കാറിന്റെ ബ്രേക്കില്‍ കൃത്രിമ കാണിച്ച് തന്നെ വകവരുത്താന്‍ ശ്രമിച്ചു, വെള്ളത്തില്‍ വിഷം കലര്‍ത്തി; മീടു ആരോപണത്തിന് ശേഷം തനിക്ക് സംഭവിച്ചതിനെ കുറിച്ച് തനുശ്രീ ദത്ത

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് തനുശ്രീ ദത്ത. ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്. മീടു ആരോപണത്തിന് ശേഷം തനിക്കെതിരെ വധശ്രമങ്ങള്‍ ഉണ്ടായെന്ന് നടി തനുശ്രീ ദത്ത. വെള്ളത്തില്‍ വിഷം കലര്‍ത്തിയും കാറ് അപകടത്തില്‍പ്പെടുത്തിയും തന്നെ വകവരുത്താന്‍ ശ്രമിച്ചു എന്നാണ് നടി പറയുന്നത്.
2018ല്‍ ആണ് തനുശ്രീ ദത്ത നടനും നിര്‍മ്മാതാവുമായ നാന പടേക്കര്‍ക്ക് എതിരെ മീടു ആരോപണം ഉന്നയിക്കുന്നത്. തനിക്ക് ഒരു അപകടമുണ്ടായി. ഉജ്ജയിനിയിലെ മഹാകാല്‍ ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിക്കുന്നത്. തന്റെ കാറിന്റെ ബ്രേക്കില്‍ കൃത്രിമ കാണിച്ചു. വലിയൊരു അപകടമായിരുന്നു.
ആ മുറിവുകളില്‍ നിന്ന് ഭേദമാകാന്‍ കുറെ സമയമെടുത്തു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് വീണ്ടും ജോലിയില്‍ തിരികെ എത്തി. വീണ്ടും തനിക്കെതിരെ സമാനമായ സംഭവം വീണ്ടും നടന്നു. വീട്ടില്‍ വച്ചാണ് ഭീതിജനകമായ സംഭവം നടന്നത്.
തനിക്ക് ക്രമേണ അസുഖങ്ങള്‍ വരാന്‍ തുടങ്ങി. വീട്ടില്‍ ജോലിക്കാരി ഉണ്ടായിരുന്നു. തന്റെ വെള്ളത്തില്‍ എന്തെങ്കിലും കലര്‍ന്നിട്ടുണ്ടോ എന്നാണ് ഇപ്പോഴത്തെ തന്റെ സംശയം എന്നാണ് തനുശ്രീ ദത്ത പറയുന്നത്. 2009 ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് നാന പടേക്കര്‍ തനിക്ക് എതിരെ ലൈംഗികാതിക്രമം നടത്തി എന്നാണ് തനുശ്രീ ദത്ത പറഞ്ഞത്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...