Malayalam
ഞാന്‍ നിങ്ങളുടെ ഒരുപാട് സിനിമകളൊന്നും കണ്ടിട്ടില്ല. പക്ഷെ അമ്മയും അച്ഛനും പറഞ്ഞ് എനിക്കു നിങ്ങളെ അറിയാം, എന്റെ അമ്മ 17 വര്‍ഷങ്ങള്‍ക്കു ശേഷം നൃത്തം ചെയ്തതിനു കാരണമായത് നിങ്ങളാണ്; മഞ്ജുവിനെ തേടിയെത്തി കത്ത്, പങ്കുവെച്ച് താരം
ഞാന്‍ നിങ്ങളുടെ ഒരുപാട് സിനിമകളൊന്നും കണ്ടിട്ടില്ല. പക്ഷെ അമ്മയും അച്ഛനും പറഞ്ഞ് എനിക്കു നിങ്ങളെ അറിയാം, എന്റെ അമ്മ 17 വര്‍ഷങ്ങള്‍ക്കു ശേഷം നൃത്തം ചെയ്തതിനു കാരണമായത് നിങ്ങളാണ്; മഞ്ജുവിനെ തേടിയെത്തി കത്ത്, പങ്കുവെച്ച് താരം
മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും.
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര് യു എന്ന റോഷന് ആന്‍ഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു തിരിച്ച് വരവ് നടത്തി. തിരിച്ച് വരവില്‍ ഒന്നോ രണ്ടോ സിനിമകളില്‍ തീരുന്നതാണ് മിക്ക നടിമാരുടയും കരിയറെന്ന് ചരിത്രം തന്നെ പറയുന്നുണ്ട്. എന്നാല്‍ അത് മഞ്ജുവാര്യരുടെ കാര്യത്തില്‍ തെറ്റായിരുന്നു. ഇത്രയധികം വര്‍ഷം കൊണ്ട് സിനിമയില്‍ പല മാറ്റങ്ങളും സംഭവിച്ചിരുന്നു. എന്നാല്‍ അതൊന്നും തന്നെ മഞ്ജുവിനെ ബാധിച്ചിട്ടേയില്ലായിരുന്നു.
റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തിലൂടെ ആണ് മഞ്ജു വാര്യര്‍ സിനിമയിലേയ്ക്ക് മടങ്ങി വന്നത്. തുടക്കത്തിലെ പോലെ തന്നെ രണ്ടാം വരവിലും മഞ്ജു പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു. എന്നാല്‍ ആദ്യ വരവില്‍ കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവില്‍ കണ്ടത്. രൂപത്തിലും ഭാവത്തിലും എല്ലാം മാറ്റമായിരുന്നു. ഇതെല്ലാം തന്നെ വൈറലുമായിരുന്നു.
കഴിഞ്ഞ ഏഴഎട്ട്് വര്‍ഷമായി മഞ്ജു മലയാള സിനിമയുടെ മുന്‍നിരയില്‍ തന്നെ നിറഞ്ഞ് നില്‍ക്കുകയാണ്. അതിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയ മികവ് കാണിച്ചുകൊടുത്തു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മഞ്ജു തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് അപ്പുറം യഥാര്‍ത്ഥ ജീവിതത്തിലും മഞ്ജു പ്രചോദനമാണെന്ന് കാണിക്കുന്ന ഒരു കത്താണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള അനുഭവം പങ്കുവച്ച് കുട്ടി ആരാധികയായ ദേവൂട്ടിയാണ് മഞ്ജുവിന് കത്ത് അയച്ചിരിക്കുന്നത്.
തന്റെ ജീവിതത്തെ സ്വാധീനിച്ച ഒരു വ്യക്തിയാണ് മഞ്ജു എന്നാണ് ആരാധിക കത്തില്‍ പറയുന്നത്. പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ അമ്മ നൃത്തം ചെയ്തതിന് കാരണം മഞ്ജു ആണെന്നും അതിന് താന്‍ നന്ദി പറയുകയാണെന്നും ദേവൂട്ടി പറയുന്നു. കത്തിന്റെ ചിത്രം മഞ്ജു സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ‘ചില സ്നേഹ പ്രകടനങ്ങള്‍ക്ക് എത്ര വില കൊടുത്താലും മതിയാകില്ല’ എന്നും മഞ്ജു കത്തിനൊപ്പം കുറിച്ചു.
