് ചാനലില്‍ നിന്നും വിട്ടു നില്‍ക്കുകയില്ലെന്ന് അര്‍ച്ചന വ്യക്തമാക്കി. കുറേക്കൂടി സ്ഥിരത പുലര്‍ത്തണമെന്നും ഷൂട്ടിന്റെ ബിഹൈന്‍ഡ് ദ സ്‌ക്രീനിലേക്ക് കൊണ്ടു പോകണമെന്നൊക്കെയുണ്ടെന്നം താരം കൂട്ടിച്ചേര്‍ക്കുന്നു.
about archana kavi
