Malayalam
സാമന്ത അമേരിക്കയില്‍ തന്നെ…!; പക്ഷേ ഗുരുതര ചര്‍മ്മ രോഗമല്ല കാരണം; സത്യാവസ്ഥ ഇതാണ്
സാമന്ത അമേരിക്കയില്‍ തന്നെ…!; പക്ഷേ ഗുരുതര ചര്‍മ്മ രോഗമല്ല കാരണം; സത്യാവസ്ഥ ഇതാണ്
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് നടി സാമന്ത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളുമെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നടിയെ കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. അപൂര്‍വ്വമായ ചര്‍മ്മരോഗത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി താരം അമേരിക്കയിലേക്ക് പോയി എന്നാണ് ഒരു വാര്‍ത്ത.
ഈ ഗോസിപ്പില്‍ സത്യമില്ലെന്ന് സാമന്തയുടെ മാനേജര്‍ മഹേന്ദ്ര വ്യക്തമാക്കിയിരുന്നു. എന്നാല്‍ സാമന്ത അമേരിക്കയില്‍ തന്നെയാണ് ഉള്ളതെന്നും എന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പുതിയ വെബ് സീരീസായ സിറ്റാഡലിന്റെ പരിശീലനത്തിനായാണ് സാമന്ത യുഎസിലേക്ക് പറന്നത്.
റൂസോ ബ്രദേഴ്‌സ് പരമ്പരയുടെ ഇന്ത്യന്‍ പതിപ്പില്‍ അഭിനയിക്കുന്നതിനായി തീവ്രമായ ശാരീരിക പരിശീലനത്തിലാണ് താരം. തന്റെ കഥാപാത്രത്തിന്റെ ശാരീരിക അവസ്ഥയിലേക്ക് എത്തുന്നതിനായി അവര്‍ അവിടെ വളരെ കര്‍ശനമായ ഫിറ്റ്‌നസും ജീവിതശൈലിയും പിന്തുടരുന്നു.
വിനോദ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തരായ വിദഗ്ധരാണ് സാമന്തയെ പരിശീലിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദി ഫാമിലി മാന്‍ സീരിസിന്റെ സംവിധായകരായ രാജും ഡികെയും ചേര്‍ന്നാണ് സിറ്റാഡലിന്റെ ഇന്ത്യന്‍ പതിപ്പ് ഒരുക്കുന്നത്. ഫാമിലി മാന്റെ രണ്ടാം സീസണില്‍ സാമന്ത കേന്ദ്ര കഥാപാത്രമായിരുന്നു. സാമന്തയുമായി ചേര്‍ന്ന് രാജ്ഡികെ ജോഡികളുടെ രണ്ടാമത്തെ പ്രോജക്റ്റാണ് സിറ്റാഡല്‍.
