യൂ ആര് ബ്രില്ല്യന്റ് എന്ന് പറയാന്‍ തോന്നുന്ന അപർണയുടെ പെര്‍ഫോമന്‍സ് ; ആ കഥാപാത്രം പ്രേക്ഷകരുടെ റെപ്രസന്റേഷന്‍ : ഇനി ഉത്തരത്തെ കുറിച്ച് മനസ്സ് തുറന്ന് ചന്തുനാഥ് !
അപര്‍ണ്ണ ബാലമുരളി, കലാഭവന്‍ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് രാമചന്ദ്രന് സംവിധാനം ചെയ്യുന്ന’ഇനി ഉത്തരം’ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകായണ്. ജാനകി എന്ന കഥാപാത്രത്തെയാണ് അപര്‍ണ അവതരിപ്പിക്കുന്നത്. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ പശ്ചാത്തലമെന്ന് ട്രെയിലറില്‍ സൂചനയുണ്ട്. . പോയവാരം റിലീസ് ചെയ്ത ട്രെയിലറിന് ഇതിനോടകം തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ത്രില്ലർ സ്വഭാവമുണർത്തുന്ന ട്രെയിലർ മലയാളികൾക്ക് ഒരു ഇടവേളക്കുശേഷം ലഭിക്കുന്ന ഒരു മികച്ച ക്രം ത്രില്ലർ ആവും എന്നാണ് പ്രേക്ഷക പ്രതീക്ഷകൾ.
ത്രില്ലര്‍ സ്വഭാവത്തിലുള്ള സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് രഞ്ജിത്ത് -ഉണ്ണി എന്ന ഇരട്ട തിരക്കഥാകൃത്തുകളാണ്. അപർണയെ കൂടാതെ ഹരീഷ് ഉത്തമൻ, ചന്തുനാഥും സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. ഇപ്പോഴിതാ . തന്റെ അഭിനയജീവിതത്തെക്കുറിച്ചും ഇനി ഉത്തരം എന്ന ചിത്രത്തെക്കുറിച്ചും ചന്തുനാഥ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ് .എത്ര ചെറിയ കഥാപാത്രമായാലും സിനിമയില്‍ തനിക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് നോക്കിയാണ് തന്റെ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതെന്നും, ഇനി ഉത്തരം സിനിമയിലെ പോലീസ് കഥാപാത്രവും അങ്ങനെ തെരഞ്ഞെടുത്തതാണെന്നും ചന്തുനാഥ് അഭിമുഖത്തിൽ പറഞ്ഞു
ഇനി ഉത്തരത്തിലെ കഥാപാത്രം എനിക്ക് സുധീഷേട്ടന് തന്നതാണ്. അദ്ദേഹം ജീത്തു ജോസഫ് സാറിന്റെ അസോസിയേറ്റ് ആയിരുന്നു. എനിക്ക് അദ്ദേഹത്തോട് നല്ല ആത്മബന്ധമുണ്ട്. മുന്‍പ് രണ്ടു സിനിമകള്‍ ഞാന്‍ ജീത്തു സാറിനൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. എനിക്ക് പറ്റിയ റോള്‍ വന്നാല്‍ എന്നെ വിളിക്കാമെന്ന് സുധിയേട്ടന് പറഞ്ഞിരുന്നു.
എല്ലാം ത്രില്ലര്‍ സിനിമകള്‍ ആണല്ലോ ചെയ്യുന്നത്, ടൈപ്പ് ആയി തുടങ്ങിയല്ലോ എന്ന് എല്ലാരും ചോദിച്ചു തുടങ്ങിയിരുന്നു. ഒന്നാമത്തെ കാര്യം, എനിക്ക് അതിനും മാത്രം ചോയ്സുകള്‍ ഇല്ല എന്നുള്ളതാണ്. അതിനൊപ്പെം എന്റെ പ്രയോറിറ്റി എന്റെ കഥാപാത്രത്തിന് സിനിമയിലുള്ള സ്പേസ് ആണ്. ഇനി ഉത്തരം സിനിമയില്‍ എസ്.ഐ പ്രശാന്ത് എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഒരു പടികൂടെ കടന്നു പറഞ്ഞാന്‍ പ്രേക്ഷകരുടെ റെപ്രസ്ന്റേഷനാണ് എന്റെ കഥാപാത്രമെന്ന് പറയാം.
അപര്‍ണ്ണയുടെ കാലിബര്‍ നമുക്ക് നേരത്തെ അറിയാവുന്നതാണ്. സെറ്റില്‍ കുട്ടികളെപ്പോലെ പെരുമാറുന്ന അപര്‍ണ്ണ സ്വിച്ചിട്ടതുപോലെയാണ് കാമറ ഓണ്‍ ആകുമ്പോള്‍ കാരക്ടറിലേയ്ക്ക് കടക്കുന്നത്. ദേശീയ അവാര്ഡിനപ്പുറത്തേയ്ക്ക് അപര്‍ണ്ണയത് ഡിസര്‍വ് ചെയ്യുന്നുവെന്നാണ് എനിക്ക് തോന്നിയത്. യൂ ആര് ബ്രില്ല്യന്റ് എന്ന് പറയാന്‍ തോന്നുന്ന പെര്‍ഫോമന്‍സാണ് അപര്‍ണ്ണയുടേത്. ഇനി ഉത്തരം ത്രില്ലര്‍ സിനിമയാണ്. സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കഥയാണ് സിനിമയുടേത്.
