ഡിംപല്‍ വെറുതെ കിടന്ന് കളിക്കുകയാണ്; ഡിംപലിനെതിരെ റംസാൻ; കളി തുടങ്ങി
ഡിംപലിനെ കുറിച്ചുളള മിഷേലിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ബിഗ് ബോസില്‍ നടക്കുന്നത്. ഡിംപലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ കണ്ട ശേഷമായിരുന്നു മിഷേല്‍ വീട്ടിലെത്തിയത് . പിന്നാലെ ഡിംപലിനോട് തന്നെ ഇത് മിഷേല്‍ നേരിട്ടു ചോദിക്കുകയായിരുന്നു . എന്നാല്‍ നിന്നോട് എനിക്ക് ഇതൊന്നും പറയേണ്ട കാര്യമില്ലെന്ന് പറഞ്ഞ് വികാരധീനയാവുകയായിരുന്നു ഡിംപല്‍. ഡിംപലിനെ കുറിച്ച് റംസാനും അഡോണിയും സൂര്യയും സംസാരിക്കുകയുണ്ടായി. ഡിംപല്‍ വെറുതെ കിടന്ന് കളിക്കുകയാണെന്നാണ് റംസാന് പറയുന്നത്.
ഫസ്റ്റ് ഡേ തന്നെ ഞാനാണ് ഹീറോയിന് എന്നൊരു ജാഡയായിരുന്നു ഡിംപലിനെന്ന് റംസാന് പറയുന്നു. ഇത് ശരിവെച്ച് അഡോണിയും ഡിംപലിനെ കുറിച്ച് സംസാരിച്ചു. “ആദ്യ ദിവസം സെല്ല് ചെയ്യാനായിട്ട് ഒരു സാധനം വന്നില്ലെ. അപ്പോ അവളുടെ നൈറ്റ് ഡ്രസ് പോലത്തെ സാധനത്തിൽ ഷോര്‍ട്സ് കാണത്തില്ലല്ലോ. അപ്പോ ഷോര്‍ട്സ് എടുത്ത് വലിച്ചിട്ടിട്ട്, എല്ലാവരും കണ്ടോ ഇനി ഷോര്‍ട്സ് ഇട്ടില്ല. പാന്റിട്ടില്ല എന്നൊന്നും പറയരുതെന്ന് ഡിംപല്‍ പറഞ്ഞെന്ന് അഡോണി പറയുന്നു. മറുപടിയായി ഇതൊന്നുമല്ലന്നെ. ഇത് ഇവള് കളിക്കുകയാണെന്ന് റംസാന് പറഞ്ഞു. ഡിംപൽ എവിടെപോയി ഇവള് ചത്തോ. എവിടെ ഡിംപല്‍ മൂന്ന് വോട്ട് വന്നപ്പോഴേക്കും എവിടെ പോയി എന്നും റംസാന് ചോദിച്ചു. തുടര്‍ന്ന് ആ സംഭവം ഞാന്‍ പറഞ്ഞുതരാം എന്ന് അഡോണി പറഞ്ഞു. “ഇന്നലെ. ഈ വിഷയം അവളുടെ വായില്‍ നിന്നും ചാടി. നമ്മള് അവിടെ ഇരുന്നപ്പോ നോബി ചേട്ടന് പറഞ്ഞില്ലെ മൂന്ന് സെല്ലോ ടേപ്പ് ഇങ്ങെടുത്തോ ഇവളുടെ വായില്‍ ഒട്ടിക്കാന്‍ വേണ്ടിയിട്ടെന്ന്. ആ മീറ്റിംഗില്‍ ഞാന്‍ പറഞ്ഞു. അപ്പോഴത്തേക്കും അവള് പറഞ്ഞു, “ബിഗ് ബോസ് എപ്പോ എന്നോട് ഷട്ട്അപ്പ് പറയുന്നു. അപ്പോഴേ ഞാന്‍ മിണ്ടാതിരിക്കത്തൂളളു എന്ന് പറഞ്ഞ് എന്നോട് റേയ്സായി. ഞാനൊന്ന് അവളെ ചൊടിപ്പിച്ച് നോക്കിയതാ എന്ന് ഡിംപലിനെ കുറിച്ച് അഡോണി വെളിപ്പെടുത്തി. ബിഗ് ബോസ് സീസണ് 3യിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ഡിംപല്‍ ഭാല്‍. ആത്മസുഹൃത്ത് ജൂലിയറ്റിനെ കുറിച്ചുളള തുറന്നുപറച്ചിലൂടെയാണ് കുറച്ചുദിവസം മുന്‍പ് ഡിംപല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. കഴിഞ്ഞ ആഴ്ച മല്‍സരാര്‍ത്ഥികള്‍ അവരുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചും ബന്ധങ്ങളെ കുറിച്ചുമല്ലാം മനസുതുറന്ന ദിവസമായിരുന്നു സുഹൃത്തിനെ കുറിച്ച് ഡിംപല്‍ സംസാരിച്ചത്. ഇതിന് പിന്നാലെ ഇത് ഡിമ്പല്‍ മെനഞ്ഞ കഥയാണെന്ന് പറഞ്ഞ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ മിഷേല്‍ ആരോപിച്ചിരിക്കുകയാണ്. ഫിറോസ് ഖാനോടും സജ്നയോടുമാണ് ബിഗ് ബോസില്‍ മിഷേല്‍ ആദ്യം ഇക്കാര്യം പറഞ്ഞത്.
