Connect with us

പാപ്പുവിന്റെ ആദ്യത്തെ സര്‍പ്രൈസ് ഗിഫ്റ്റ്; ചില സാധനങ്ങളെക്കുറിച്ച് പറഞ്ഞ് അവള്‍ നമ്മളെ മാനസികമായി തളര്‍ത്തും; പാപ്പുവിന് പിറന്നാൾ സർപ്രൈസുമായി അഭിരാമിയും അമ്മയും; ആ സന്തോഷം ഏറ്റെടുത്ത് ആരാധകർ!

News

പാപ്പുവിന്റെ ആദ്യത്തെ സര്‍പ്രൈസ് ഗിഫ്റ്റ്; ചില സാധനങ്ങളെക്കുറിച്ച് പറഞ്ഞ് അവള്‍ നമ്മളെ മാനസികമായി തളര്‍ത്തും; പാപ്പുവിന് പിറന്നാൾ സർപ്രൈസുമായി അഭിരാമിയും അമ്മയും; ആ സന്തോഷം ഏറ്റെടുത്ത് ആരാധകർ!

പാപ്പുവിന്റെ ആദ്യത്തെ സര്‍പ്രൈസ് ഗിഫ്റ്റ്; ചില സാധനങ്ങളെക്കുറിച്ച് പറഞ്ഞ് അവള്‍ നമ്മളെ മാനസികമായി തളര്‍ത്തും; പാപ്പുവിന് പിറന്നാൾ സർപ്രൈസുമായി അഭിരാമിയും അമ്മയും; ആ സന്തോഷം ഏറ്റെടുത്ത് ആരാധകർ!

സം​ഗീത സംവിധായകൻ ​ഗോപി സുന്ദറും ​ഗായിക അമൃത സുരേഷും തങ്ങളുടെ പുതിയ ജീവിതം ആഘോഷിക്കുകയാണ്. പ്രണയത്തിലായ ശേഷമുള്ള ഇരുവരുടേയും ആദ്യത്തെ ഓണമാണ് ആഘോഷിച്ചത്. അപ്രതീക്ഷിതമായിട്ടാണ് ഇരുവരും പ്രണയത്തിലാണെന്ന് പ്രഖ്യാപിച്ചത്.

അതുകൊണ്ട് തന്നെ ഇരുവരും പെട്ടന്നുള്ള പ്രഖ്യാപനം എല്ലാവരേയും അത്ഭുതപ്പെടുത്തി. ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം മകളാണ് ലോകമെന്ന് പറഞ്ഞ് കഴിയുകയായിരുന്നു അമൃത. അൃതയെ ഡിവോഴ്സ് ചെയ്ത ശേഷം ബാല അടുത്തിടെ രണ്ടാമതും വിവാ​ഹിതനായിരുന്നു.

ബാലയുമായുള്ള ബന്ധത്തിൽ ഒരു മകളാണ് അമൃതയ്ക്കുള്ളത്. ഗോപി സുന്ദറും വിവാഹിതനാണ്. ആ ബന്ധത്തിൽ രണ്ട് ആൺമക്കളും ​ഗോപി സുന്ദറിനുണ്ട്. പ്രിയ ​എന്നാണ് ​ഗോപി സുന്ദറിന്റെ ആദ്യ ഭാര്യയുടെ പേര്. പ്രിയയുമായി പിരിഞ്ഞ ശേഷം ​ഗായിക അഭയ ഹിരൺമയിയുമായി പ്രണയത്തിലായിരുന്നു ​ഗോപി സുന്ദർ.

പത്ത് വർഷത്തോളം ഇരുവരും ലിവിങ് റിലേഷനിലായിരുന്നു. ശേഷമാണ് പിരിഞ്ഞത്. ​ഗോപി സുന്ദർ സം​ഗീതം നൽകിയ നിരവധി ​ഗാനങ്ങൾ അഭയ ഹിരൺമയി ആലപിച്ചിരുന്നു. ഇപ്പോൾ അമൃതയ്ക്കും കുടുംബത്തിനുമൊപ്പം ജീവിതം ആഘോഷിക്കുകയാണ് ​ഗോപി സുന്ദർ.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അമൃത സുരേഷിന്റെ മകളായ പാപ്പുവെന്ന അവന്തിക പ്രേക്ഷകര്‍ക്കും പരിചിതയാണ്. അമ്മൂമ്മയ്‌ക്കൊപ്പമായി യൂട്യൂബ് ചാനലുമായും സജീവമാണ് പാപ്പു. പിറന്നാളിന് മുന്നോടിയായി പാപ്പുവിന് സര്‍പ്രൈസ് സമ്മാനം നല്‍കിയിരിക്കുകയാണ് അമ്മൂമ്മ ലൈല സുരേഷ്.

