Connect with us

കുറച്ച് അലറിയാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട് ; പഴയതുപോലെ റോബിൻ അലറിവിളിക്കാറില്ല…; കാരണം ആരതി പൊടി; ആരതിയെയും എന്നെയും തെറ്റിക്കാന്‍ നോക്കിയിട്ട് കാര്യമില്ല എന്ന് റോബിൻ; മാതൃകാ കാമുകീകാമുകൻ!

News

കുറച്ച് അലറിയാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട് ; പഴയതുപോലെ റോബിൻ അലറിവിളിക്കാറില്ല…; കാരണം ആരതി പൊടി; ആരതിയെയും എന്നെയും തെറ്റിക്കാന്‍ നോക്കിയിട്ട് കാര്യമില്ല എന്ന് റോബിൻ; മാതൃകാ കാമുകീകാമുകൻ!

കുറച്ച് അലറിയാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട് ; പഴയതുപോലെ റോബിൻ അലറിവിളിക്കാറില്ല…; കാരണം ആരതി പൊടി; ആരതിയെയും എന്നെയും തെറ്റിക്കാന്‍ നോക്കിയിട്ട് കാര്യമില്ല എന്ന് റോബിൻ; മാതൃകാ കാമുകീകാമുകൻ!

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ജനപ്രീതി നേടിയ സീസൺ ആയിരുന്നു കഴിഞ്ഞത്. അതുകൊണ്ട് തന്നെ അതിലെ മത്സരാർത്ഥികൾ ഇന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ബിഗ് ബോസ് മലയാളത്തിൽ ആദ്യമായി ഒരു വനിതാ വിജയി ഉണ്ടായ സീസൺ കൂടി ആയിരുന്നു ഇത്. ദിൽഷ പ്രസന്നൻ ആണ് വിജയി ആയത്.

ദിൽഷ, ബ്ലെസ്ലി, റിയാസ് സലിം, ലക്ഷ്‍മി പ്രിയ, ധന്യ മേരി വർഗീസ്, സൂരജ് എന്നിവരാണ് അവസാനം വരെ ബിഗ് ബോസ് വീടിനുള്ളിൽ ഉണ്ടായിരുന്ന മത്സരാർത്ഥികൾ. ഇന്നും ഡോ റോബിന്‍ രാധകൃഷ്ണൻ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും തരംഗമുണ്ടാക്കി തിളങ്ങി നില്‍ക്കുകയാണ്.

ബിഗ് ബോസ് ഷോ യില്‍ പങ്കെടുത്തതിന് ശേഷം ഏറ്റവും സ്വീകരണം ലഭിച്ച താരം റോബിനാണ്. മത്സരത്തില്‍ നിന്നും പുറത്ത് വന്നതിന് ശേഷമാണ് ശരിക്കും റോബിന്റെ ജീവിതം മാറുന്നത്. അഭിമുഖം എടുക്കാന്‍ വന്ന ആരതി പൊടി എന്ന പെണ്‍കുട്ടിയുമായി താരം ഇഷ്ടത്തിലായതും തുടർന്ന് ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞതും എല്ലാം മലയാളികൾ അപ്പപ്പോൾ അറിയുന്ന കര്യങ്ങളാണ്,

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ആരതിയും റോബിനും തമ്മിലുള്ള വിവാഹം നടക്കും. കഴിഞ്ഞ ദിവസം റോബിന്‍ പങ്കെടുത്ത അഭിമുഖത്തില്‍ ആരതിയും എത്തിയിരുന്നു.

ആരതിയുമായിട്ടുള്ള പ്രണയത്തെ കുറിച്ചും ഇപ്പോഴത്തെ സാഹചര്യങ്ങളെന്താണെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ താരങ്ങള്‍ പറഞ്ഞിരിക്കുകയാണ്.

ഇപ്പോള്‍ റോബിന്‍ അലറുന്നില്ലെന്നൊരു പരാതി ഉയര്‍ന്ന് വരുന്നുണ്ട്. അതിന്റെ കാരണമെന്താണെന്നാണ് അവതാരക ചോദിച്ചത്.. ‘കുറച്ച് അലറിയാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെന്ന് ആരതി പറയുന്നു. അങ്ങനെ അലറിയിട്ട് അദ്ദേഹത്തിന്റെ സൗണ്ടൊക്കെ പോയി. അതാണ് അങ്ങനെ പറഞ്ഞതെന്നും താരം സൂചിപ്പിച്ചു.

