Connect with us

അതീവ സന്തോഷത്തോടെ മൈഥിലിയെ ചേര്‍ത്തുപിടിച്ച് മഞ്ജു വാര്യര്‍! പുതിയ ചിത്രങ്ങൾ വൈറൽ !

Movies

അതീവ സന്തോഷത്തോടെ മൈഥിലിയെ ചേര്‍ത്തുപിടിച്ച് മഞ്ജു വാര്യര്‍! പുതിയ ചിത്രങ്ങൾ വൈറൽ !

അതീവ സന്തോഷത്തോടെ മൈഥിലിയെ ചേര്‍ത്തുപിടിച്ച് മഞ്ജു വാര്യര്‍! പുതിയ ചിത്രങ്ങൾ വൈറൽ !

മഞ്ജു വാര്യർമലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നടിയാണ് മഞ്ജു വാര്യർ. നീണ്ട വർഷങ്ങൾക്കുശേഷം മഞ്ജു വെള്ളിത്തിരയിലേക്ക് മടങ്ങി എത്തിയപ്പോൾ ഹൃദയം നിറഞ്ഞ സ്വീകരമാണ് താരത്തിന് ആരാധകർ നൽകിയത്. മടങ്ങിവരവിൽ രൂപത്തിലും ലുക്കിലുമെല്ലാം മറ്റൊരാളാണ് മഞ്ജു. കലോത്സവവേദികളിലെ താരമായി പിന്നീട് സിനിമയുടെ ലോകത്തെത്തിയ അഭിനേത്രിയാണ് മഞ്ജു വാര്യർ. നൃത്തത്തിന്റെ പശ്ചാത്തലത്തിൽ നിന്നുമാണ് മഞ്ജു വാര്യർ അഭിനയത്തിലേക്ക് എത്തുന്നത്. രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലക പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യർ 1995-ൽ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്തെത്തിയത്. പിന്നീട് ‘സല്ലാപം’ എന്ന ചിത്രത്തിലൂടെ നായികയായും അരങ്ങേറ്റം കുറിക്കുകയായിരുന്നു.

മലയാളത്തിലെ പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് മഞ്ജു വാര്യർ ഇന്ന്. 14 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഹൗ ഓൾഡ് ആർ യൂ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യർ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിലും സൂപ്പർസ്റ്റാർ ആയി മാറിയിരിക്കുകയാണ്. മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് മഞ്ജു വാര്യർ.


പതിനാലു വർഷത്തോളം​ അഭിനയത്തിൽ നിന്നും വിട്ടുനിന്ന മഞ്ജു വാര്യരുടെ തിരിച്ചുവരവും നൃത്തത്തിലൂടെയായിരുന്നു. ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നൃത്തം ചെയ്തുകൊണ്ടാണ് മഞ്ജു കലാരംഗത്തേക്ക് തിരിച്ചെത്തിയത്. നൃത്തത്തോട് ഏറെ പാഷനുള്ള മഞ്ജു അഭിനയ തിരക്കിനിടയിലും നൃത്തപരിപാടികൾക്ക് സമയം കണ്ടെത്താറുണ്ട്.പതിനാലു വർഷത്തോളം​ അഭിനയത്തിൽ നിന്നും വിട്ടുനിന്ന മഞ്ജു വാര്യരുടെ തിരിച്ചുവരവും നൃത്തത്തിലൂടെയായിരുന്നു.

ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നൃത്തം ചെയ്തുകൊണ്ടാണ് മഞ്ജു കലാരംഗത്തേക്ക് തിരിച്ചെത്തിയത്. നൃത്തത്തോട് ഏറെ പാഷനുള്ള മഞ്ജു അഭിനയ തിരക്കിനിടയിലും നൃത്തപരിപാടികൾക്ക് സമയം കണ്ടെത്താറുണ്ട്.രണ്ടാം വരവിൽ മലയാളത്തിനപ്പുറം തമിഴ് ചലച്ചിത്രരംഗത്തും മഞ്ജു തന്റെ അരങ്ങേറ്റം കുറിച്ചു. മഞ്ജുവിന്റെ കരിയർ ബെസ്റ്റ് പ്രകടനങ്ങളിൽ ഒന്നാണ് ‘അസുരൻ’ എന്ന വെട്രിമാരൻ ചിത്രത്തിൽ പ്രേക്ഷകർ കണ്ടത്.

അതെ പോലെ വേറിട്ട കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് മൈഥിലി. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം അടുത്തിടെയായിരുന്നു പുതിയ വിശേഷം പങ്കുവെച്ചത്. അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് താനെന്നായിരുന്നു താരം പറഞ്ഞത്. അഞ്ചാം മാസത്തെ തുടങ്ങിയെന്നും ജീവിതത്തിലെ ഗോള്‍ഡന്‍ പിരീഡാണ് ഇതെന്നും താരം പറഞ്ഞിരുന്നു. സമ്പത്തിനോട് ചേര്‍ന്നുനിന്നുള്ള മൈഥിലിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. ആര്‍ക്കിടെക്ടായ സമ്പത്താണ് മൈഥിലിയെ വിവാഹം ചെയ്തത്. വര്‍ഷങ്ങളായുള്ള സൗഹൃദത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. ഗുരുവായൂരില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും

സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.
ഗര്‍ഭിണിയായതിനാലാണ് താന്‍ അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തതെന്നും മൈഥിലി പറഞ്ഞിരുന്നു. ആദ്യ മാസങ്ങളില്‍ വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. ഛര്‍ദ്ദിയും ക്ഷീണവുമൊക്കെയായിരുന്നു. പിന്നീടാണ് ആ അവസ്ഥ മാറിയതെന്നും ഇരുവരും പറഞ്ഞിരുന്നു. സിനിമ തന്റെ ജോലിയാണെന്നും വിവാഹശേഷവും അഭിനയിക്കുന്നതില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഭര്‍ത്താവും കുടുംബവും സപ്പോര്‍ട്ടീവാണെന്നും മൈഥിലി പറഞ്ഞിരുന്നു. വിവാഹശേഷമുള്ള ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ചുള്ള വീഡിയോ വൈറലായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ മൈഥിലി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.

മഞ്ജു വാര്യര്‍ക്കും ഗ്രേസ് ആന്റണിക്കുമൊപ്പമുള്ള ചിത്രം പങ്കിട്ടെത്തിയിരിക്കുകയാണ് മൈഥിലി. അതീവ സന്തോഷത്തോടെയായി മൈഥിലിയെ ചേര്‍ത്തുപിടിച്ചായിരുന്നു മഞ്ജു വാര്യര്‍ പോസ് ചെയ്തത്. എവര്‍ഗ്രീന്‍ താരം മഞ്ജു ചേച്ചിക്കൊപ്പമെന്ന ക്യാപ്ഷനോടെയായാണ് മൈഥിലി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഫോട്ടോ ക്രഡിറ്റ് എവിടെയെന്നായിരുന്നു ഗ്രേസ് ആന്റണിയുടെ ചോദ്യം. പിന്നീടാണ് മൈഥിലി മഞ്ജുവിനും ഗ്രേസ് ആന്റണിക്കുമൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്. മൈ ഡിയറസ്റ്റ് ഗ്രേസ്ഫുള്‍ ഗ്രേസ് എന്നായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷന്‍. ഗ്രേസിനൊപ്പമുള്ള പഴയ ഫോട്ടോയും മൈഥിലി പങ്കുവെച്ചിരുന്നു. നിരവധി പേരാണ് മൈഥിലിയുടെ പുത്തന്‍ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായെത്തിയത്.

More in Movies

Trending

Recent

To Top