News
മഞ്ജു പിള്ള പങ്കുവച്ച ആ ഫോട്ടോയിലൂടെ ഒരു രഹസ്യം കണ്ടത്തി ആരാധകർ; മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ വൈറലാവുന്നു!
മഞ്ജു പിള്ള പങ്കുവച്ച ആ ഫോട്ടോയിലൂടെ ഒരു രഹസ്യം കണ്ടത്തി ആരാധകർ; മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ വൈറലാവുന്നു!
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന അഭിനേത്രി കൂടിയാണ് മഞ്ജു. തട്ടീം മുട്ടീം എന്ന ഷോയിലൂടെയാണ് മഞ്ജു പിള്ള കൂടുതല്‍ ടെലിവിഷന്‍ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്.
സിനിമയിലും സീരിയലിലും, തമാശ ആണെങ്കിലും കാരക്ടർ റോൾ ആണെങ്കിലും എല്ലാം മഞ്ജുവിന്റെ
കയ്യിൽ ഭദ്രമാണ്. ഇപ്പോള്‍ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന ഷോയിലൂടെയും മഞ്ജു ശ്രദ്ധ നേടുകയാണ്.
ഷോയില്‍ മഞ്ജു ധരിച്ചുവരുന്ന വേഷവിധാനങ്ങളും, സ്‌റ്റൈലും പലപ്പോഴും സാധാരണക്കാരെ ആകർഷിക്കാറുണ്ട്. എന്നാല്‍ അത് എല്ലാം തന്റെ മകളില്‍ നിന്ന് കിട്ടിയതാവും എന്നാണ് ഇപ്പോള്‍ പ്രേക്ഷകർ കണ്ടെത്തിയിരിക്കുന്നത്. ഈ കണ്ടെത്തൽ വെറുതെയങ്ങ് ഉണ്ടായതല്ല, അതിനെ സാക്ഷ്യപ്പെടുത്തുന്ന ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാവുന്നത്.
മകള്‍ ദയ സുജിത്തിനൊപ്പമുള്ള ചിത്രങ്ങളാണ് മഞ്ജു പിള്ള ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്. രണ്ട് പേരും ഒരു പോലെയുള്ള വേഷം ധരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രങ്ങളാണ് കാണുന്നത്.
‘ജീവിത കാലം മുഴുവനായുള്ള ഒരു സുഹൃത്ത് എന്ന പോലെയാണ് ദൈവം ഒരു മകളെ തരുന്നത്’ എന്ന് മഞ്ജു ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കി. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അതുലാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിയ്ക്കുന്നത്.
ഫോട്ടോയിലെ ആകര്‍ഷണം അമ്മയുടെയും മകളുടെയും ആ സ്‌ക്രീന്‍ പ്രസന്റ്‌സും സൗന്ദര്യവും തന്നെയാണ്. സോ ക്യൂട്ട്, ബ്യൂട്ടിഫുള്‍, പ്രിട്ടി ലേഡീസ് എന്നൊക്കെ പറഞ്ഞാണ് കുറേ കമന്റുകള്‍. സഹോദരിമാരെ പോലെയുണ്ട് എന്ന് പറഞ്ഞുകൊണ്ട് കമന്റ് എഴുതുന്നവരുണ്ട്. മഞ്ജു പിള്ളയ്ക്ക് ഓരോ ദിവസം കഴിയുന്തോറും സൗന്ദര്യം കൂടിക്കൂടി വരുവാണോ എന്നാണ് ചില ആരാധകരുടെ ചോദ്യം.
മുൻപൊരിക്കൽ സാരിയിൽ തിളങ്ങിയ അമ്മയും മകളും വൈറലായിരുന്നു. അന്നും ഇത്തരത്തിൽ നിരവധി കമെന്ററുകൾ ഫോട്ടോയ്ക്ക് ലഭിച്ചിരുന്നു.
about manju pillai
