Malayalam
മലയാള സിനിമയുടെ ഒരു പോരായ്മയായ് തനിക്ക് തോന്നിയത് ഈ കാര്യങ്ങളാണ്; തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്
മലയാള സിനിമയുടെ ഒരു പോരായ്മയായ് തനിക്ക് തോന്നിയത് ഈ കാര്യങ്ങളാണ്; തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഉണ്ണി മുകുന്ദന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ മലയാളം സിനിമയില്‍ ഇപ്പോഴും കാസ്റ്റിങ് ക്ലീഷേ നിലനില്‍ക്കുന്നുവെന്ന് പറയുകയാണ് ഉണ്ണി മുകുന്ദന്.
മലയാള സിനിമയുടെ ഒരു പോരായ്മയായ് തനിക്ക് തോന്നിയത് സ്ക്രിപ്റ്റിങ്ങില്‍ കാണിക്കുന്ന ഇന്‍വോള്‍മെന്റും ചാലഞ്ചിങ്ങും ഒരിക്കലും അഭിനേതാവില്‍ കാണിക്കുന്നില്ല എന്നതാണ്. ഒരു വക്കിലിനെ കൊണ്ട് വക്കില്‍ വേഷം ചെയ്യിക്കുമ്പോള്‍ അദ്ദേഹത്തിന് അഭിനേയിക്കേണ്ടി വരുന്നില്ല.പിന്നെ അദ്ദേഹം നല്ല നടനാണ് എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല.
കാരണം അദ്ദേഹം ചെയ്യുന്ന ജോലി അതായതുകൊണ്ട് തന്നെ അദ്ദേഹത്തിന് അഭിനയിക്കേണ്ട ആവശ്യം വരുന്നില്ലെന്നതാണ് സത്യം. ഒരു നടനെ സംബന്ധിച്ചിടത്തോളം പല പല റോളുകള്‍ ചെയ്താലെ അദ്ദേഹത്തിന് ചലഞ്ചിങ്ങ് സെക്ഷനിലേയ്ക്ക് ഉയര്‍ന്ന് വരാന്‍ സാധിക്കു.
താന്‍ ആക്ഷന്‍ ഹിറോയായി വന്നതുകൊണ്ട് തന്നെ തനിക്ക് ആദ്യം കിട്ടിയ ചിത്രങ്ങളെല്ലാം അതുപോലെത്തെയായിരുന്നു. അത് മാറി ചിന്തിക്കേണ്ട സമയമായി. അങ്ങനെ മാറി ചിന്തിച്ച് ഉയര്‍ന്ന് വന്നയാളാണ് കുഞ്ചാക്കോ ബോബനെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തില്‍ കുറച്ച് ക്ലീഷേ കാസ്റ്റിങ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അ?ദ്ദേഹം കൂട്ടിച്ചേര്‍ത്തു.
