News
ഫുഡിന് വേണ്ടിയാണ് കൂടുതല്‍ പൈസ ചിലവാക്കുന്നത്; ഇപ്പോഴും ഭര്‍ത്താവിന്റെ പോക്കറ്റില്‍ നിന്നും പൈസ അടിച്ചുമാറ്റും ; ശ്വേത മേനോന്!
ഫുഡിന് വേണ്ടിയാണ് കൂടുതല്‍ പൈസ ചിലവാക്കുന്നത്; ഇപ്പോഴും ഭര്‍ത്താവിന്റെ പോക്കറ്റില്‍ നിന്നും പൈസ അടിച്ചുമാറ്റും ; ശ്വേത മേനോന്!
സിനിമയിലൂടെയും ചാനല്‍ പരിപാടികളിലും ചില സീരിയലുകളിൽ ഗെസ്റ്റ് ആയിട്ടും എല്ലാം സജീവമാണ് ശ്വേത മേനോന്. റിയാലിറ്റി ഷോകളിലും സ്റ്റേജ് പരിപാടികളിലും ശ്വേത എത്തിയതോടെയാണ് മലയാളികൾക്കിടയിൽ കൂടിതൽ ശ്രദ്ധിക്കപ്പെടുന്നത്.
ടിപ്പിക്കൽ മലയാളികൾക്ക് അത്ര ദഹിക്കാത്ത സ്വഭാവക്കാരിയാണ് ശ്വേതയുടേത്. കണ്ടാൽ തന്നെ ഒരു ബോളിവുഡ് ലുക്കും തോന്നും. അത്രയും സ്റ്റൈൽ ആയിട്ടാണ് ശ്വേതാ സ്റ്റേജ് പരിപാടികളിൽ എത്താറുള്ളത്.
ഇപ്പോഴിതാ, കരിയറിലേയും ജീവിതത്തിലേയും രസകരമായ കാര്യങ്ങളെക്കുറിച്ച് പറഞ്ഞുള്ള ശ്വേതയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ക്രേസി സ്റ്റാര്‍സില്‍ പങ്കെടുക്കവെയായിരുന്നു ജീവ രസകരമായ ചോദ്യങ്ങള്‍ ശ്വേതയോട് ചോദിച്ചത്.
ട്രോളുകള്‍ കാണുമ്പോള്‍ ദേഷ്യം തോന്നിയിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ശ്വേത പറഞ്ഞത്. ഞാനത് ആസ്വദിക്കാറുണ്ട്.
അതേസമയം പ്രണയത്തിന്റെ കാര്യത്തിൽ, ഒരേ സമയം രണ്ടുപേരെ പ്രണയിച്ചിട്ടുണ്ടെന്നും ശ്വേത പറഞ്ഞിരുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ സിനിമയിലേക്ക് വന്നതാണ്. സെലിബ്രിറ്റികളുടെ ഇടയിലാണ് വളര്‍ന്നത്. അതിനാല്‍ ഓട്ടോഗ്രാഫൊന്നും മേടിച്ചിട്ടില്ല. മുന്‍പൊരിക്കല്‍ യുഎസ് ഷോയ്ക്ക് പോയപ്പോള്‍ ഫുഡിന് വേണ്ടി അടിയുണ്ടാക്കിയിരുന്നു. ഷോ പെട്ടെന്ന് തീര്‍ത്ത് ഫുഡ് കഴിക്കാനായി പോവുകയായിരുന്നു എല്ലാവരും. നാടന്‍ വിഭവങ്ങളാണ് ഉള്ളതെന്നായിരുന്നു പറഞ്ഞത്.
ചോറ് കഴിക്കാനായി നില്‍ക്കുകയായിരുന്നു എല്ലാവരും. പിസയായിരുന്നു അവിടെ കണ്ടത്. അതുമാത്രം കണ്ടതോടെ ഭയങ്കര പ്രശ്നമായി. ഞാന്‍ ഒച്ചയിട്ടിരുന്നു. ചിലരൊക്കെ പിസ കഴിച്ചോണ്ടിരിക്കുകയായിരുന്നു. എന്റെ ശബ്ദം കേട്ട് അവരത് താഴെ വെക്കുകയായിരുന്നു. മല്ലു ഫുഡാണ് എനിക്ക് കൂടുതലിഷ്ടം. മീനുണ്ടെങ്കില്‍ ചിക്കന്‍ കഴിക്കാത്തയാളാണ് താനെന്നും ശ്വേത പറഞ്ഞിരുന്നു. ഷോയ്ക്കിടെ ബോധംകെട്ട് വീണ സംഭവവും ഉണ്ടായിട്ടുണ്ട്.
ഭര്‍ത്താവറിയാതെ അദ്ദേഹത്തിന്റെ ഫോണ്‍ പരിശോധിക്കുന്ന സ്വഭാവമില്ല. മോഷ്ടിച്ചിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നായിരുന്നു ശ്വേതയുടെ മറുപടി. ഇപ്പോഴും ചെയ്യുന്നുണ്ട്. ഭര്‍ത്താവിന്റെ പോക്കറ്റില്‍ നിന്നും പൈസ കക്കാറുണ്ട്. ഞാനാണ് എടുക്കുന്നതെന്നറിയാം, എല്ലാ ദിവസവും കുറച്ച് പൈസ ചിലവാക്കിയില്ലെങ്കില്‍ എനിക്ക് സമാധാനമുണ്ടാവില്ല. ശ്രീയുടെ പേഴ്സില്‍ നിന്നും പൈസ എടുത്ത് ഞാനെന്തെങ്കിലും മേടിച്ച് വരും. ഫുഡിന് വേണ്ടിയായാണ് കൂടുതല്‍ പൈസ ചിലവാക്കുന്നതെന്നുമായിരുന്നു ശ്വേത മേനോന് ജീവയോട് പറഞ്ഞത്.
about shwetha