പക്ഷേ ഞാന്‍ അലറി സംസാരിക്കുന്നതാണ് എല്ലാവര്‍ക്കും വേണ്ടതെന്നാണ് റോബിന്റെ അഭിപ്രായം. ഞാന്‍ ബിഗ് ബോസില്‍ നിന്നും അങ്ങനെ സംസാരിച്ച് തുടങ്ങിയതിനാല്‍ എല്ലാവര്‍ക്കും അതാണ് ഇഷ്ടമെന്ന് റോബിന്‍ പറയുന്നു.

ഞാന്‍ ഇടയ്ക്ക് ചില മണ്ടത്തരമൊക്കെ കാണിക്കാറുണ്ട്. വീട്ടില്‍ നിന്ന് അതിന് വഴക്ക് കിട്ടാറുണ്ട്. പക്ഷേ എന്ത് കാണിച്ചാലും ഇദ്ദേഹം ഒട്ടും ദേഷ്യം പിടിക്കാറില്ല. റോബിനെ പരിചയപ്പെടുന്നതിന് മുന്‍പ് അദ്ദേഹം ഭയങ്കര ദേഷ്യക്കാരനാണെന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. പക്ഷേ അങ്ങനെയല്ലെന്നാണ് ആരതി പറയുന്നു. വളരെ അപൂര്‍വ്വമായിട്ടാണ് അദ്ദേഹം ദേഷ്യപ്പെടുന്നതെന്നും’ ആരതി കൂട്ടിച്ചേര്‍ത്തു.

‘കല്യാണം കഴിക്കുന്ന കുട്ടിയെ ഒരു മോളെ പോലെ നോക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് റോബിനും പറയുന്നു. മുന്‍പേ താന്‍ അങ്ങനെ ആഗ്രഹിച്ചിരുന്നതാണ്’. ‘തോല്‍ക്കാന്‍ മനസില്ലാത്ത ആളുകളാണ് ഞങ്ങള്‍ രണ്ട് പേരും. ഇതുകൊണ്ടാണ് പുള്ളിക്കാരിയെ ഇഷ്ടപ്പെട്ടതെന്ന് മനസിലായില്ലേന്ന് റോബിന്‍ ചോദിക്കുന്നു.

ആരതി കലിപ്പന്റെ കാന്താരിയൊന്നുമല്ല. പരസ്പരം ധാരണയോട് കൂടി പോവുന്ന രണ്ട് വ്യക്തികളാണ് ഞങ്ങള്‍. രണ്ടാളും ഇഷ്ടപ്പെടുകയും സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. എന്തെങ്കിലുമൊക്കെ പറഞ്ഞ് പിരിക്കാന്‍ ശ്രമിച്ചാലും നടക്കില്ല. ഞങ്ങള്‍ മുന്നോട്ട് പോവുമെന്ന് തന്നെ റോബിന്‍ പറയുന്നു.

ഇന്‍സ്റ്റാഗ്രാമില്‍ ആരതിയെ മാത്രം ഫോളോ ചെയ്യുന്നതിന് കാരണമുണ്ട്. ഞാന്‍ കല്യാണം കഴിക്കാന്‍ പോവുന്ന പെണ്‍കുട്ടിയെ മാത്രമേ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുകയുള്ളു എന്ന് നേരത്തെ തീരുമാനിച്ചിരുന്നു.

സാധാരണക്കാരനായ എന്റെ ഒരു ആഗ്രഹം മാത്രമാണത്. അതിനപ്പുറം മറ്റൊന്നുമില്ല. ഞാന്‍ ഫോളോ ചെയ്തില്ലെന്ന് കരുതി മറ്റുള്ളവരോടുള്ള ഇഷ്ടം ഇല്ലാതായി പോവുന്നില്ലെന്നും റോബിന്‍ പറഞ്ഞു,.

about robin

More in News

Trending

Recent

To Top