Connect with us

നടിയുടെ ഐ ഫോണ്‍ നഷ്ടപ്പെട്ടു, മരിക്കുന്നതിന് മുമ്പ് ദീര്‍ഘനേരം ദീപ ആരോടോ സംസാരിച്ചിരുന്നു; നടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

Malayalam

നടിയുടെ ഐ ഫോണ്‍ നഷ്ടപ്പെട്ടു, മരിക്കുന്നതിന് മുമ്പ് ദീര്‍ഘനേരം ദീപ ആരോടോ സംസാരിച്ചിരുന്നു; നടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

നടിയുടെ ഐ ഫോണ്‍ നഷ്ടപ്പെട്ടു, മരിക്കുന്നതിന് മുമ്പ് ദീര്‍ഘനേരം ദീപ ആരോടോ സംസാരിച്ചിരുന്നു; നടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് തമിഴ് നടി ദീപയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇപ്പോഴിതാ നടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് എത്തിയിരിക്കുകയാണ് കുടുംബം. സെപ്റ്റംബര്‍ 18ന് ആണ് ദീപയെ ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദീപ ധൈര്യശാലിയാണെന്നും ആത്മഹത്യ ചെയ്യില്ലെന്നും കുടുംബം പറയുന്നു.

നടിയുടെ ഐ ഫോണ്‍ നഷ്ടപ്പെട്ടതായും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. തങ്ങള്‍ക്ക് ചില സംശയങ്ങളുണ്ട്. അക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. അവര്‍ അന്വേഷിക്കുന്നുണ്ട്. ദീപയുടെ ഫോണ്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഐ ഫോണാണ് കാണാതായത്. മറ്റു ഫോണുകള്‍ പരിശോധിച്ചപ്പോള്‍ മരിക്കുന്നതിന് മുമ്പ് ദീര്‍ഘനേരം ദീപ ആരോടോ സംസാരിച്ചതായി കണ്ടെത്തി.

ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട് എന്ന് ഒരു ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. സിനിമയില്‍ അസിസ്റ്റന്‍ഡ് ഡയറക്ടറായി ജോലി ചെയ്യുന്ന സിറാജുദ്ദീന്‍ എന്നയാളുമായി ദീപ അടുപ്പത്തിലായിരുന്നു. ഇയാളുമായാണ് ദീപ അവസാനം സംസാരിച്ചതെന്ന് പൊലീസ് കരുതുന്നു.

ഇയാള്‍ക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ടെന്നാണ് വിവരം. പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് ഇവര്‍ ജീവനൊടുക്കി എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ദുപ്പട്ട ഉപയോഗിച്ച് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. ഇവരുടേതെന്ന് കരുതുന്ന ഡയറി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജീവിതം ഇഷ്ടപ്പെടുന്നില്ലെന്നും ആരും തന്നെ പിന്തുണയ്ക്കാനില്ലെന്നും ഡയറിയില്‍ എഴുതിയിട്ടുണ്ട്. ഒരാളുമായി പ്രണയത്തിലാണ്. എന്നാല്‍ തന്റെ സ്‌നേഹം അംഗീകരിക്കപ്പെട്ടില്ല. അതു കൊണ്ട് ജീവിതം അവസാനിപ്പിക്കുന്നു എന്നാണ് ദീപ അവസാനമായി കുറിച്ചത്.

More in Malayalam

Trending

Recent

To Top