മറ്റൊരു അഭിനേതാവിനും ചിത്രത്തില്‍ ഇങ്ങനെ അഭിനയിക്കാനാകുമെന്ന് കരുതുന്നില്ല. എന്തു നല്ല കാസ്റ്റിങ്ങാണ്. ശരിക്കും രാജ്ഞി; മൃണാല്‍ താക്കൂറിനെ പ്രശംസിച്ച് കങ്കണ റണാവത്ത്

ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടിയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ദുല്‍ഖര്‍ സര്‍മാന്‍ ചിത്രം ‘സീതാരാമ’ത്തെ പുപകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ റണാവത്ത്.
ആരാധകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ നേടിയ ചിത്രമായിരുന്നു ദുല്‍ഖര്‍ സല്മാന് നായകനും മൃണാല്‍ താക്കൂര്‍ നായികയുമായ സീതാരാമം. ചിത്രം കണ്ട ശേഷം ഇതിഹാസ സമാനമായ പ്രണയകഥ എന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചിരിക്കുന്നത്.
‘ഒടുവില്‍ സീതാരാമം കാണാന്‍ സമയം കിട്ടി. ഉറപ്പിച്ചു പറയുന്നു, ഇതൊരു മനോഹരമായ അനുഭവമായിരുന്നു. ഇതിഹാസ സമാനമായ പ്രണയകഥ അസാധാരണ തിരക്കഥയും സംവിധാനവും. ഹനു രാഘവപുടിക്കും അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍’ എന്നാണ് കങ്കണ കുറിച്ചത്.
എല്ലാ അഭിനേതാക്കളും വിസ്മയകരമായ രീതിയിലാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത് എന്നും കങ്കണ പറഞ്ഞു. ഇതില്‍ മൃണാലിന്റെ പ്രകടനം വേറിട്ടു നിന്നു. മറ്റൊരു അഭിനേതാവിനും ചിത്രത്തില്‍ ഇങ്ങനെ അഭിനയിക്കാനാകുമെന്ന് കരുതുന്നില്ല. എന്തു നല്ല കാസ്റ്റിങ്ങാണ്. ശരിക്കും രാജ്ഞി. സിന്ദാബാദ് താക്കൂര്‍ മാഡം എന്നും കങ്കണ കുറിച്ചു.
ആഗസ്റ്റ് അഞ്ചിന് തിയേറ്ററുകളില്‍ എത്തിയ സീതാരാമം നൂറു കോടി ക്ലബില്‍ ഇടംപിടിച്ചു കഴിഞ്ഞു. ലഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. സീതാമഹാലക്ഷ്മി ആയാണ് മൃണാള്‍ വേഷമിട്ടത്. അഫ്രീന് എന്ന കഥാപാത്രമായി രശ്മിക മന്ദാനയും ചിത്രത്തില്‍ എത്തിയിരുന്നു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...