ഉദ്ദേശശുദ്ധി തുളുമ്പുന്ന കുബുദ്ധിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക്, ഈ ബുദ്ധിയിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിച്ചതെന്ന് സുരേഷ് ഗോപി

സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ സജീവമായി നില്ക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപി. ഇപ്പോഴിതാ അദ്ദേഹം നരേന്ദ്രമോദിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്. ഉദ്ദേശശുദ്ധി തുളുമ്പുന്ന കുബുദ്ധിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെന്നാണ് സുരേഷ് ഗോപി പറയുന്നത്.
ഈ ബുദ്ധിയിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചതെന്നും വിഭാവനം ചെയ്ത പല പദ്ധതികളും ദീര്‍ഘവീക്ഷണത്തോടെയുള്ളതാണെന്നും സുരേഷ് ഗോപി പറഞ്ഞു. രാഷ്ട്രീയത്തിലുപരിയായുള്ള ഭരണപരമായ മികവാണ് പ്രധാനമന്ത്രി മോദിക്കുള്ളത്.
ഇത് തന്നെയാണ് അദ്ദേഹത്തെ ജനങ്ങളുടെ ഹൃദയത്തില്‍ കുടിയിരുത്താന്‍ കാരണം. ആദ്യം ദോഷകരമെന്ന് തോന്നിപ്പിക്കുമെങ്കിലും അദ്ദേഹം വിഭാവനം ചെയ്ത പല പദ്ധതികളും ദീര്ഘവീക്ഷണത്തോടെയുള്ളതായിരുന്നുവെന്ന് ഇപ്പോള്‍ കാലം വ്യക്തമാക്കിയെന്നും സുരേഷ് ഗോപി പറഞ്ഞു.
ജന്‍ധന്‍ അക്കൗണ്ട്, സ്വച്ഛ് ഭാരത്, കാര്‍ഷിക നിയമം, ഗതാഗത വികസനം തുടങ്ങിയ പല പദ്ധതികളും നടപ്പാക്കിയ പ്രധാനമന്ത്രി ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുകയാണ്. രാജ്യത്തെ മികച്ച പുരോഗതിയിലേക്ക് അദ്ദേഹം നയിക്കുകയാണെന്നും ഞായറാഴ്ച ചെന്നൈ മലയാളി ക്ലബില്‍ ബിജെപി തമിഴ് ഘടകം സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ സുരേഷ് ഗോപി വ്യക്തമാക്കി.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...