Connect with us

മറവി ഒരു അനുഗ്രഹമായിട്ട് പലപ്പോഴും തോന്നിയിട്ടുണ്ട്, കാര്യങ്ങള്‍ ഓര്‍ത്ത് അവ ഓര്‍മയില്‍ സൂക്ഷിച്ച് അതില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്ന സ്വഭാവം തനിക്കില്ലെന്ന് മഞ്ജു വാര്യര്‍

Malayalam

മറവി ഒരു അനുഗ്രഹമായിട്ട് പലപ്പോഴും തോന്നിയിട്ടുണ്ട്, കാര്യങ്ങള്‍ ഓര്‍ത്ത് അവ ഓര്‍മയില്‍ സൂക്ഷിച്ച് അതില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്ന സ്വഭാവം തനിക്കില്ലെന്ന് മഞ്ജു വാര്യര്‍

മറവി ഒരു അനുഗ്രഹമായിട്ട് പലപ്പോഴും തോന്നിയിട്ടുണ്ട്, കാര്യങ്ങള്‍ ഓര്‍ത്ത് അവ ഓര്‍മയില്‍ സൂക്ഷിച്ച് അതില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്ന സ്വഭാവം തനിക്കില്ലെന്ന് മഞ്ജു വാര്യര്‍

മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും.

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു തിരിച്ച് വരവ് നടത്തി. തിരിച്ച് വരവില്‍ ഒന്നോ രണ്ടോ സിനിമകളില്‍ തീരുന്നതാണ് മിക്ക നടിമാരുടയും കരിയറെന്ന് ചരിത്രം തന്നെ പറയുന്നുണ്ട്. എന്നാല്‍ അത് മഞ്ജുവാര്യരുടെ കാര്യത്തില്‍ തെറ്റായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി മഞ്ജു മലയാള സിനിമയുടെ മുന്‍നിരയില്‍ തന്നെ നിറഞ്ഞ് നില്‍ക്കുകയാണ്. അതിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയ മികവ് കാണിച്ചുകൊടുത്തു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മഞ്ജു തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

ഇപ്പോഴിതാ മഞ്ജു പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയിടെ ശ്രദ്ധ നേടുന്നത്. മറവി തനിക്ക് ചില സമയങ്ങളില്‍ അനുഗ്രഹമായി മാറിയിട്ടുണ്ടെന്നാണ് അവര്‍ പറഞ്ഞത്. ഫഌവഴ്‌സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യത്തെ കുറിച്ച് അവര്‍ സംസാരിച്ചത്.

മറവി തനിക്ക് ചില സമയങ്ങളില്‍ അനുഗ്രഹമായി മാറിയിട്ടുണ്ട് എന്നാണ് മഞ്ജു പറഞ്ഞത്. മറവി സംബന്ധിച്ച അവതാരകനായ ശ്രീകണ്ഠന്‍ നായരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.ചില കാര്യങ്ങള്‍ നല്ല ഓര്‍മയുണ്ടാകും ചില കാര്യങ്ങള്‍ മറന്നു പോകും. കാര്യങ്ങള്‍ ഓര്‍ത്ത് അവ ഓര്‍മയില്‍ സൂക്ഷിച്ച് അതില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്ന സ്വഭാവമില്ലെന്നും. അത് പലപ്പോഴും നല്ലതും ചീത്തയുമാണെന്നും മഞ്ജു പറഞ്ഞു.

മറവി ഒരു അനുഗ്രഹമായിട്ട് മഞ്ജുവിന് തോന്നിയിട്ടുണ്ടോ എന്ന് അവതാരകന്‍ ചോദിക്കുമ്പോള്‍ അതെ എന്നാണ് അവര്‍ മറുപടി നല്‍കുന്നത്. ചിലപ്പോള്‍ അത് പോസിറ്റീവായിട്ടാണ് തോന്നാറുള്ളതെന്നും മഞ്ജു പറഞ്ഞു. ചിലപ്പോള്‍ ആവശ്യമുള്ള കാര്യങ്ങള്‍ പോലും തനിക്ക് ഓര്‍ത്തുവയ്ക്കാന്‍ കഴിയാറില്ല.

