News
ധര്‍മ പ്രൊഡക്ഷന്‍സിന്റെ അടുത്ത ചിത്രത്തില്‍ ശങ്കറും നടന് യാഷും ഒന്നിക്കുന്നു…; ബജറ്റ് 1000 കോടി
ധര്‍മ പ്രൊഡക്ഷന്‍സിന്റെ അടുത്ത ചിത്രത്തില്‍ ശങ്കറും നടന് യാഷും ഒന്നിക്കുന്നു…; ബജറ്റ് 1000 കോടി
ധര്‍മ പ്രൊഡക്ഷന്‍സ് ഒരുക്കുന്ന അടുത്ത ചിത്രത്തില്‍ തമിഴ് സംവിധായകന് ശങ്കറും നടന് യാഷും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ‘ബ്രഹ്മാസ്ത്ര’യുടെ ബോക്സ് ഓഫീസ് വിജയത്തിന് ശേഷം കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് 1000 കോടി രൂപയാണ് ബജറ്റ് എന്നും റിപ്പോര്‍ട്ടുണ്ട്. നെറ്റ്ഫ്ലിക്സിനായിരിക്കും ചിത്രത്തിന്റെ ഒടിടി അവകാശം.
നവ്ഭാരത് ടൈംസ് ആണ് യാഷും ശങ്കറും കരണ്‍ ജോഹറും പുതിയ ചിത്രത്തിനായി ഒന്നിക്കുന്ന വിവരം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചരിത്രയുദ്ധ സിനിമയാകും ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 500 കോടി ബജറ്റില്‍ ആയിരുന്നു ബ്രഹ്മാസ്ത്ര ഒരുങ്ങിയത്.
ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ആയിട്ടില്ലെങ്കിലും യാഷ് പ്രധാന കഥാപാത്രമാകുന്ന ശങ്കര്‍ ചിത്രത്തില്‍ വലിയ താരനിര അണിനിരക്കുമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. രണ്‍ബീര്‍ കപൂര്ആലിയ ഭട്ട് ചിത്രം ‘ബ്രഹ്മാസ്ത്ര’ രണ്ടാം ആഴ്ചയിലും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് മാത്രം ചിത്രം രണ്ടാം വാരം 41 കോടിയിലധികം രൂപ കളക്റ്റ് ചെയ്തു. ഇതോടെ 207.90 കോടിയാണ് സിനിമയുടെ ഇന്ത്യയിലെ കളക്ഷന്‍. ആഗോള തലത്തില്‍ 360 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഈ വര്‍ഷം ഏറ്റവും അധികം കളക്ഷന്‍ നേടുന്ന ബോളിവുഡ് ചിത്രമായിരിക്കുകയാണ് ബ്രഹ്മാസ്ത്ര.
