വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ നടനാണ് ശ്രീനാഥ് ഭാസി. കഴിഞ്ഞ ദിവസം ചട്ടമ്പി എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ നടന് ശ്രീനാഥ് ഭാസിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.
ഇപ്പോഴിതാ ശ്രീനാഥിന്റെ മറ്റൊരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. റെഡ് എംഎമ്മിന് നല്കിയ അഭിമുഖത്തില്‍ അവതാരകനോട് മോശമായി സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. ശബ്ദം കൊണ്ടുണ്ടായ ഗുണത്തെ കുറിച്ച് അവതാരകന് ചോദിക്കുന്നതിന് മറുപടിയായി നടന് തെറിയാണ് പറയുന്നത്.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ നടനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുമായി എത്തിയിരിക്കുന്നത്. ശ്രീനാഥ് ഭാസിക്കെതിരെ സെപ്റ്റംബര്‍ 22നാണ് അവതാരക പരാതി നല്‍കിയത്. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ വെച്ച് നടന്ന അഭിമുഖങ്ങള്‍ക്കിടെയായിരുന്നു സംഭവം.
അഭിമുഖത്തിന് മുന്‍പ് നല്ല രീതിയില്‍ സംസാരിച്ച ശ്രീനാഥ് ഭാസി അഭിമുഖം തുടങ്ങി കുറച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വളരെയധികം ക്ഷോഭിച്ചു പെരുമാറിയെന്നാണ് പരാതിക്കാരി പറയുന്നത്. അതേസമയം ശ്രീനാഥ് ഭാസിക്കെതിരെ മാധ്യമപ്രവര്‍ത്തക നല്കിയ പരാതിയില്‍ മരട് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പൊലീസ് സ്റ്റേഷനില്‍ വിളിച്ച് നടനെ ചോദ്യം ചെയ്യും. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...