അഭിരാമി സുരേഷായിരുന്നു പുതിയ വീഡിയോയിലൂടെയായി ഇതേക്കുറിച്ച് പറഞ്ഞത്. പ്രത്യേകിച്ച് പ്ലാനിംഗില്ലാതെയാണ് താന്‍ വീഡിയോ പകര്‍ത്തിയതെന്നും അഭിരാമി വ്യക്തമാക്കിയിരുന്നു. പാപ്പുവിന്റെ ആദ്യത്തെ സര്‍പ്രൈസ് ഗിഫ്റ്റ് എന്ന ക്യാപ്ഷനോടെയായാണ് അഭിരാമി പുതിയ വീഡിയോ പോസ്റ്റ് ചെയ്തത്.

പാപ്പുവിന്റെ വ്‌ളോഗിലെ സ്ഥിരം സാന്നിധ്യമാണ് ലൈല സുരേഷ്. പാപ്പു എപ്പോഴും സൈക്കിളിനെക്കുറിച്ച് പറയാറുണ്ടെന്നും അത് തന്നെ മേടിക്കാനായി തീരുമാനിക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു. അവള്‍ക്ക് സൈക്കിളുണ്ട്, അത് ചെറുതായിത്തുടങ്ങി. ചില സാധനങ്ങളെക്കുറിച്ച് പറഞ്ഞ് അവള്‍ നമ്മളെ മാനസികമായി തളര്‍ത്തും. അത് കിട്ടിയില്ലെങ്കില്‍ വാശി പിടിക്കുന്ന പതിവൊന്നുമില്ല, പക്ഷേ, അതിലേക്ക് അവളെത്തിക്കും.

അതെവിടെ നിന്ന് കിട്ടിയ സ്വഭാവമാണെന്നറിയില്ല. ഞാനൊക്കെ എത്ര ശ്രമിച്ചാലും ആ നില്‍ക്കുന്ന സ്ത്രീയില്ലേ എനിക്ക് മേടിച്ച് തരില്ലെന്നായിരുന്നു അഭിരാമി പറഞ്ഞത്. വെറുതയാണേ, എല്ലാം മേടിച്ച് തരുന്നയാളാണ് അമ്മയെന്നായിരുന്നു അഭിരാമി പിന്നീട് പറഞ്ഞത്. ഞങ്ങളിങ്ങോട്ട് വരുന്ന സമയത്ത് തന്നെ അവളെന്നോട് സൈക്കിളാണോ മേടിക്കുന്നത് എന്ന് ചോദിച്ചിരുന്നു. അവളുടെ ഊഹം ശരിയായിരുന്നു.

അഭിരാമിയായിരുന്നു സൈക്കിള്‍ ഓടിച്ച് പരീക്ഷിച്ചത്. വീട്ടിലേക്ക് സൈക്കിള്‍ കൊണ്ടുവരുന്നതും അത് കണ്ടപ്പോഴുള്ള പാപ്പുവിന്റെ സന്തോഷവുമെല്ലാം വീഡിയോയില്‍ കാണിച്ചിരുന്നു.

പിറന്നാള്‍ ദിവസം എന്തൊക്കെയാണ് പരിപാടി എന്നറിയാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അവള്‍. നാളെ എന്താണ് സ്‌പെഷല്‍ എന്നായിരുന്നു അഭിരാമി ചോദിച്ചത്. പിറന്നാളായിട്ടും അവള്‍ക്ക് വയ്യെന്നായിരുന്നു അമ്മൂമ്മ പറഞ്ഞത്.

മമ്മി എനിക്ക് സൈക്കിള്‍ മേടിച്ച് തന്നില്ല, പഴയത് മാറ്റണമെന്ന് അവളിപ്പോള്‍ എന്നോട് പറഞ്ഞതേയുള്ളൂയെന്നായിരുന്നു അമൃത പറഞ്ഞത്. ഇഷ്ടപ്പെട്ടോയെന്ന് ചോദിച്ചപ്പോള്‍ അതേയെന്നായിരുന്നു പാപ്പു പറഞ്ഞത്. ഇതൊരു തുടക്കം മാത്രമായിട്ടേയുള്ളൂയെന്നും മമ്മിയൊക്കെ എന്തൊക്കെയോ ചെയ്യുന്നുണ്ടെന്നും അഭിരാമി പാപ്പുവിനോട് പറഞ്ഞിരുന്നു.

about abhirami

Continue Reading
You may also like...

More in News

Trending

Recent

To Top