Connect with us

‘മീനാക്ഷി എംബിബിഎസ് പഠിക്കാൻ ചെന്നൈയിൽ വന്ന ശേഷം ഞാൻ ഇടയ്ക്ക് പോയി അവളെ ഹോസ്റ്റലിൽ നിന്നും ചാടിച്ച് കറങ്ങാൻ പോകും,അത് അറിഞ്ഞ് ദിലീപ് അങ്കിൾ എന്നെ വിളിച്ച് വഴക്ക് പറയും; അങ്ങനെ ഒരുപാട് കഥകൾ ഞങ്ങളുടേതായുണ്ട്’ മാളവിക ജയറാം

Movies

‘മീനാക്ഷി എംബിബിഎസ് പഠിക്കാൻ ചെന്നൈയിൽ വന്ന ശേഷം ഞാൻ ഇടയ്ക്ക് പോയി അവളെ ഹോസ്റ്റലിൽ നിന്നും ചാടിച്ച് കറങ്ങാൻ പോകും,അത് അറിഞ്ഞ് ദിലീപ് അങ്കിൾ എന്നെ വിളിച്ച് വഴക്ക് പറയും; അങ്ങനെ ഒരുപാട് കഥകൾ ഞങ്ങളുടേതായുണ്ട്’ മാളവിക ജയറാം

‘മീനാക്ഷി എംബിബിഎസ് പഠിക്കാൻ ചെന്നൈയിൽ വന്ന ശേഷം ഞാൻ ഇടയ്ക്ക് പോയി അവളെ ഹോസ്റ്റലിൽ നിന്നും ചാടിച്ച് കറങ്ങാൻ പോകും,അത് അറിഞ്ഞ് ദിലീപ് അങ്കിൾ എന്നെ വിളിച്ച് വഴക്ക് പറയും; അങ്ങനെ ഒരുപാട് കഥകൾ ഞങ്ങളുടേതായുണ്ട്’ മാളവിക ജയറാം

സെലിബ്രിറ്റി താരങ്ങളെക്കാള്‍ ഫോളോവേഴ്‌സുണ്ട് ഇപ്പോള്‍ അവരുടെ മക്കള്‍ക്ക്. ഒരു സിനിമയിലും അഭിനയിച്ചില്ല എങ്കിലും ജയറാമിന്റെ മകള്‍ ചക്കി എന്ന മാളവികയെ ഫോളോ ചെയ്യുന്നവരുടെ എണ്ണവും വളരെ വലുതാണ്. ലൈംലൈറ്റില്‍ തന്നെയാണ് മാളവികയും. അതുകൊണ്ട് മാളവികയുടെ സ്വകാര്യ ജീവിതം സംബന്ധിച്ച വിശേഷങ്ങളും ആളുകള്‍ക്ക് ആഘോഷം തന്നെയാണ്. ഒരു അഭിമുഖത്തില്‍ മറ്റുള്ള സ്റ്റാർ കിഡ്സുമായും അടുത്ത ബന്ധത്തെ കുറിച്ച് പറയുകയാണ് .

മാതാപിതാക്കൾ സിനിമാ മേഖലയിൽ നിന്നായതുകൊണ്ട് തന്നെ മറ്റുള്ള സ്റ്റാർ കിഡ്സുമായും അടുത്ത ബന്ധം ചക്കിയെന്ന മാളവികയ്ക്ക് ചെറുപ്പം മുതലുണ്ട്. കല്യാണി പ്രിയദർശൻ മുതൽ മീനാക്ഷി ദിലീപ് വരെയുള്ള സ്റ്റാർ കിഡ്സുമായി തനിക്കുള്ള സൗഹൃദത്തെ കുറിച്ച് മാളവിക പറയുന്ന വീ‍ഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

ഇന്ത്യാ​​ഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മാളവികയുടെ വെളിപ്പെടുത്തൽ. ‘ഫഹദ് ഫാസിൽ ഒരുപാട് ലെയേഴ്സുള്ള ഒരാളാണ്. അഭിമുഖത്തിൽ കാണുന്ന പോലൊരു വ്യക്തിയല്ല ഫഹദ് ഫാസിൽ. വളരെ ഫണ്ണിയായിട്ടുള്ള വ്യക്തിയാണ്. അഭിമുഖങ്ങളിൽ സൈലന്റായി സംസാരിക്കുന്നുവെന്നേയുള്ളു.’

