ലാന്‍ഡ് റോവറിന്റെ കിടിലന്‍ എസ്യുവി ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കി ആസിഫ് അലി; വില എത്രയാണെന്ന് അറിയാമോ !
മലയാളത്തിലെ യുവനായകന്മാർക്കിടയിലെ ശ്രദ്ധേയസാന്നിധ്യമാണ് നടൻ ആസിഫ് അലി. പക്വമാർന്ന വേഷങ്ങളിലൂടെ മലയാളസിനിമയിൽ സജീവമാവുകയാണ് ആസിഫ്. സിബി മലയിൽ സംവിധാനം ചെയ്ത ‘കൊത്ത്’ ആണ് ഒടുവിൽ റിലീസിനെത്തിയ ആസിഫ് ചിത്രം. കഴിഞ്ഞ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ കൊത്ത് മികച്ച പ്രതികരണമാണ് നേടുന്നത്.
പുതിയ സന്തോഷ വാർത്തയാണ് താരത്തെ കുറിച്ച് അറിയാൻ കഴിയുന്നത് .ഐക്കണിക്ക് വാഹന ബ്രാന്‍ഡായ ലാന്‍ഡ് റോവറിന്റെ കിടിലന്‍ എസ്യുവി ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ താരം ആസിഫ് അലി. ഡിഫൻഡറിന്റെ ഉയർന്ന വകഭേദമായ ഡിഫൻഡർ എച്ച്എസ്ഇ ആണ് ആസിഫ് അലി സ്വന്തമാക്കിയത് എന്നും കൊച്ചിയിലെ ജഗ്വാർ ലാൻഡ് റോവർ ഷോറൂമില്‍ നിന്നാണ് അദ്ദേഹം വാഹനം വാങ്ങിയത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 1.35 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
മൂന്നു ലീറ്റർ ഡീസൽ എൻജിനാണ് ഡിഫൻഡർ എച്ച്എസ്ഇ മോഡലിന് കരുത്ത് പകരുന്നത്. 221 കിലോവാട്ട് കരുത്തുള്ള എസ്യുവി പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം 7 സെക്കൻഡിലെത്തും. 191 കിലോമീറ്ററാണ് വാഹനത്തിന്റെ ഉയർന്ന വേഗം.