സിനിമയില്‍ തന്നെ സത്യേട്ടനും ഇന്നസെന്റ് ചേട്ടനുമൊക്കെ പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് പറയുന്നത് പോലെ തനിക്ക് പറയാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. ചില അവസരങ്ങളില്‍ അവരെ പോലെ ഓരോന്നും ഓര്‍ത്തെടുത്ത് അവതരിപ്പിക്കാനുള്ള കഴിവ് തനിക്ക് ഉണ്ടായിരുന്നെങ്കിലോ എന്നൊക്കെ താന്‍ ആഗ്രഹിച്ചിട്ടുണ്ടെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

കുട്ടിക്കാലത്ത് താനും ചേട്ടനും ചേര്‍ന്ന് കാണിച്ചിരുന്ന വികൃതിയെക്കുറിച്ചും മഞ്ജു പറഞ്ഞിരുന്നു. ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു മഞ്ജു ഇതേക്കുറിച്ച് സംസാരിച്ചത്. വെറ്റില മുറുക്കിക്കൊണ്ട് മരിച്ച പോലെ കിടന്ന് മറ്റുള്ളവരെ പറ്റിക്കുമായിരുന്നു. നാല് വയസൊക്കെയുള്ളപ്പോഴായിരുന്നു ഇത്. ഞാന്‍ മാത്രമല്ല ചേട്ടനും ഇതില്‍ കൂട്ടാളിയാണ്. രണ്ടുനില വീട്ടിലായിരുന്നു അന്ന് ഞങ്ങള്‍ താമസിച്ചിരുന്നത്. റോഡിന് തൊട്ടടുത്തായൊരു വരാന്തയുണ്ടായിരുന്നു. അച്ഛനും അമ്മയുമൊക്കെ കാണാതെ എങ്ങനൊക്കെയോ ആയാണ് വെറ്റില മുറുക്കുന്നത്. അതിലൂടെ ചുവന്ന വെള്ളം വരുമല്ലോ. അതുവെച്ചാണ് ആളുകളെ പേടിപ്പിക്കുന്നത്.

ആ വെള്ളം കാണിച്ച് മരിച്ച് പോയെന്ന് പറഞ്ഞ് ആളുകളെ പേടിപ്പിക്കാമെന്നായിരുന്നു കരുതിയത്. ഞാനോ ചേട്ടനോ ഞങ്ങളിലാരാണ് കിടന്നതെന്നോര്‍മ്മയില്ല. ഒരാള്‍ കിടക്കുമ്പോള്‍ മറ്റേയാള്‍ ഉച്ചത്തില്‍ കരയണം. ചിലരൊക്കെ അത് കണ്ടാലും മൈന്‍ഡ് ചെയ്യാതെ പോവും. പറ്റിപ്പാണെന്ന് മനസിലാവും. അമ്മയുടെ കൈയ്യില്‍ നിന്നും നല്ല അടി കിട്ടിയതോടെയാണ് ഞങ്ങള്‍ അത് നിര്‍ത്തിയതെന്ന് മഞ്ജു പറയുന്നു.

വീട്ടിലെ പഠിപ്പിസ്റ്റായിരുന്നതിനാല്‍ കുട്ടിക്കാലത്ത് മഞ്ജു തനിക്ക് വലിയ പാരയായിരുന്നതിനെക്കുറിച്ച് മധു വാര്യര്‍ പറഞ്ഞിരുന്നു. കലയിലും പഠനത്തിലുമെല്ലാം മഞ്ജു മുന്നിലായിരുന്നു. പരീക്ഷയുടെ പേപ്പുറുകളൊക്കെ കിട്ടിയാല്‍ മഞ്ജു എല്ലാത്തിലും മുന്നിലായിരിക്കും. അതേക്കുറിച്ച് പറഞ്ഞാണ് അച്ഛനും അമ്മയുമൊക്കെ കളിയാക്കിയിരുന്നതെന്നും നിനക്ക് അവളെ കണ്ടുപഠിച്ചൂടെയെന്ന ഡയലോഗും കേട്ടിട്ടുണ്ടെന്നും മധു നേരത്തെ പറഞ്ഞിരുന്നു.

ചേട്ടന്‍ സൈനിക സ്‌കൂളില്‍ പഠിക്കാനായി പോയിരുന്ന സമയത്ത് തനിക്ക് വലിയ മിസ്സിംഗായിരുന്നുവെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. ഇടയ്ക്കിടയ്ക്ക് ചേട്ടനെ കാണാനായി പോവാറുണ്ടായിരുന്നു. ആ യാത്രകളൊക്കെ എപ്പോഴും ഓര്‍ത്തിരിക്കുന്നതാണെന്നുമായിരുന്നു താരം പറഞ്ഞത്. അഭിനയത്തില്‍ അരങ്ങേറിയപ്പോഴും ചേട്ടന്റെ ലക്ഷ്യം സംവിധാനമായിരുന്നുവെന്നും മഞ്ജു പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top