Connect with us

സുരേഷേട്ടന് ദേഷ്യം വന്നാൽ അധികം വരും; വളരെ പെട്ടന്ന് തന്നെ ദേഷ്യം പിടിക്കും; വീട്ടിലേക്ക് വരാതെ പോയാൽ സുരേഷേട്ടൻ കൊല്ലും; ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയെ കുറിച്ച് ഖുശ്ബു!

News

സുരേഷേട്ടന് ദേഷ്യം വന്നാൽ അധികം വരും; വളരെ പെട്ടന്ന് തന്നെ ദേഷ്യം പിടിക്കും; വീട്ടിലേക്ക് വരാതെ പോയാൽ സുരേഷേട്ടൻ കൊല്ലും; ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയെ കുറിച്ച് ഖുശ്ബു!

സുരേഷേട്ടന് ദേഷ്യം വന്നാൽ അധികം വരും; വളരെ പെട്ടന്ന് തന്നെ ദേഷ്യം പിടിക്കും; വീട്ടിലേക്ക് വരാതെ പോയാൽ സുരേഷേട്ടൻ കൊല്ലും; ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയെ കുറിച്ച് ഖുശ്ബു!

മലയാളത്തിന്റെ ആക്ഷൻ സൂപർ സ്റ്റാർ ആണ് സുരേഷ് ​ഗോപി. സിനിമയിൽ നിന്ന് ഇടവേള എടുത്തപ്പോഴും മലയാളികൾ സുരേഷ് ​ഗോപിയെ തിരിച്ചുവിളിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് അല്പം രാഷ്ട്രീയവും സിനിമയും എല്ലാമായി മലയാളികളുടെ സ്നേഹം പിടിച്ചുപറ്റുകയാണ് സുരേഷ് ഗോപി.

പാപ്പൻ എന്ന ജോഷി ചിത്രത്തിലാണ് അവസാനമായി സുരേഷ് ഗോപി അഭിനയിച്ചത്.. സിനിമയിൽ എല്ലാവരുമായും നല്ല സൗഹൃദമുള്ള വ്യക്തിയായാണ് സുരേഷ് ​ഗോപി അറിയപ്പെടുന്നത്. ഒപ്പം അഭിനയിച്ചവരിൽ ആദ്യകാലം മുതലുള്ള നായികമാർ ഇതേപറ്റി സംസാരിക്കാറുമുണ്ട്.

ഇപ്പോഴിതാ നടി ഖുശ്ബുവാണ് സുരേഷ് ​ഗോപിയുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുന്നത്. യാദവം സിനിമ തൊട്ട് ഇപ്പോഴും നിലനിൽക്കുന്ന സൗഹൃദമാണ് സുരേഷ് ​ഗോപിയുമായി തനിക്കുള്ളതെന്ന് ഖുശ്ബു പറയുന്നു.

‘അന്ന് മുതൽ ഇപ്പോവരെയും തിരുവനന്തപുരത്ത് വന്നിട്ട് വീട്ടിൽ ചെന്നില്ലെങ്കിൽ അദ്ദേഹം കൊല്ലും. വളരെ വ്യക്തിപരമായ ബന്ധമാണ് സുരേഷേട്ടനുമായുള്ളത്. എനിക്ക് ഫോണിൽ വിളിച്ച് സംസാരിക്കാം. ഞാൻ തിരുവന്തപുരത്ത് വന്നാൽ അദ്ദേഹത്തിന്റെ വീട്ടിലാണ് താമസിക്കുക. അദ്ദേഹത്തിന്റെ ഭാര്യയുമായും നല്ല സൗഹൃദമാണ്.

‘അദ്ദേഹത്തിന്റെ മകളും എന്റെ മകളും നല്ല സുഹൃത്തുക്കളാണ്. അവർ രണ്ട് പേരും പഠിച്ചത് ലണ്ടനിൽ ആണ്. യാദവം ചെയ്യുമ്പോൾ മലയാളം തീരെ അറിയില്ല. അദ്ദേഹം എന്നെ സഹായിച്ചു. ഞങ്ങൾ തമ്മിൽ വളരെ നല്ല സൗഹൃദം ഉണ്ടായി

സുരേഷേട്ടന് ദേഷ്യം വന്നാൽ അധികം വരും. വളരെ പെട്ടന്ന് തന്നെ ദേഷ്യം പിടിക്കും. അങ്ങനെ തന്നെ ദേഷ്യം പോവുകയും ചെയ്യും. എന്ത് സംസാരിച്ചാലും ഹൃദയത്തിൽ നിന്നാണ് അദ്ദേഹം സംസാരിക്കുക. ചുമ്മാ നമ്മളെ സന്തോഷിപ്പിക്കാൻ സംസാരിക്കില്ല. അത് ആളുകളിൽ അപൂർവമായി കാണുന്ന ​ഗുണമാണ്. തുറന്ന ഹൃദയം ഉള്ളയാളാണ്’

‘തന്റെ വെെകാരികത ഒളിച്ചു വെക്കാൻ അദ്ദേഹത്തിനറിയില്ല. വളരെ സത്യസന്ധനുമാണ്. ഇപ്പോൾ മാത്രമല്ല വളരെ നാളുകൾക്ക് മുമ്പേ അദ്ദേഹം ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അതിനെ പറ്റി അദ്ദേഹം അധികം സംസാരിക്കാറില്ല’

‘അനുഭൂതി എന്ന സിനിമയിൽ എനിക്കും സുരേഷേട്ടെനും ഒരു പ്രണയ ​ഗാന രം​ഗമുണ്ട്.അത് ചെയ്യുമ്പോൾ എനിക്ക് കുറച്ച് മടിയുണ്ടായിരുന്നു. പക്ഷെ സുരേഷ് സർ എന്നെ വളരെ കംഫർട്ടബിൾ ആക്കി,’ ഖുശ്ബു പറഞ്ഞു.

about suresh gopi

Continue Reading
You may also like...

More in News

Trending

Recent

To Top