Connect with us

മറ്റാരോ ചെയ്ത കാര്യത്തിന്റെ പേരില്‍ തനിക്കും കുടുംബത്തിനും നേരെ നടക്കുന്ന ആക്രമണത്തില്‍ ദുഃഖമുണ്ട്, വ്യാജ കമന്റിനെതിരെ സൈബര്‍ സെല്ലിന് പരാതി നല്‍കിയെന്നു നടന്‍ നസ്‌ലിന്‍ ഗഫൂര്‍

Malayalam

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് നസ്ലിന്‍ ഗഫൂര്‍. കഴിഞ്ഞ ദിവസം താരത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് കമന്റിട്ടുവെന്നതിന്റെ പേരിലായിരുന്നു സൈബര്‍ ആക്രമണം. ഇതിന് പിന്നാലെ താരം തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

ഫേയ്‌സ്ബുക്കില്‍ വ്യാജ ഐഡിയുണ്ടാക്കി മറ്റാരോ ആണ് പ്രധാനമന്ത്രിക്കെതിരെ കമന്റിട്ടത് എന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ താരം പറയുന്നു. വിഷയത്തില്‍ കാക്കനാട് സൈബര്‍ സെല്ലിന് പരാതി നല്‍കിയതായും നസ്ലിന്‍ വ്യക്തമാക്കി. സുഹൃത്തുക്കള്‍ സ്‌ക്രീന്‍ ഷോട്ട് അയച്ച് തന്നപ്പോഴാണ് ഇക്കാര്യം അറിയുന്നത്. എന്റെ പേരില്‍ ഏതോ ഒരാള്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും ഏതോ പോസ്റ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായി മോശം കമന്റിടുകയും ചെയ്തു.

അതിന്റെ പേരില്‍ ചില പ്രശ്‌നങ്ങള്‍ എനിക്കുണ്ടായി. ഒരുപാട് പേര്‍ വിശ്വസിച്ചിരിക്കുന്നത് ഇത് ഞാന്‍ തന്നെയാണ് ചെയ്തതെന്നാണ്. അങ്ങനെയല്ല അതിന്റെ സത്യാവസ്ഥ. കാക്കനാട് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. വിഡിയോയില്‍ താരം പറയുന്നു. ഫേയ്‌സ്ബുക്കില്‍ തനിക്ക് അക്കൗണ്ട് ഇല്ലെന്ന് നസ്ലിന്‍ വ്യക്തമാക്കി. തന്റെ പേരില്‍ ഒരു പേജാണ് ഫേയ്‌സ്ബുക്കില്‍ ഉള്ളതെന്നും അത് കൈകാര്യം ചെയ്യുന്നത് മറ്റൊരാളാണെന്നും താരം പറഞ്ഞു. മറ്റാരോ ചെയ്ത കാര്യത്തിന്റെ പേരില്‍ തനിക്കും കുടുംബത്തിനും നേരെ നടക്കുന്ന ആക്രമണത്തില്‍ ദുഃഖമുണ്ടെന്നും താരം വ്യക്തമാക്കി.

എന്റെ ഐഡന്റിറ്റി ഉപയോഗിച്ച് എവിടെ നിന്നോ ആരോ ഒരാള്‍ എന്തോ പറയുന്നതിന് പഴി കേള്‍ക്കേണ്ടി വരുന്നത് വേദനയുള്ള കാര്യമാണ്. ‘നിന്റെ സിനിമ ഇനി കാണില്ല’, ‘നിന്റെ സിനിമ കാണുന്നത് നിര്‍ത്തി എന്നൊക്കെയുള്ള മെസേജ് കണ്ടു. ഇതാര് ചെയ്തതായാലും തന്റെ ഭാഗത്തുകൂടി നിന്ന് ഒന്ന് ചിന്തിച്ചുനോക്കണം. താരം പറഞ്ഞു. വ്യാജ കമന്റ് ആണെന്ന് മനസിലാക്കാതെ തനിക്കെതിരെ യൂട്യൂബില്‍ വിഡിയോ ഇട്ട ആള്‍ക്കെതിരെയും താരം രംഗത്തെത്തി. പൊലീസില്‍ പരാതി നല്‍കിയതിന്റെ റെസീപ്റ്റും താരം പങ്കുവച്ചിട്ടുണ്ട്.

More in Malayalam

Trending

Recent

To Top