‘നമ്മളെയൊക്കെ കളിയാക്കുകയൊക്കെ ചെയ്യുന്ന കൂട്ടത്തിലാണ്. ദുൽഖർ സൽമാനെ വളരെ പണ്ട് പരിചയപ്പെട്ടത്. ക്ലോസായി അ​ദ്ദേഹത്തെ കുറിച്ച് അറിയില്ല. പക്ഷെ വളരെ ക്യൂട്ടാണ്. അദ്ദേഹത്തോടൊപ്പം എപ്പോഴെങ്കിലും ഒരു പ്രണയ ചിത്രം ചെയ്യണമെന്നത് ആ​ഗ്രഹമാണ്. ഉണ്ണി മുകുന്ദൻ മലയാള സിനിമയുടെ സൂപ്പർമാനാണ്.’

‘ഞാൻ അദ്ദേഹത്തെ അങ്ങനെയാണ് വിളിക്കുന്നത്. എന്റെ നല്ല സുഹൃത്തുക്കളിൽ ഒരാളാണ്. പ്രണവിനെ വലുതായ ശേഷം കണ്ടിട്ടില്ല. ചെറുപ്പത്തിൽ‌ ഉള്ള പരിചയമാണ്. ഒട്ടും ഫിൽട്ടറില്ലാത്ത വ്യക്തിയാണ്. കല്യാണി എന്റെ ചെന്നൈ ബഡിയാണ്. കല്യാണി വരനെ ആവശ്യമുണ്ട് സിനിമ ചെയ്തതിൽ ഏറ്റവും സന്തോഷം എനിക്കാണ്.’

അപർണ ബാലമുരളി എന്റെ ബൊമ്മിയാണ്. കാളിദാസിനൊപ്പം സിനിമ ചെയ്തപ്പോഴാണ് ഞാനും അപർണയും കൂടുതൽ സൗഹൃദത്തിലായത്. പിന്നെ ഞങ്ങളുടെ പാരന്റ്സ് സുഹൃത്തുക്കളാണ്. അപർണ എപ്പോൾ ചെന്നൈയിൽ വന്നാലും ഞങ്ങൾ ഒരുമിച്ച് കൂടാറുണ്ട്. ഒട്ടനവധി ടാലന്റുള്ള വ്യക്തിയാണ്.’

‘നല്ലൊരു സംവിധായകന്റെ കൈയ്യിൽ കിട്ടിയാൽ അസാധ്യമായി പെർഫോം ചെയ്യും. ഐശ്വര്യ ലക്ഷ്മിയുമായി സൗഹൃദത്തിലായത് കാളിദാസുമായി ഐശ്വര്യ ലക്ഷ്മി സിനിമ ചെയ്തശേഷമാണ്. അടുത്തിടെ പൊന്നിയൻ സെൽവൻ ഓഡിയോ ലോഞ്ചിനിടെ കണ്ടിരുന്നു. ഐശ്വര്യ എന്റെ ഡാർലിങാണ്. ‌കാളിദാസ് എന്റെ ബെസ്റ്റ് ഫ്രണ്ടാണ്.’

സഹോദരൻ എന്നതിലുപരി അവൻ എന്റെ നല്ല സുഹൃത്താണ്. ചെറുപ്പത്തിൽ ഞങ്ങൾ ഒരുമിച്ച് ഒരുപാട് പ്രാങ്ക് ചെയ്തിട്ടുണ്ട്. അമ്മയെ പ്രാങ്ക് ചെയ്യാൻ പ്ലാൻ ചെയ്യുമ്പോഴെ പക്ഷെ അമ്മ അറിയും. മീനാക്ഷി ദിലീപ് എന്റെ ബേബി സിസ്റ്ററാണ്. പണ്ട് മുതലെ മീനാക്ഷിയെ അറിയാം. അവൾ വീട്ടിലൊക്കെ വന്നിട്ടുണ്ട്.”മീനാക്ഷി എംബിബിഎസ് പഠിക്കാൻ ചെന്നൈയിൽ വന്ന ശേഷം ഞാൻ ഇടയ്ക്ക് പോയി അവളെ ഹോസ്റ്റലിൽ നിന്നും ചാടിച്ച് കറങ്ങാൻ പോകും. അത് അറിഞ്ഞ് ദിലീപ് അങ്കിൾ എന്നെ വിളിച്ച് വഴക്ക് പറയും. അങ്ങനെ ഒരുപാട് കഥകൾ ഞങ്ങളുടേതായുണ്ട്’ മാളവിക ജയറാം പറഞ്ഞു

Continue Reading
You may also like...

More in Movies

Trending

Recent

To Top