കാവ്യാ മാധവൻ ഇന്ന് പിറന്നാൾ ; ആഘോഷമാക്കി ദിലീപും മക്കളും !
നടി കാവ്യാ മാധവന് ഇന്ന് 38-ാം ജന്മദിനം. ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ നായികാ സങ്കല്‍പ്പം തന്നെ മാറ്റിമറിച്ച അഭിനേത്രിയാണ് കാവ്യ. ജന്മദിനത്തില്‍ പ്രിയതാരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ആഘോഷമാക്കുകയാണ് ആരാധകര്‍.
1984 സെപ്റ്റംബര്‍ 19ന് പി. മാധവന്‍, ശ്യാമള എന്നിവരുടെ മകളായി കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്തായിരുന്നു കാവ്യയുടെ ജനനം. നീലേശ്വരം ജി.എല്‍.പി. സ്‌കൂള്‍, രാജാസ് ഹൈസ്‌കൂള്‍ എന്നിവടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വര്‍ഷങ്ങളോളം കാസര്‍ഗോഡ് ജില്ലയിലെ കലാതിലകമായിരുന്നു കാവ്യ.
പൂക്കാലം വരവായ് എന്ന ചിത്രത്തിലൂടെയാണ് കാവ്യ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് 1996ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ അഴകിയ രാവണില്‍ അനുരാധയുടെ കുട്ടിക്കാലം അഭിനയിച്ച് കാവ്യ കയ്യടി നേടി. ദിലീപ് നായകനായെത്തിയ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലാണ് കാവ്യ ആദ്യമായി നായികയാകുന്നത്. തെങ്കാശിപ്പട്ടണം, ഡാര്‍ലിംഗ് ഡാര്‍ലിംഗ്, ദോസ്ത്, മീശമാധവന്‍, മിഴി രണ്ടിലും, സദാനന്ദന്റെ സമയം, തിളക്കം, റണ്‍വെ, കൊച്ചിരാജാവ്, ലയണ്‍, ചക്കരമുത്ത്, പാപ്പി അപ്പച്ചാ, ഗദ്ദാമ, വെള്ളരിപ്രാവിന്റെ ചങ്ങാതി, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, ക്ലാസ്‌മേറ്റ്‌സ്, ഈ പട്ടണത്തില്‍ ഭൂതം, പെരുമഴക്കാലം തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ കാവ്യ അഭിനയിച്ചു.
ഗദ്ദാമയിലെയും പെരുമഴക്കാലത്തിലെയും അഭിനയത്തിന് 2004ലും 2011ലും കാവ്യയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ദിലീപ്-കാവ്യാ മാധവന്‍ കോംബിനേഷനില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. 2009ല്‍ ബിസിനസുകാരനായ നിഷാല്‍ ചന്ദ്രയെ വിവാഹം കഴിച്ചെങ്കിലും രണ്ട് വര്‍ഷത്തിന് ശേഷം ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. 2016ല്‍ ദിലീപിനെ കാവ്യ വിവാഹം കഴിച്ചു. ഓണ്‍സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പ്രാവര്‍ത്തികമാക്കാന്‍ പോകുകയാണെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. പ്രതിസന്ധികളെയും വിവാദങ്ങളെയുമെല്ലാം അതിജീവിച്ച് സന്തോഷകരമായി മുന്നോട്ടുപോകുകയാണ് ഇരുവരും.
2018 ഒക്ടോബർ 19 ൻ രണ്ടുപേർക്കും ഒരു മകൾ ജനിച്ചത്. മകളുടെ പേര് മഹാലക്ഷ്മി ശേഷമുള്ള കാവ്യയുടെ മൂന്നാമത് പിറന്നാൾ ദിനമാണിന്ന്. ദിലീപ്-മഞ്ജു ബന്ധത്തിലെ മകളായ മീനാക്ഷിയും ഇവരോടൊപ്പമാണ്. ഇടയ്ക്കിടയ്ക്ക് ഒരുമിച്ചുള്ള ചിത്രങ്ങൾ ഇവർ പങ്കുവയ്ക്കാറുണ്ട്. ഇക്കഴിഞ്ഞ ഓണക്കാലത്തും അതിന് ശേഷവും ഇവരൊരുമിച്ചുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ഏറെ വൈറലായിരുന്നതാണ്.
ദിലീപുമായുള്ള വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് കാവ്യ. എങ്കിലും താരത്തിന് നിരവധി ആരാധകരാണുള്ളത്. ഇപ്പോള്‍ തങ്ങളുടെ പ്രിയ നടിയുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍.നടി ആക്രമിക്കപ്പെട്ട കേസിൽ ഹൈക്കോടതിയുടെ നിർണായക വിധി വ്യാഴാഴ്ച. വിചാരണ കോടതിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിലാണ് ഹൈക്കോതി വിധി പറയുക. കേസിൽ ഏറ്റവും നിർണായകമായിരിക്കും ഹൈക്കോടതി വിധി എന്നാണ് വിലയിരുത്തപ്പെടുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിൽ തുടക്കം മുതൽ വിചാരണ കോടതിക്കെതിരെ അതിജീവിത രംഗത്തെത്തിയിരുന്നു. വിചാരണ കോടതി ജഡ്ജി കേസ് പരിഗണിച്ചാൽ തനിക്ക് നീതി ലഭിക്കുന്നില്ലെന്നാരോപിച്ചാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.
