ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ സിനിമയായിരുന്നു ജെയിംസ് കാമറൂണിന്റെ ‘അവതാര്‍’. ‘ടൈറ്റാനിക്കും’ ‘ജുറാസിക് പാര്‍ക്കും’ പോലെയുള്ള നിരവധി സിനിമകള്‍ കൊണ്ട് കാമറൂണ്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചിരുന്നുവെങ്കിലും ‘അവതാര്‍’ ലോക പ്രേക്ഷകരുടെ മനം കീഴടക്കുകയായിരുന്നു.
ആ ദൃശ്യ വിസ്മയം തിയേറ്ററില്‍ നഷ്ടമായവര്‍ക്ക് കാമറൂണ്‍ 4കെ ദൃശ്യമികവോടെ വീണ്ടും എത്തിക്കുമ്ബോള്‍ ഇന്ത്യന്‍ ആരാധകരും നിറഞ്ഞ ആവേശത്തിലും ആകാംക്ഷയിലുമാണ്. ഇന്ത്യയില്‍ നിന്ന് മാത്രം ഒരു ലക്ഷത്തിലധികം ടിക്കറ്റുകളാണ് റീറിലീസിന് മുമ്ബേ തന്നേ വിറ്റിരിക്കുന്നത്.
മാത്രമല്ല ഇന്ത്യയില്‍ അവതാറിന്റെ റീറിലീസ് ദേശീയ സിനിമാ ദിനത്തോട് അനുബന്ധിച്ച്, മള്‍ട്ടിപ്ലക്സ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ കീഴില്‍ വരുന്ന മള്‍ട്ടിപ്ലക്സുകളില്‍ 75 രൂപ നിരക്കില്‍ സിനിമ ആസ്വദിക്കാനും കഴിയും.
13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു ചിത്രം റിലീസിനെത്തുകയാണ് എന്ന പ്രത്യേകതയും ‘അവതാറി’നുണ്ട്. ‘അവതാര്‍: ദി വേ ഓഫ് വാട്ടര്‍’ ഈ വര്‍ഷം ഡിസംബറില്‍ റിലീസിന് തയ്യാറെടുക്കുകയാണ്. 2.84 ബില്യണ്‍ ഡോളറാണ് അവതാറിന്റെ ഇതുവരെയുള്ള കളക്ഷന്‍. റീറിലീസോടുകൂടി ഈ റെക്കോര്‍ഡും ചിത്രം മറികടക്കും. കാമറൂണിന്റെ ‘ടൈറ്റാനിക്കി’നെ മറികടന്നുകൊണ്ടാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി അവതാര്‍ മാറിയത്.
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...