‘ഡിയര്‍ മഞ്ജു ആന്റി, ഞാന്‍ നിങ്ങളുടെ ഒരുപാട് സിനിമകളൊന്നും കണ്ടിട്ടില്ല. പക്ഷെ അമ്മയും അച്ഛനും പറഞ്ഞ് എനിക്കു നിങ്ങളെ അറിയാം. നിങ്ങളുടെ ‘സുജാത’ എന്ന സിനിമ മാത്രമേ എനിക്ക് ഓര്‍മ്മയുള്ളൂ. നിങ്ങള്‍ ഒരുപാട് പേര്‍ക്ക് പ്രചോദനമാണെന്ന് എനിക്കറിയാം. എന്റെ അമ്മ 17 വര്‍ഷങ്ങള്‍ക്കു ശേഷം നൃത്തം ചെയ്തതിനു കാരണമായത് നിങ്ങളാണ്. അതിന് ഞാന്‍ ഒത്തിരി നന്ദി പറയുകയാണ്. ഇന്ന് നിരവധി ആന്റിമാരുടെ ഒളിഞ്ഞു കിടന്ന കഴിവുകള്‍ വെളിച്ചത്ത് വന്നതിന് കാരണം നിങ്ങളാണ്. ഒത്തിരി സ്നേഹം. ഇങ്ങനെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നത് തുടര്‍ന്ന് കൊണ്ടേയിരിക്കൂ’, എന്നാണ് കത്തിലെ വരികള്‍.
അതേസമയം, കഴിഞ്ഞ ദിവസം ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെ മഞ്ജു പറഞ്ഞ വാക്കുകളും ഏറെ ശ്ര്ദ്ധിക്കപ്പെട്ടിരുന്നു. തനിയ്ക്കെതിരെ വരാറുള്ള ട്രോളുകളെ കുറിച്ചും വാര്‍ത്തകളെ കുറിച്ചുമാണ് മഞ്ജു പറഞ്ഞത്. ‘മഞ്ജു എന്ന വ്യക്തിയെ ഒരിക്കലും ഇതൊന്നും ഇന്‍ഫഌവന്‍സ് ചെയ്യില്ല. പക്ഷേ ഒരു നെഗറ്റീവ് കമന്റാണെങ്കില്‍ അതില്‍ കഴമ്പുണ്ടോ എന്നാണ് ഞാന്‍ ആദ്യം നോക്കുക. കഴമ്പുണ്ട്, ഞാനത് ശ്രദ്ധിക്കേണ്ടതാണ് എന്ന് തോന്നിക്കഴിഞ്ഞാല്‍ ഇംപ്രൂവ് ചെയ്യാന്‍ നോക്കാറുണ്ട്. പക്ഷേ ചിലതൊക്കെ മനപൂര്‍വം വ്യക്തിപരമായി വേദനിപ്പിക്കാന്‍ വേണ്ടി പറയുന്നതാവും. അത് നമുക്ക് തിരിച്ചറിയാന്‍ കഴിയും. കണ്‍സ്ട്രക്ടീവായ ക്രിട്ടിസിസം ഞാന്‍ സ്വാഗതം ചെയ്യാറുണ്ട്,’ എന്നും മഞ്ജു വാര്യര്‍ പറഞ്ഞു.
സ്തുതിപാഠകരെ അടുപ്പിച്ചോ അകറ്റിയോ നിര്‍ത്തുക എന്ന ചോദ്യത്തിന് തനിക്ക് ചുറ്റും അങ്ങനെ സ്തുതിപാഠകര്‍ ഇല്ലെന്നും, ഒപ്പമുള്ളവരെല്ലാം തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരാണ് എന്നും നടി പറഞ്ഞു. അങ്ങനെയുള്ളവരെയാണ് കൂടുതല്‍ ഇഷ്ടമെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു. പണ്ടൊക്കെ പല കാര്യങ്ങളിലും അഭിപ്രായങ്ങളൊക്കെ പറയുമായിരുന്നു. പക്ഷേ ഇപ്പോള്‍ അഭിപ്രായങ്ങള്‍ പറയാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. നമ്മള് വിചാരിക്കുന്ന രീതിയിലല്ല അത് ചിത്രീകരിക്കുന്നത് എന്നും മഞ്ജു വാര്യര്‍ പറഞ്ഞു.
